Promotion കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഐസോലേഷന് വാര്‍ഡിലോ ഒബ്സര്‍വേഷന്‍ വാര്‍ഡിലോ ആള് കുറവുണ്ടേല്‍ അറിയിച്ചാല്‍ വരാന്‍ തയ്യാറായി നില്ക്കുന്ന നഴ്സുമാര്‍. കൊറോണ ലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകാന്‍ ആംബുലന്‍സോ അവര്‍ കഴിയുന്ന ആശുപത്രിയിലേക്ക് പോകാന്‍ വാഹനമോ നല്കാന് തയാറാണെന്ന് അറിയിക്കുന്ന ഡ്രൈവര്‍മാര്‍. പ്രളയത്തെ നേരിട്ട അതേ മനസ്സോടെ ഒരുമിച്ച് നില്ക്കുന്നവര്ക്കിടയില് ഇനി ഈ രണ്ടു പേരും കൂടി. കാസര്‍ഗോഡുകാരനായ പി കെ തസ്ലീമും മലപ്പുറം സ്വദേശിയായ എം വി നദീമും. കൊറോണ ഭീതിയില്‍ മാസ്കുകള്‍ക്ക് വില കുതിച്ചുയര്‍ന്നപ്പോള്‍ ലാഭമെടുക്കാതെ, […] More