Promotion “ആരും പ്ലാസ്റ്റിക് വേസ്റ്റുകളൊന്നും റോഡിലേക്ക് വലിച്ചെറിയരുത്, പ്ലീസ്… നിങ്ങളിതൊക്കെ ഒരു ചാക്കിലോ കവറിലോ ആക്കി സൂക്ഷിച്ചു വയ്ക്കൂ. ഞാന്‍ വന്നു അതെടുത്തോളാം,” പുക്കളത്തുകാരോട് റൈനയ്ക്ക് ഇതേ പറയാനുള്ളൂ. മറ്റുപലരും മുഖംതിരിച്ചു നിന്ന ജോലിക്ക് ചിരിച്ച മുഖത്തോടെ ഇറങ്ങിച്ചെന്നവളാണ് റൈന. കുടുംബശ്രീയിലും തൊഴിലുറപ്പു പദ്ധതിയിലുമൊക്കെ സജീവമായ ഒരു സാധാരണക്കാരി. അധികം വിദ്യാഭ്യാസമൊന്നും അവകാശപ്പെടാനില്ല. മൂന്ന് മക്കളുള്ള കുടുംബത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്ന ഒരു പോരാളി കൂടിയാണ് റൈന. ഒപ്പം നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ചുമതല കൂടി റൈന […] More