ഈ ടീ-ഷര്‍ട്ട് വാങ്ങുമ്പോള്‍ നിങ്ങള്‍ 12 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യുന്നു; 2,700 ലീറ്റര്‍ വെള്ളം ലാഭിക്കുന്നു

ഈ പോളോ ഷര്‍ട്ടുകള്‍ക്ക് ക്ലാസ്സ് ലുക്ക് ആണ്. വെറും 900 രൂപയ്ക്ക് പരിസ്ഥിതി സൗഹൃദവും ട്രെന്‍ഡിയുമായ വസ്ത്രം. #Recycle #WaterSaving #GreenLiving

മ്മുടെ വസ്ത്രം ഉണ്ടാക്കാന്‍ എന്തുമാത്രം വിഭവങ്ങള്‍ വേണ്ടി വരുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വസ്ത്ര നിര്‍മ്മാണത്തിന്‍റെ ഘട്ടങ്ങളില്‍ എന്തുമാത്രം ജലം ഉപയോഗിക്കുന്നുവെന്ന് അറിയാമോ?

ഒടുവില്‍ ചെറിയൊരു ദ്വാരമോ കീറലോ കണ്ടാല്‍ മതി നമ്മള്‍ ആ തുണി ഉപേക്ഷിക്കും. അത് ഏതെങ്കിലും മാലിന്യക്കൂമ്പാരത്തില്‍ ചെന്നടിയും. തുണികള്‍ മാത്രമല്ല, പ്ലാസ്റ്റിക് വസ്തുക്കളും ഡമ്പിങ് യാഡുകളില്‍ നിറയുന്നുണ്ടല്ലോ.

ഇന്‍ഡ്യയില്‍ മാത്രം ദിവസവും 26,000 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പുറംതള്ളപ്പെടുന്നു എന്നാണ് കണക്ക്!

നമ്മളെങ്ങനെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണും? രണ്ട് പ്രശ്‌നവും പരിഹരിക്കാന്‍ ഒറ്റ വഴിയുണ്ടെങ്കിലോ?

ഇക്കോ-ഹൈക്ക് ഈ എളുപ്പവഴിയിലൂടെ ഒരു ശ്രമം നടത്തുകയാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ആസ്ഥാനമായുള്ള ഈ സംഘടന പെറ്റ് ബോട്ടിലുകള്‍ കൊണ്ട് പോളോ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു. ഒപ്പം നിര്‍മ്മാണവേളയില്‍ 2,700 ലീറ്റര്‍ വെള്ളം ലാഭിക്കുകയും ചെയ്യുന്നു.

ഒരു കോട്ടണ്‍ ടീ-ഷര്‍ട്ട് ഉണ്ടാക്കാന്‍ 2,700 ലീറ്റര്‍ വെള്ളം ചെലവാകുന്നുവെന്നാണ് കണക്ക്. പരുത്തി കൃഷി ചെയ്യുന്ന പാടത്തുനിന്നും തുടങ്ങുന്ന ജല ഉപയോഗം മുതല്‍ ഫാക്ടറികളില്‍ ഡയിങ്ങിനായും നിര്‍മ്മാണശേഷവുമുള്ള കഴുകലിനുമൊക്കെയായി വേണ്ടി വരുന്ന വെള്ളം വരെ കണക്കാക്കിയാണിത്. എന്നാല്‍, ഇക്കോ-ഹൈക്ക് ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുമ്പോള്‍ വെള്ളം വേണ്ടി വരുന്നില്ല, കാരണം ഇത് പൂര്‍ണമായും റീസൈക്കിള്‍ ചെയ്ത പെറ്റ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്.

വിശ്വാസമാവുന്നില്ലേ…? ഇക്കോ-ഹൈക്കിന്‍റെ ഷര്‍ട്ടുകള്‍ കാണാം.

എന്താണ് പ്ലാസ്റ്റിക് പോളോ ഷര്‍ട്ട്?

“റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടില്‍ പോളിയെസ്റ്റര്‍ കൊണ്ടാണ് ഈ ടി-ഷര്‍ട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്,” ഇക്കോ-ഹൈക്കിന്‍റെ കോ-ഫൗണ്ടര്‍ കതിര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഒരു ടീ-ഷര്‍ട്ട് ഉണ്ടാക്കാന്‍ 12 ബോട്ടിലുകള്‍ വേണ്ടി വരും. പെറ്റ് ബോട്ടിലുകള്‍ ആദ്യം പൊടിക്കുകയും പിന്നീട് ഫിലമെന്‍റ് പോളിയെസ്റ്റര്‍ നൂലാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. അതിന് ശേഷമാണ് നെയ്യുന്നത്. ഈ ഘട്ടത്തില്‍ സുസ്ഥിരത, ഗുണമേന്മ എന്നീ ഘടകങ്ങള്‍ പരിഗണിച്ച് ഏറ്റവും നല്ല ഉല്‍പന്നം തന്നെ ഞങ്ങള്‍ ഉറപ്പുവരുത്തുന്നു.

“ഈ ടീ-ഷര്‍ട്ട് നിര്‍മ്മിക്കാന്‍ ഒട്ടും ജലം ഉപയോഗിക്കുന്നില്ല. അസംസ്‌കൃതവസ്തുക്കള്‍ക്കായി കൃഷിയെ ആശ്രയിക്കുന്നില്ല. ഡയിങ്ങും ഇല്ല. അതുകൊണ്ട് വെള്ളം തീരെ ആവശ്യമില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോളോ ടീ-ഷര്‍ട്ട് ഓണ്‍ലൈനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ഇക്കോ-ഹൈക്ക് ടീ-ഷര്‍ട്ടിന്‍റെ പ്രത്യേകതകള്‍.

  • നിര്‍മ്മാണത്തില്‍ 2,700 ലീറ്റര്‍ വെള്ളം ലാഭിക്കുന്നു.
  • പെറ്റ് ബോട്ടിലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. അതുകൊണ്ട് പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നു.
  • മറ്റൊരു ഫാബ്രിക് ഉല്‍പന്നവും ഇത് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നില്ല.
  • ഈ ഉല്‍പന്നത്തിന്‍റെ ടാഗ് നിര്‍മ്മിച്ചിരിക്കുന്നത് കോട്ടണ്‍ ടെക്‌സ്‌റ്റൈല്‍ വേസ്റ്റുകൊണ്ടാണ്. അതിനുള്ളില്‍ വഴുതനയുടെയും മുളകിന്‍റെയും വിത്തുകളുമുണ്ട്. നിങ്ങളുടെ പച്ചക്കറിത്തോട്ടത്തില്‍ അതുപയോഗിക്കാം.
  • ഡയിങ്ങ് നടത്തിയിട്ടില്ല, പ്രത്യേകം നിറങ്ങള്‍ ചേര്‍ത്തിട്ടില്ല.
  • ചര്‍മ്മസൗഹൃദമാണ്, വായുസഞ്ചാരം ഉറപ്പുവരുത്തുന്നു.

കുടുതല്‍ അറിയാനും ഈ ഉല്‍പന്നം വാങ്ങാനും ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം