Promotion ശ്വാസംമുട്ടല്‍, ഹൃദയമിടിപ്പ് അകാരണമായി കൂടുന്നു. ഏറെ നാള് ഹൃദയവിദഗ്ധര് പല വഴിയും നോക്കി. കൃഷ്ണകുമാരി അമ്മയുടെ രോഗം ഡോക്ടര്‍ക്ക് പിടികൊടുത്തില്ല. നീണ്ട പരിശോധനകള്‍, ആശുപത്രിവാസം…അങ്ങനെ കുറെയേറെ നാള്. എന്നിട്ടും രോഗമെന്തെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ഒടുവില്‍ ഡോക്ടര്‍ അവര്‍ക്കൊരു മരുന്നു നിര്‍ദ്ദേശിച്ചു…എഴുത്ത്! “വാര്‍ദ്ധക്യം ഒരു ശാരീരികാവസ്ഥ മാത്രമാണ്. അതെന്റെ മനസിനെ ബാധിക്കുന്നതേയില്ല. വാസ്തവത്തില്‍ ഇപ്പോഴാണ് എഴുതാന്‍ പറ്റിയ കാലം. എണ്പതു വര്‍ഷം ജീവിതം തന്ന പാഠങ്ങള്‍, അനുഭവങ്ങള്‍. ഒരായുഷ്ക്കാലത്തിന്റെ ബാക്കിപത്രമാണത്.” എണ്‍പത്തൊന്നാം വയസില്‍ ഫെയ്സ്ബുക്കില്‍ തുടരനായി ആത്മകഥയുടെ […] More