Promotion രാത്രി ഒരുപാട് വൈകിയിരുന്നു. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ വൃദ്ധനായ ഒരച്ഛനും മകനും. രണ്ടുപേരും തീരെ ക്ഷീണിച്ചിരുന്നു. കാന്‍സര്‍ ബാധിതനായ മകനെ താങ്ങിപ്പിടിച്ചുകൊണ്ടാണ് ആ വൃദ്ധന് പുറത്തേക്ക് വന്നത്. പുറത്ത് വാഹനങ്ങളൊന്നുമില്ല. രാത്രിയില്‍ ഒരു ഓട്ടോ പോലും കിട്ടില്ല, ചിലപ്പോള്‍. അവരെക്കണ്ട് അബ്ദുള്‍ സത്താര്‍ തന്റെ സ്കൂട്ടറുമായി അടുത്തേക്ക് ചെന്നു. “…ങ്ങളെങ്ങോട്ടാ..?” “പാണ്ടിയിലെത്തണം,” ആ വൃദ്ധന് നിസ്സഹായമായി പറഞ്ഞു. അമ്പത് കിലോമീറ്റര്‍ ദൂരമുണ്ട് പാണ്ടിയിലേക്ക്. “എന്റെ വീടും ആ ഭാഗത്താ, കേറിക്കോ,” സത്താര്‍ നുണ പറഞ്ഞു. […] More