Promotion “കഷ്ടപ്പാടുകളൊക്കെ അറിഞ്ഞു ജീവിച്ചയാളാണ്. സ്വന്തം നാട്ടില്‍ നിന്നകന്ന്, ഭാര്യയും ഉപ്പയും ഉമ്മയും ഇല്ലാതെ വെറൊരു നാട്ടില്‍ ജീവിക്കുന്നതിന്റെ ബുദ്ധിമുട്ട് നന്നായി അറിയാം. പ്രത്യേകിച്ചും ഇതുപോലൊരു വ്യാധിക്കാലത്ത്… “ആ സങ്കടം മറ്റാരെക്കാളും എനിക്ക് മനസിലാകും. ഒരു കാലത്ത് ഞാനുമൊരു പ്രവാസിയായിരുന്നു,” കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദര്‍ പറയുന്നു. നാട്ടില്‍ എല്ലാവരും അദ്ദേഹത്തെ ചാച്ച എന്നാണ് വിളിക്കുന്നത്, പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം. ബീഹാര്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 131 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് […] More