
Malappuram news
More stories
-
in Agriculture
18 ഏക്കറില്‍ എലിഫന്റ് ആപ്പിളും ബര്‍മ്മീസ് ഗ്രേപ്സുമടക്കം അപൂര്‍വ്വ പഴങ്ങള്‍ വിളയുന്ന തോട്ടം: മലബാറിലെ ഊട്ടിയില്‍ പോകുമ്പോള്‍ ഇനി ഇവിടെയുമൊന്ന് കയറാം
Promotion ദുരിയാന്‍, ഫിലോസാന്, ബറാസ്, അബിയു, ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി ഒരുപാട് വിദേശികള്‍, നാടന്‍ പഴങ്ങള്‍… ശരിക്കുമൊരു പഴക്കൂട. മലപ്പുറം അരീക്കോട് പൂവഞ്ചേരി വീട്ടില്‍ അബ്ദുല്‍ ഹമീദ് ഹാജിയും അബ്ദുല്‍ സലീമും പതിനെട്ട് ഏക്കറില്‍ ഫലവൃക്ഷങ്ങളുടെ വലിയൊരു കാട് തന്നെ ഒരുക്കി കൊണ്ടിരിക്കുകയാണ്. നാടനും വിദേശിയുമൊക്കെയായി ഒരുപാട് പഴങ്ങളുണ്ട് അരീക്കോട്ടുകാരായ ഈ സഹോദരന്മാരുടെ തോട്ടത്തില്‍. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം: Karnival.com മലബാറിന്റെ ഊട്ടി എന്ന് വിളിക്കുന്ന കോഴിക്കോട് കക്കടാംപൊയില്‍ എന്ന മനോഹരമായ സ്ഥലത്താണ് അപൂര്‍വ്വമായ പഴച്ചെടികളും മരങ്ങളും […] More
-
in Environment
ലക്ഷങ്ങള്‍ മുടക്കി ക്വാറി വാങ്ങി കാടുണ്ടാക്കി, അതില്‍ 5 കുളങ്ങളും അരുവിയും നിര്‍മ്മിച്ചു, നൂറുകണക്കിന് മരങ്ങളും ചെടികളും പിടിപ്പിച്ചു
Promotion പ്രീഡിഗ്രി കഴിഞ്ഞയുടന്‍ ബിസിനസിലേക്കെത്തിയതാണ് ഈ മലപ്പുറംകാരന്. കൊച്ചു കൊച്ചു ബിസിനസുകളിലൂടെ മെച്ചപ്പെട്ട നിലയിലെത്തി. തിരക്കുള്ള ബിസിനസ്സുകാരനായിരിക്കുമ്പോഴും മണ്ണിനെ സ്നേഹിച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കാനൊരിഷ്ടം എപ്പോഴും ഉള്ളിലുണ്ടായിരുന്നു. കുറച്ചു ഭൂമി വാങ്ങി അതിലിത്തിരി പച്ചക്കറിയും കൃഷിയും കുളവും അതിലെ മുങ്ങിക്കുളിയുമൊക്കെയായി ഒരു നാടന്‍ ജീവിതം. പി എം മുസ്തഫ. പി എ എം ഗ്രൂപ്പിന്റെ എംഡിയാണ്. ബിസിനസിന്റെ തിരക്കിനിടയിലും കൃഷിപ്പണിക്കിറങ്ങുന്ന കര്ഷകന് പുതിയൊരു വഴിയിലൂടെ സഞ്ചരിക്കുകയാണിപ്പോള്‍. ആറേക്കറിലൊരു വനം സൃഷ്ടിച്ചിരിക്കുകയാണ് മുസ്തഫ. ശരിക്കും കാട് തന്നെ. അരുവിയും […] More
-
in Environment
കൊത്തും കിളയുമില്ലാതെ ഒന്നരയേക്കര്‍ ഭൂമി, അതില്‍ നിറയെ അപൂര്‍വ്വ ഔഷധങ്ങള്‍: നാട് ഔഷധഗ്രാമമാക്കാന്‍ ഒരധ്യാപകന്റെ ശ്രമങ്ങള്‍
Promotion ചെ ടിക്കൂട്ടങ്ങളെ മുട്ടിയുരുമ്മിവേണം ആ വീടിനകത്തേക്ക് കയറാന്‍. ഇലകള്‍ ഉടുപ്പിലുരുമ്മുമ്പോള് തന്നെ മരുന്നുമണം പരക്കും… തുളസിയും പനിക്കൂര്‍ക്കയും കരിനൊച്ചിയും…അകത്തെത്തിയാല്‍ നല്ല പച്ചമരുന്നിന്റെ മണമാണ്.. “വൈദ്യശാലയിലേക്കുള്ള മരുന്നുകൂട്ടുകളൊക്കെ വീടിനോട് ചേര്‍ന്ന മരുന്നുമുറിയിലാണ് തയാറാക്കുന്നത്,” കഴിഞ്ഞ ഒഴിവുദിനത്തില്‍ വീട്ടുമുറ്റത്തെ തുളസിക്കാറ്റേറ്റിരുന്ന് പ്രമോദ് മാഷ് പറയാന്‍ തുടങ്ങി. നാട്ടിലെ വൈദ്യര് കുടുംബത്തിലെ ഇളമുറക്കാരനാണ് മലപ്പുറംകാരനായ ഡോ. പ്രമോദ് ഇരുമ്പുഴി എന്ന മലയാളം അധ്യാപകന്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com പഠിപ്പിക്കാനും വായിക്കാനും എഴുതാനും യാത്ര ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന […] More
-
ഡെല്‍ഹി ഐ ഐ ടിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ എന്‍ജിനീയറിന്റെ ‘ജിപ്സി ജീവിതം’: കുട്ടിക്കളിപ്പാട്ടങ്ങളുമായി നാടുചുറ്റുന്ന സുബിദ് അഹിംസ
Promotion പബ്ജിക്കും കാന്‍ഡി ക്രഷിനും മുമ്പ്… കാലം പോകുന്ന സ്പീഡ് വെച്ചുനോക്കുമ്പോള്‍ പണ്ടുപണ്ട് എന്നൊക്കെ പറയാം. നോട്ടുബുക്കില്‍ നിന്ന് പേജുകള്‍ കീറിയെടുത്ത് കളിവഞ്ചിയും കളിവഞ്ചിയും നീളന്‍കാലുള്ള കൊക്കും റോക്കറ്റും വിമാനവും ചൈനീസ് വിശറിയുമൊക്കെ ഉണ്ടാക്കിയിരുന്ന ഒരു കുട്ടിക്കാലമുണ്ടാകും ഇതുവായിക്കുന്ന പലര്‍ക്കും. കടലാസും നൂലും കളര്‍ പെന്‍സിലും മച്ചിങ്ങ (വെള്ളയ്ക്ക)യും ഈര്‍ക്കിലും കൊണ്ടു കളിപ്പാട്ടങ്ങളുണ്ടാക്കിയിരുന്ന അക്കാലം എന്തുരസമായിരുന്നു. സുബിദിനോട് സംസാരിച്ചുകഴിഞ്ഞ് ഒരു കടലാസെടുത്ത് മടക്കിയും നിവര്‍ത്തിയും വഞ്ചിയുണ്ടാക്കാനൊരു ശ്രമം ഞാനും നടത്തിനോക്കി. അതൊക്കെ മറന്നുപോയി. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് […] More
-
in Agriculture, Featured
മലപ്പുറംകാര്‍ക്ക് ഇപ്പോള്‍ ആ വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്
Promotion ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായിരുന്നു മലപ്പുറത്തെ മക്കരപ്പറമ്പ് കരിഞ്ചാപടിയിലെ അമീര്‍ ബാബു. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണുകളെ മ്യൂസിയത്തിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ അമീര്‍ ബാബുവടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അങ്ങിനെയാണ് ക്യഷിയിലേക്ക് ഇറങ്ങുന്നത്. ആദ്യം വീട്ടാവശ്യത്തിന് മാത്രമുള്ള കൃഷിയായിരുന്നു. പിന്നെ കൃഷി തന്നെയായി. ശരിക്കും അധ്വാനിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നൊരു തോന്നലില്‍ കൃഷിയിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത് പത്തുവര്‍ഷം മുമ്പാണ്. ഗള്‍ഫില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംഘടിപ്പിച്ച് 18 അംഗങ്ങള്‍ ഉള്ള സംഘം […] More
-
‘ഇങ്ങക്ക് പിരാന്താണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തലകുലുക്കി സമ്മതിച്ചേക്കണം’: പി എഫിലെ സമ്പാദ്യം മുഴുവനെടുത്ത് സൗജന്യ ലൈബ്രറി നിര്‍മ്മിച്ച അധ്യാപകന്
Promotion നിലമ്പൂരിനടുത്ത് കാളികാവ് എന്ന കൊച്ചുനാട്ടിലെ ഒരധ്യാപകനാണ് ഗിരീഷ്. അധ്യാപനത്തോടൊപ്പം വായനയും എഴുത്തും ഫോട്ടോഗ്രഫിയും യാത്രകളുമൊക്കെ ഹരമായി കൊണ്ടുനടക്കുന്ന മനുഷ്യന്. ചെറുപ്പത്തിലേയുള്ള യാത്രാഭ്രമം അച്ഛന്റെ കണ്ണുരുട്ടല്‍ കണ്ട് ഉള്ളിലൊതുക്കി വെക്കേണ്ടി വന്നു. ജോലിയൊക്കെ കിട്ടി സ്വതന്ത്രനായപ്പോള്‍ ആ വിഷമമങ്ങ് തീര്‍ത്തു. “നേരെ പോയാൽ പത്തു മിനിട്ടുകൊണ്ടെത്തുമെന്നുറപ്പുണ്ടെങ്കിലും ഏതെങ്കിലും ഇടവഴിയിലേക്ക് ബൈക്ക് തിരിക്കണം. ആരോടും വഴി ചോദിക്കാതെ ഒഴുകി നടക്കണം…” ഗിരീഷ് മാഷ് ഈയിടെ ഫേസ്ബുക്കില്‍ എഴുതി. ആ കുറിപ്പ് അദ്ദേഹം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. ”ഇങ്ങക്ക് പിരാന്താണ്… […] More
-
in Agriculture
പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്റെ മധുരമുള്ള വിജയകഥ
Promotion ഹമീദ് പത്താം ക്ലാസ്സില്‍ തോറ്റു. വീണ്ടും എഴുതിയെടുക്കാനൊന്നും പോയില്ല. ആ പതിനാറുകാരന്റെ ഔപചാരിക വിദ്യാഭ്യാസം അവിടെ അവസാനിച്ചു. ഇനിയെന്ത് ചെയ്യുമെന്ന ചോദ്യങ്ങളും സന്ദേഹങ്ങളും ചുറ്റും നിന്ന് മുരണ്ടും ചിലപ്പോഴൊക്കെ കുത്തിയും ഹമീദിനെ പിന്തുടര്ന്നു. എന്നാല്‍ ആ കൗമാരക്കാരന് പതറിയില്ല. വീട്ടില്‍ നിന്ന് നോക്കിയാല്‍ ചെറുവല്ലൂര്‍-മൈലാടി ഭാഗങ്ങളിലെ കുന്നുകള്‍ കാണാം. കുന്നുകളില്‍ കൂറ്റന്‍ മരങ്ങളും. ഹമീദ് കുന്നുകളിലേക്കും വന്മരങ്ങളുടെ തുഞ്ചത്തേക്കും കണ്ണയച്ചു. അവിടെ മൂളിപ്പറക്കുന്നുണ്ടായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം. പത്താംക്ലാസ്സില്‍ തോറ്റുതൊപ്പിയിട്ട് കുന്നുംമലയും അലഞ്ഞുനടന്ന ആ മലപ്പുറംകാരന് […] More