Promotion മാത്തുക്കുട്ടി എന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു സത്യന് അന്തിക്കാട് കഥാപാത്രത്തിന്റെ ഗെറ്റപ്പും തോളിലെ തോര്‍ത്തുമുണ്ടും മാടിക്കുത്തിയ കൈലിയും കയ്യിലൊരു കയറും, കയറിനറ്റത്തൊരു പശുവും ഒക്കെ ഓര്‍മ്മ വരുന്നുണ്ടോ (അതോ അതു നമ്മുടെ മാത്രം തോന്നലാണോ?) ഇത് പാലാ മരങ്ങാട്ടുപ്പള്ളിക്കാരന് മാത്തുക്കുട്ടി. പാലായെന്ന് കേട്ടപ്പോഴേക്കും അന്തിക്കാട് സിനിമയുടെ സെറ്റൊന്നും മനസ്സില്‍ നിന്ന് മാറ്റണ്ട. ഏകദേശം അതുപോലൊക്കെത്തന്നെയാണ് ഈ യുവതാരവും. ഫ്ളാഷ് ബാക്കിലാണ് കഥ തുടങ്ങുന്നത്. ശമ്പളവും ഇന്‍സെന്റീവുമെല്ലാം ചേര്‍ത്ത് ഒന്നേകാല്‍ മുതല്‍ ഒന്നരലക്ഷം വരെ മാസം ബാങ്കിലെത്തും. […] More