Promotion “ചോദിച്ചാല്‍ തിരികെ കിട്ടുമോ എന്ന സംശയം കാരണം ഒരാളും നമുക്ക് കടം തരില്ല, പക്ഷേ പ്രഭാകര്‍ സാര്‍ തന്നു,” പാലക്കാട് കൊല്ലങ്കോട്ടെ പ്രേമ നന്ദിയോടെ ഓര്‍ക്കുന്നു. ഈടോ വീടിന്റെ ആധാരമോ ഒന്നും അദ്ദേഹം ചോദിച്ചില്ല. “ആ പണം കൊണ്ട് വാങ്ങിയ തയ്യല്‍ മെഷിന് കൊണ്ടാണ് കുടുംബം പുലര്‍ത്തിയതും കുട്ടികളെ പഠിപ്പിച്ചതും. അവരിപ്പോള്‍ വലുതായി, രണ്ടുപേര്‍ക്കും ജോലിയുമായി.” രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കേ ഭര്‍ത്താവ് മരിച്ചു പോയപ്പോള്‍ ആകെ തളര്‍ന്നുപോയതാണ് പ്രേമ. പിന്നീട് ശ്രീ നല്കിയ ചെറിയ ധനസഹായം […] More