More stories

 • in ,

  ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന്‍ പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്  

  Promotion ഖാദറിക്കയ്ക്ക് പ്രായം എഴുപത് കടന്നു. ഇന്നും പഴയ പതിവുകളൊന്നും മറന്നിട്ടില്ല. എന്നും അതിരാവിലെ ഉണരും. പിന്നെ തോണിയിലേറി ചെറുപുഴയിലൂടെ മെല്ലെ ഒഴുകി തുടങ്ങും. മീനുകളെത്തേടിയാണ് വലയുമായി ഈ തുഴച്ചില്‍. പക്ഷേ മീന്‍ മാത്രമല്ലാട്ടോ ഖാദറിക്കയുടെ വലയില്‍ കുടുങ്ങുന്നത്. കുടുംബം പുലര്‍ത്താനാണ് 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖാദറിക്ക തോണി തുഴഞ്ഞു തുടങ്ങുന്നത്. അന്നുതൊട്ടേ ചെറുപുഴയിലെ ബ്രാലും വാളയും കടുങ്ങാലിയും ഏട്ടയുമൊക്കെ പിടിച്ചാണ് ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇദ്ദേഹത്തിന്‍റെ തോണിയിലൂടെയുള്ള സഞ്ചാരം ജീവിക്കാനുള്ള വകതേടി മാത്രമല്ല. അടുക്കള മാലിന്യം അടുക്കളയില്‍ […] More

 • in

  ഈ ടീ-ഷര്‍ട്ട് വാങ്ങുമ്പോള്‍ നിങ്ങള്‍ 12 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യുന്നു; 2,700 ലീറ്റര്‍ വെള്ളം ലാഭിക്കുന്നു

  Promotion നമ്മുടെ വസ്ത്രം ഉണ്ടാക്കാന്‍ എന്തുമാത്രം വിഭവങ്ങള്‍ വേണ്ടി വരുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വസ്ത്ര നിര്‍മ്മാണത്തിന്‍റെ ഘട്ടങ്ങളില്‍ എന്തുമാത്രം ജലം ഉപയോഗിക്കുന്നുവെന്ന് അറിയാമോ? ഒടുവില്‍ ചെറിയൊരു ദ്വാരമോ കീറലോ കണ്ടാല്‍ മതി നമ്മള്‍ ആ തുണി ഉപേക്ഷിക്കും. അത് ഏതെങ്കിലും മാലിന്യക്കൂമ്പാരത്തില്‍ ചെന്നടിയും. തുണികള്‍ മാത്രമല്ല, പ്ലാസ്റ്റിക് വസ്തുക്കളും ഡമ്പിങ് യാഡുകളില്‍ നിറയുന്നുണ്ടല്ലോ. ഇന്‍ഡ്യയില്‍ മാത്രം ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുറംതള്ളപ്പെടുന്നു എന്നാണ് കണക്ക്! നമ്മളെങ്ങനെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണും? രണ്ട് […] More

 • in

  കണ്ണൂരിലെ ഈ ഗ്രാമങ്ങളില്‍ വിവാഹങ്ങള്‍ മാറുകയാണ്; അതിന് നന്ദി പറയേണ്ടത് ഇവര്‍ക്കാണ്

  Promotion പതിനാറ് തരം കറികള്‍, നാലു തരം പായസം. നോണ്‍ വെജുകാര്‍ക്ക് ബിരിയാണിയും ഐസ്ക്രീമും ഫ്രൂട്ട് സാലഡും. ഇതാണിപ്പോഴത്തെ ട്രെന്‍ഡ്. കല്യാണത്തിന് വരുന്ന വെജുകാരെയും നോണ്‍ വെജുകാരെയും പിണക്കണ്ടല്ലോ. എന്നാല്‍ ഈ ബിരിയാണിയും പായസവും ഐസ്ക്രീമുമൊക്കെ വിളമ്പുന്നത് പലപ്പോഴും ഡിസ്പോസ്ബിള്‍ പാത്രങ്ങളിലാകും. ഉപയോഗശേഷം കഴുകാന്‍ നില്‍ക്കേണ്ടല്ലോ. നേരെ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം ശേഖരിക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കും. അല്ലെങ്കില്‍ പറമ്പിന്‍റെ മൂലയ്ക്കിട്ട് കത്തിക്കും. ചിലരെങ്കിലും ഒഴിഞ്ഞ പറമ്പുകളിലേക്ക് വലിച്ചെറിയും. പ്രകൃതി സൗഹൃദ ഉത്പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യ മാറ്റത്തിന് തുടക്കമിടാം […] More

 • in

  550 വീടുകളിലെ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യം എല്ലാ ആഴ്ചയും ആര് വാരും? എല്ലാരും മിണ്ടാതിരുന്നപ്പോള്‍ റൈന ആ ജോലി ഏറ്റെടുത്തു

  Promotion “ആരും പ്ലാസ്റ്റിക് വേസ്റ്റുകളൊന്നും റോഡിലേക്ക് വലിച്ചെറിയരുത്, പ്ലീസ്… നിങ്ങളിതൊക്കെ ഒരു ചാക്കിലോ കവറിലോ ആക്കി സൂക്ഷിച്ചു വയ്ക്കൂ. ഞാന്‍ വന്നു അതെടുത്തോളാം,” പുക്കളത്തുകാരോട് റൈനയ്ക്ക് ഇതേ പറയാനുള്ളൂ. മറ്റുപലരും മുഖംതിരിച്ചു നിന്ന ജോലിക്ക് ചിരിച്ച മുഖത്തോടെ ഇറങ്ങിച്ചെന്നവളാണ് റൈന. കുടുംബശ്രീയിലും തൊഴിലുറപ്പു പദ്ധതിയിലുമൊക്കെ സജീവമായ ഒരു സാധാരണക്കാരി. അധികം വിദ്യാഭ്യാസമൊന്നും അവകാശപ്പെടാനില്ല. മൂന്ന് മക്കളുള്ള കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ചുമക്കുന്ന ഒരു പോരാളി കൂടിയാണ് റൈന. ഒപ്പം നാടിനെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ചുമതല കൂടി റൈന […] More

 • in ,

  കടലില്‍ നിന്നും 13.5 ടണ്‍ പ്ലാസ്റ്റിക്, തീരത്തുനിന്നും 10 ലോഡ് മദ്യക്കുപ്പി; ട്രോളുകളില്‍ പതറാതെ ഒരു മത്സ്യത്തൊഴിലാളിയുടെ ഹരിതദൗത്യം

  Promotion “കടല്‍ എന്‍റെ വീടാണ്. നിങ്ങടെ വീട്ടില്‍ എല്ലാവരും ചവറുകൊണ്ടിട്ട് ശ്വാസം മുട്ടിച്ചാല്‍ നിങ്ങള്‍ക്കെന്തുതോന്നും? അതുപോലെ തന്നെയല്ലേ കടലിലെ മീനുകള്‍ക്കും ജീവികള്‍ക്കുമൊക്കെ തോന്നുക,” 30-കാരനായ  കെ വി പ്രിയേഷ് ചോദിക്കുന്നു. “എല്ലാവരും വിചാരിക്കുന്നത് കടല്‍ത്തീരത്താണ് ഏറ്റവും കൂടുതല്‍ ചവറ് കൊണ്ടുതള്ളുന്നതെന്നാ. കടലിനുള്ളില്‍ പോകുമ്പോഴറിയാം അതിന്‍റെ ഭീകരത… മാലിന്യക്കൂമ്പാരമാണ് അടിത്തട്ടില്‍. ടൂറിസ്റ്റുകളും ക്രൂസ് ഷിപ്പുകളില്‍ യാത്ര ചെയ്യുന്നവരും മാത്രമൊന്നുമല്ല, ഞങ്ങള്‍ മീന്‍പിടുത്തക്കാരും വലിയൊരു പരിധിവരെ അതിന് കാരണക്കാരാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും കടലില്‍ ഉപേക്ഷിച്ചാണ് കയറിപ്പോരുന്നത്,” എന്നൊരു സ്വയം കുറ്റപ്പെടുത്തലുമുണ്ട് […] More

 • in ,

  തൃശ്ശൂര്‍ക്കാരന്‍ കരീമിനെ സദ്യക്ക് വിളിച്ചാല്‍ 1,500 സ്റ്റീല്‍ ഗ്ലാസും കൂടെപ്പോവും: അതിലൊരു കഥയുണ്ട്

  Promotion പത്ത് വർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ്. ഗുരുവായൂരിലെ ഒരു കല്യാണമണ്ഡപം. ചടങ്ങു കഴിഞ്ഞയുടൻ സദ്യയുണ്ണുന്നതിനായി എല്ലാവരും തിരക്കുകൂട്ടുകയാണ്. സദ്യവിളമ്പുന്ന ഹാളിന്‍റെ തുറക്കാത്ത വാതിലിന് മുന്നിൽ അതിഥികള്‍ പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന ആ സ്ഥിരം കാഴ്ച. അകത്ത് വിളമ്പുകാർ മേശമേൽ ഇലവിരിച്ച് പോകുന്നതുനോക്കിനില്‍ക്കുമ്പോള്‍ വായില്‍ കപ്പലോട്ടത്തിനുള്ള തയ്യാറെടുപ്പ്. പാൽപായസത്തിന്‍റെയും അടപ്രഥമന്‍റെയും  സാമ്പാറിന്‍റെയും കാച്ചിയ പപ്പടത്തിന്‍റെയും മണങ്ങള്‍ കൂടിച്ചേര്‍ന്ന് ഭക്ഷണപ്രിയരുടെ ക്ഷമ പരീക്ഷിക്കുന്ന നിര്‍ണ്ണായകമായ ആ നിമിഷങ്ങള്‍. അപ്പോഴാണ് ഒരു ഇലയ്ക്കൊപ്പം രണ്ട് സ്റ്റീൽ ഗ്ലാസുകൾ വീതം വച്ച് ഒരു […] More