Promotion പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും കുഴിവെട്ടിമൂടിയതുപോലെ തോന്നി യാസ്മിന്. ‘സ്കൂളില്പ്പോകുന്ന പെണ്‍കുട്ടികളെ നോക്കി ഞാന്‍ കൊതിയോടെ നിന്നിട്ടുണ്ട്,’ എന്ന് യാസ്മിന്. വീട്ടിലെ അന്നത്തെ അവസ്ഥയില്‍ അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല. ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന് ഒരു വിപ്ലവത്തിന്റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍. “ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍. […] More