Promotion “എനിക്കെന്തു വിഷമം വന്നാലും എന്റെ ആടുകളോടും പശുക്കളോടും കോഴികളോടും മിണ്ടിയും പറഞ്ഞും ഇരുന്നാല്‍ എന്റെ എല്ലാ ഏനക്കേടും മാറും. ഞാന്‍ നല്ല ഹാപ്പി ആകും. ഈ മിണ്ടാപ്രാണികളാണ് എന്റെ ജീവനും ലോകവും,” കോട്ടയം വൈക്കത്തെ വള്ളൂരില് ചെന്ന് അജീഷിനെ ചോദിച്ചാല്‍ ഒരു പക്ഷേ, ഇന്ന് ആരും അറിയില്ല. പേരൊന്നു മാറ്റിപിടിച്ചു നോക്കൂ. ശ്രേയ എന്നോ മണിക്കുട്ടിയെന്നോ അന്വേഷിച്ചാല്‍ വെള്ളൂര്കാര് സ്നേഹത്തോടെ ആ കുഞ്ഞുവീട്ടിലേക്കുള്ള വഴിപറഞ്ഞു തരും. എല്ലാവരുടെയും മണിക്കുട്ടിയാണിന്ന് ശ്രേയ. പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, ഗ്രാമീണ […] More