Promotion ഒരു ബൈക്ക് യാത്രയിലായിരുന്നു തുടക്കം. കോട്ടയം പാലായില്‍ നിന്നുള്ള രണ്ട് എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍–ആന്റോ പി ബിജുവും തോമസ് സിറിയകും. ഹൈവേയിലൂടെയുള്ള യാത്രയ്ക്കിടയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാനിറങ്ങി. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ കിട്ടിയത് ആകെ കലങ്ങിയ വെള്ളം. ഇതെങ്ങനെ വിശ്വസിച്ച് കുടിക്കും!? “വെള്ളം കലങ്ങി ബ്രൗണ്‍ നിറമായിരുന്നു,” ആന്റോ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു. യാത്ര ചെയ്യുന്ന ആരോട് ചോദിച്ചാലും ഇതിലത്ര പുതുമയില്ലെന്ന് പറയും. കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങുക മാത്രമേ നിവൃത്തിയുള്ളൂ. അവരുടെ ആദ്യ കണ്ടുപിടുത്തം […] More