Promotion “നമ്മുടെ മൂക്കിലൂടെ കയര്‍ ഇട്ടാല്‍ എങ്ങനെയിരിക്കും?” തൃശൂര്‍ മായന്നൂരിലെ ഉണ്ണികൃഷ്ണന് തിരിച്ചൊരു ചോദ്യമെറിഞ്ഞപ്പോള്‍ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഈ പശുക്കളെയും പട്ടികളെയും ഇങ്ങനെ ഒരു കയറോ കഴുത്തിലൊരു ബെല്‍റ്റോ ഇല്ലാതെ വളര്‍ത്തുന്നത് എന്തുകൊണ്ടാണ് എന്നൊരു സംശയം ചോദിച്ചതിന് എനിക്ക് കിട്ടിയ ഉത്തരം ഈ മറുചോദ്യമായിരുന്നു. “പശുക്കള്‍ക്ക് മൂക്കുകയര്‍ ഇടുമ്പോള്‍ ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും സത്യത്തില്‍ അസഹനീയമാണ്… അതുങ്ങള്‍ക്ക് കരയാനേ അറിയൂ,” റിട്ടയേഡ് നേവല്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനീയറായ ഉണ്ണികൃഷ്ണന് തുടരുന്നു. അദ്ദേഹത്തിന്റെ 60 സെന്റ് പുരയിടത്തില്‍ 44 […] More