
Life stories
More stories
-
in Welfare
79 വയസ്സായി, എന്നിട്ടും പാവപ്പെട്ടവര്‍ക്കായി ദിവസം മുഴുവന്‍ നീക്കിവെക്കുന്ന പത്തുരൂപാ ഡോക്റ്റര്‍
Promotion കഴിഞ്ഞ 50 വര്‍ഷമായി ഡോ. അന്നപ്പ എന്‍ ബാലിയുടെ എല്ലാ ദിവസവും ഏതാണ്ട് ഒരുപോലെയാണ്. അദ്ദേഹം ഒരു ഇ. എന്‍. ടി സ്പെഷ്യലിസ്റ്റ് ആണ്. 79 വയസ്സായി. എന്നും രാവിലെ പത്തരയ്ക്ക് അദ്ദേഹം ക്ലിനിക് തുറക്കും. വൈകീട്ട് ആറരയ്ക്ക് അടയ്ക്കും. ചെറിയൊരു വിശ്രമം. രാത്രി എട്ട് മണിയോടെ വീണ്ടും തുറക്കും. അത് ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി തുറന്നിരിക്കും. സഹായികളായി മൂന്ന് പേരുണ്ട്. ആ ടൗണിന്റെ പല ഭാഗത്തുനിന്നും ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നും ദിവസവും 80 […] More
-
10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്റെ ഓര്‍മ്മകളോടൊപ്പം
Promotion കുറെ വര്‍ഷത്തെ അലച്ചിലിന് ശേഷം വാഗാ അതിര്‍ത്തിയുടെ പാകിസ്ഥാന് ഭാഗത്താണ് മൊയ്തു എത്തിപ്പെട്ടത്. 1983-ലാണത്. കയ്യിലുണ്ടായിരുന്ന പാസ്പോര്‍ട്ട് തുര്‍ക്കിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നുള്ളതായിരുന്നു. എങ്ങനെ പാകിസ്ഥാനിലെത്തിയെന്ന് അതിര്‍ത്തിയില്‍ ഇന്‍ഡ്യന്‍ സൈനിക ഓഫീസര്‍ക്ക് സംശയം തോന്നി. ‘തുര്‍ക്കിയിലെ ഉദ്യോഗസ്ഥല്‍ ഇറാനിലേക്ക് കയറ്റി വിട്ടു, ഇറാന് പാകിസ്താനിലേക്കും’ എന്ന് മറുപടി. അതുകേട്ട് ഉദ്യോഗസ്ഥന് ചിരിക്കാതിരിക്കാനായില്ല. പാസ്പോര്‍ട്ടും വീസയുമില്ലാതെ പിന്നിട്ട വര്‍ഷങ്ങള്‍ നീളുന്ന യാത്രാവഴി മുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ആ ഓഫീസര്‍ ഒരു പക്ഷേ, വാപൊളിച്ച് നിന്നുപോയേനെ. അദ്ദേഹം പാകിസ്ഥാനിലേക്ക് തന്നെ […] More
-
in Inspiration
ദിവസവും ആറേഴ് കിലോമീറ്റര്‍ നടന്ന് 200 വീടുകളിലെത്തുന്ന ‘സഞ്ചരിക്കുന്ന ലൈബ്രറി’യുടെ ജീവിതരേഖ
Promotion വലിയ പ്രതാപത്തില്‍ വാണ തറവാട്. കുളിച്ചുവന്നാല്‍ ഉടയാടയുമായി പരിചാരകര്‍ കാത്തുനിന്നിരുന്ന കാലം. മുറ്റത്ത് കുന്നുകൂടിക്കിടക്കുന്ന തേങ്ങയും നെല്ലും… അവിടെ നിന്നാണ് ഉമാദേവി അന്തര്‍ജ്ജനം ഒന്നുമില്ലായ്മയിലേക്ക് വീണത്. പഠനം പൂര്‍ത്തിയാക്കാനായില്ല. കിട്ടിയ കുടുംബസ്വത്ത് ബുധനൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനായി കൈമാറി. സരസ്വതി ക്ഷേത്രത്തിനായി സ്ഥലം നല്കാനായല്ലോ എന്ന ആശ്വാസമായിരുന്നു അന്ന്. സ്വത്തുക്കള്‍ ഇല്ലാതായെങ്കിലും സരസ്വതി പക്ഷേ കൂടെ നിന്നെന്നാണ് ഉമാദേവി ഇപ്പോള്‍ പറയുന്നത്. അങ്ങനെ പറയാന്‍ കാരണമുണ്ട്. ദിവസവും ആറേഴ് കിലോമീറ്റര്‍ നടന്നാണ് അവര്‍ ഉപജീവനത്തിനുള്ള […] More
-
in Featured, Inspiration
മദ്യത്തിനടിപ്പെട്ട അച്ഛനെ മനസ്സിലാക്കാന്‍ ഒരുപാട് വൈകി… ഒടുവില്‍ വിവേക് ഉറപ്പിച്ചു, ഐ എ എസ് ആവണമെന്ന്, ധീരയായ അമ്മ ഒപ്പം നിന്നു
Promotion ഒക്ടോബര്‍ ആവുമ്പോള്‍ കുറ്റിക്കോല്‍ കുടുംബത്തിലെ പുരുഷന്മാര് തെയ്യം സീസണുവേണ്ടി തയ്യാറെടുപ്പ് തുടങ്ങും. വണ്ണാന്‍ വിഭാഗത്തില്‍ പെട്ട ഈ കുടുംബക്കാരാണ് ആ കാസര്‍ഗോഡന്‍ ഗ്രാമത്തില്‍ തെയ്യം കെട്ടിയാടുന്നത്. പക്ഷേ, തെയ്യം കലാകാരന്റെ മകനായ വിവേകിന് തെയ്യക്കാലം എന്നാല്‍ സ്വന്തം ജീവിതത്തെ ദുരന്തത്തിലും ദുരിതത്തിലും തള്ളിയിട്ട കനല്‍ക്കാലം കൂടിയാണ്. ആഴിയിലും കനലിലും നൃത്തം ചെയ്യുന്നവരാണ് തെയ്യം കലാകാരന്മാര്. കഠിനമാണ് ആ മൂന്ന് നാലുമാസക്കാലം. ശരീരത്തിനും മനസ്സിനും ഒരുപോലെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞകാലം. നീണ്ട മുടിയും ആടയാഭരണങ്ങളും ചമയങ്ങളുമണിഞ്ഞ് മണിക്കൂറുകള്‍ നീളുന്ന […] More