Promotion ഈ ഇലക്ട്രിക് കാറില്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത് അതിന്റെ രൂപമാണ്. ഒരു മുച്ചക്രവാഹനം തിരിച്ചുവെച്ചതുപോലെയാണ്. മുന്പില് രണ്ട് ചക്രങ്ങള്‍, പുറകില്‍ ഒരൊറ്റ ടയറും. ‘റിവേഴ്സ് ട്രൈക്ക് കോണ്ഫിഗറേഷന്’ എന്ന് പറയും. മുംബൈ ആസ്ഥാനമായുള്ള സ്ട്രോം മോട്ടോഴ്സ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് പുതുമയുള്ള ഈ ഇലക്ട്രിക് കാറിന്റെ നിര്‍മ്മാതാക്കള്‍. സ്റ്റാര്‍ട്ടപ്പിന്റെ കോ-ഫൗണ്ടര്‍മാരായ പ്രതീക് ഗുപ്ത, ജീന്‍-ലുക് അബാസിയോ എന്നിവരുടെ അഭിപ്രായത്തില്‍ ഈ ‘തലതിരിഞ്ഞ മുച്ചക്ര’ പ്ലാറ്റ് ഫോം തിരക്കുപിടിച്ച ഇന്‍ഡ്യന്‍ നഗരങ്ങള്‍ക്ക് തികച്ചും യോജിച്ചതാണ്. സാധാരണ ഹാച്ച്ബാക്കിന്റെ അതേ […] More