More stories

 • in ,

  രണ്ടുതവണ വൃക്ക മാറ്റിവെച്ചു, രക്താര്‍ബുദത്തോട് പോയി പണിനോക്കാന്‍ പറഞ്ഞു; ഇന്നും ഷട്ടില്‍ കോര്‍ട്ടില്‍ പറക്കുന്ന ഡേവിസേട്ടന് ഇതൊന്നും ‘ഒരാനക്കാര്യമല്ലെന്നേ’

  Promotion ചില മനുഷ്യരുണ്ട്, ഓരോ തവണയും വരൂ വരൂ എന്ന് തൊട്ടുവിളിച്ച മരണത്തോട് സമയമായില്ല പോലുമെന്ന് ലാഘവത്തോടെ പുറംതിരിഞ്ഞ് ജീവിതമേയെന്ന് പുഞ്ചിരിക്കുന്നവര്‍. ആ ചിരി പ്രതീക്ഷയുടെ കുഞ്ഞുചെരാതുകളായി ഒരുപാട് ജീവിതങ്ങളിലേക്ക് കൊളുത്തിവെയ്ക്കുന്നവര്‍. ആ ചിരിയില്‍ പക്ഷെ കാണാക്കണ്ണീര്‍ നനവുണ്ട്. ഓരോ വൈതരണി താണ്ടിയപ്പോഴും കൈവന്ന ആത്മവിശ്വാസത്തിന്‍റെ തിളക്കമുണ്ട്. അങ്ങനൊരു ചിരിയുടെ ഉടമയാണ് തൃശൂര്‍ക്കാരനായ ഡേവിസ് കൊളളന്നൂര്‍.   പൂങ്കുന്നം വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ഹോസ്പിറ്റലില്‍ ട്രാന്‍സ്പ്ലാന്‍റ് കോര്‍ഡിനേറ്ററാണ് ഡേവിസ്. സൗദിയിലെ ഫാഷന്‍ ക്ലോത്ത് കമ്പനിയില്‍ ചീഫ് കാഷ്യറായി […] More

 • Radhambika, SivaVasu Electronics
  in ,

  തളര്‍ത്താനാവില്ല, തോല്‍പിക്കാനും: പോളിയോ അതിജീവിച്ച് മംഗള്‍യാനില്‍ കൈയ്യൊപ്പിട്ട വനിത

  Promotion ഇരുപത്തിനാലാം വയസ്സിലാണ് രാധാംബിക തിരുവനന്തപുരത്ത് അമ്പലമുക്കില്‍ സ്വന്തം ഇലക്ട്രോണിക്‌സ് സ്ഥാപനം തുടങ്ങുന്നത്. അഞ്ചുപേരായിരുന്നു അവരോടൊപ്പം തൊഴിലാളികളായി ഉണ്ടായിരുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു ഭിന്നശേഷിക്കാരിയുടെ ആഗ്രഹമായിരുന്നു ശിവവാസു എന്ന ആ സ്ഥാപനം. ഇന്ന് ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍റെ (ISRO) യുടെ അഭിമാനമായ ഉപഗ്രഹ വിക്ഷേപണ പേടകങ്ങള്‍ മുതല്‍ ചൊവ്വാദൗത്യമായ മംഗള്‍യാനില്‍ വരെ കൈയ്യൊപ്പ് പതിപ്പിച്ച സ്ഥാപനമാണ് രാധാംബികയുടെത്. മാത്രമല്ല, തന്നെപ്പോലെ ഭിന്നശേഷിക്കാരായ 37 പേരടക്കം 140 പേര്‍ക്ക് തൊഴില്‍ നല്‍കുന്നുമുണ്ട് അവരുടെ ഇലക്ട്രോണിക്‌സ് കമ്പനി. […] More

 • in

  കടിച്ചത് ശംഖുവരയനാ… അമ്മ എന്നോട് നോക്കാന്‍ പറഞ്ഞു: വനമുത്തശ്ശി ആ കഥ പറയുന്നു

  Promotion പൊന്‍മുടിയുടെ താഴ്‌വാരത്തൊരു വനമുത്തശ്ശി പാര്‍ക്കുന്നുണ്ട്. കാടും മലയും കല്ലാറും കടന്ന്, മലദൈവങ്ങളുടെ കോവിലും താണ്ടിവേണം മുത്തശ്ശി പാര്‍ക്കുന്ന കുന്നിന്‍ചെരുവിലെത്താന്‍. നട്ടുച്ചയ്ക്കും തണല്‍ വിരിക്കുന്ന കാട്ടുപച്ചത്തഴപ്പിന്‍റെ തണല്‍ പറ്റിയൊരു കൊച്ചുവീട്. ദേവിയും കിരാതമൂര്‍ത്തിയും വാണരുളുന്നിടം. കഥയും കവിതയും കഥാപ്രസംഗവും ഒരുപോലെ വഴങ്ങുന്ന മുത്തശ്ശിയുടെ പ്രാഗല്‍ഭ്യം പക്ഷെ വിഷചികില്‍സയിലും പാരമ്പര്യവൈദ്യത്തിലുമാണ്. കല്ലാറിലെ തെളിനീരും പൊന്‍മുടിയിലെ കാറ്റും പോലെ രക്തത്തിലലിഞ്ഞുചേര്‍ന്ന അറിവുകള്‍. മുത്തശ്ശി അംഗമായ കാണിസമുദായത്തിന് ഗുരു സങ്കല്പം തന്നെ അഗസ്ത്യമുനിയാണ്. പ്രകൃതി ദൈവവും. ദൈവേച്ഛയാല്‍ തന്നിലേക്കെത്തിയ വൈദ്യം ജീവിതവ്രതമായി […] More

 • in ,

  ഒരു പഞ്ചായത്തിന് 12 വര്‍ഷം കാവല്‍ നിന്നത് പെണ്‍സംഘം: ഇത് കേരളത്തിലാണ്

  Promotion   വീട്ടിലൊരാവശ്യം വന്നാല്‍ ആദ്യം വിളിക്കുക ഈ ചേച്ചിമാരെയാണ്. ആര്‍ക്കെങ്കിലും അസുഖമാണെന്നറിഞ്ഞാല്‍ ഇവര് വരും, കാര്യങ്ങള്‍ അന്വേഷിക്കും, മരുന്ന് കൊണ്ടുവന്നുതരും, തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാല്‍ പഞ്ചായത്തിലെ ഷീന പറയുന്നു. ആ ചേച്ചിമാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ആവേശം മൂത്ത് ഷീനയും കൂടെക്കൂടി, കഴിഞ്ഞ മാസം. നീലപ്പട പിന്നെയും വലുതായി. ഇരുന്നൂറിലധികം വരുന്ന സ്ത്രീകളുടെ ഒരു സംഘമാണ് നീലപ്പട. പന്ത്രണ്ട് വര്‍ഷമായി ഈ പെണ്‍കൂട്ടം കുന്നത്തുകാലിന്‍റെ കാവലാളുകളാണ്. ആ പഞ്ചായത്തിലെ ഓരോ വീട്ടിലെയും അംഗങ്ങളാണവര്‍. കുഞ്ഞിനൊരു പനിവന്നാല്‍ അമ്മമാര്‍ […] More