More stories

 • in , ,

  കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്

  Promotion കുമ്പളങ്ങ കൊണ്ട് അങ്ങ് ഉത്തരേന്ത്യയിലേക്ക് പാലം പണിത ഗ്രാമം. ആഗ്ര പേഠ(Agra Petha) യുടെ അതിമധുരത്തിനൊപ്പം ഒരു ഭാഷകൂടി പഠിച്ചെടുത്ത സാധാരണ മനുഷ്യര്‍… മലയാള നാട്ടിലെ ഏക ഉര്‍ദു കര! മലപ്പുറം ജില്ലയിലെ കോഡൂരിന് നല്ല പഞ്ചാരമധുരമുള്ള ഒരു ചരിത്രമുണ്ട്. പലരും കേട്ടിട്ടുള്ള കഥകളായിരിക്കും. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കായി. കേട്ടവര്‍ക്ക്, കൗതുകകരമായ ആ ചരിത്രം ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍. വിശാലമായ പാടവും നിറയെ തോടുകളും കൃഷിക്കുപറ്റിയ നല്ല മണ്ണുമുള്ള ഒരു പ്രദേശം. കടലുണ്ടിപ്പുഴ ഗ്രാമത്തെ വളഞ്ഞുചുറ്റിയൊഴുകുന്നു. ഏക്കലും നല്ലമണ്ണുമൊക്കെ […] More

 • in ,

  അഞ്ച് വര്‍ഷം, 16 സംസ്ഥാന-ദേശീയ താരങ്ങള്‍! മലപ്പുറത്തെ ഈ സൗജന്യ ഗ്രാമീണ ഫുട്ബോള്‍ അക്കാദമി വേറെ ലെവലാ 

  Promotion കഴിഞ്ഞ വര്‍ഷത്തെ സുബ്രതോ കപ്പ് അന്താരാഷ്ട്ര സ്‌കൂള്‍ ഫുട്‌ബോളിന്‍റെ സെമി ഫൈനല്‍ മത്സരം ന്യൂ ഡെല്‍ഹിയില്‍ നടക്കുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറത്തെ ചേലേമ്പ്രയിലെ നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍റെ ചുണക്കുട്ടന്മാര്‍. മറുവശത്ത് അഫ്ഗാനിസ്ഥാനിലെ കരുത്തരായ ടീം. ആവേശകരമായ മത്സരം ചേലേമ്പ്രയിലെ കുഞ്ഞുഫുട്‌ബോള്‍ താരങ്ങളുടെ മികവ് ലോകത്തിന് കാട്ടിക്കൊടുക്കുന്നതായിരുന്നു. അഫ്ഗാന്‍ ടീം പല തന്ത്രങ്ങളും പുറത്തെടുത്തെങ്കിലും അതൊന്നും കേരളത്തിനുവേണ്ടി ബൂട്ടണിഞ്ഞ ചേലേമ്പ്രക്കാരുടെ മുന്നില്‍ വിലപ്പോയില്ല. സംസ്ഥാന സ്‌കൂള്‍ ഫൂട്‌ബോള്‍ ചാമ്പ്യന്‍മാര്‍ എന്ന നിലയ്ക്കാണ് ചേലമ്പ്രയ്ക്ക് […] More

 • in , , ,

  തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്

  Promotion പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിലെ എല്ലാ സ്വപ്‌നങ്ങളും കുഴിവെട്ടിമൂടിയതുപോലെ തോന്നി യാസ്മിന്. ‘സ്‌കൂളില്‍പ്പോകുന്ന പെണ്‍കുട്ടികളെ നോക്കി ഞാന്‍ കൊതിയോടെ നിന്നിട്ടുണ്ട്,’ എന്ന് യാസ്മിന്‍. വീട്ടിലെ അന്നത്തെ അവസ്ഥയില്‍ അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല. ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന്‍ ഒരു വിപ്ലവത്തിന്‍റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍. “ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍. […] More

 • in

  കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം

  Promotion മകരമഞ്ഞിനെയൊന്നും കൂസാതെ ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണി. തൃശ്ശൂര്‍ ചാവക്കാട് എടക്കഴിയൂര്‍  കടപ്പുറം. ഇരുട്ടില്‍ കടല്‍മണലില്‍ അവരതിനെ കണ്ടു. ഒറ്റനോട്ടത്തില്‍ തന്നെ അവര്‍ക്ക് മനസ്സിലായി–ഒലിവര്‍ റി‍ഡ്ലി! വലിയൊരു കടലാമ. ഏറെ വംശനാശ ഭീഷണി നേരിടുന്ന കടലാമ ഇനങ്ങളിലൊന്ന്. ഏറെ നാളായി  ആ യുവാക്കള്‍ കാത്തിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈ തീരദേശത്ത് കടലാമകള്‍ വന്ന് മണലില്‍ കുഴിയെടുത്ത് മുട്ടയിട്ട് തിരിച്ചുപോവും. എത്രയോ ആയിരം വര്‍ഷങ്ങളായി തുടരുന്നുണ്ടാവാം ഈ സന്ദര്‍ശനം. മുട്ടയിട്ട് ആ കുഴി മൂടി തിരിഞ്ഞുനോക്കാതെ […] More

 • in

  പത്താംക്ലാസ് തോറ്റ് കുന്നുകയറിയ ഹമീദ് പിന്നെ തിരിഞ്ഞുനോക്കിയില്ല: കാട്ടുതേനിന്‍റെ മധുരമുള്ള വിജയകഥ

  Promotion ഹമീദ് പത്താം ക്ലാസ്സില്‍ തോറ്റു. വീണ്ടും എഴുതിയെടുക്കാനൊന്നും പോയില്ല. ആ പതിനാറുകാരന്‍റെ ഔപചാരിക വിദ്യാഭ്യാസം അവിടെ അവസാനിച്ചു. ഇനിയെന്ത് ചെയ്യുമെന്ന ചോദ്യങ്ങളും സന്ദേഹങ്ങളും ചുറ്റും നിന്ന് മുരണ്ടും ചിലപ്പോഴൊക്കെ കുത്തിയും ഹമീദിനെ പിന്തുടര്‍ന്നു. എന്നാല്‍ ആ കൗമാരക്കാരന്‍ പതറിയില്ല. വീട്ടില്‍ നിന്ന് നോക്കിയാല്‍ ചെറുവല്ലൂര്‍-മൈലാടി ഭാഗങ്ങളിലെ കുന്നുകള്‍ കാണാം. കുന്നുകളില്‍ കൂറ്റന്‍ മരങ്ങളും. ഹമീദ് കുന്നുകളിലേക്കും വന്‍മരങ്ങളുടെ തുഞ്ചത്തേക്കും കണ്ണയച്ചു. അവിടെ മൂളിപ്പറക്കുന്നുണ്ടായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം. പത്താംക്ലാസ്സില്‍ തോറ്റുതൊപ്പിയിട്ട് കുന്നുംമലയും അലഞ്ഞുനടന്ന ആ മലപ്പുറംകാരന്‍ […] More

 • in

  വയനാടിന്‍റെ ഇരട്ടച്ചങ്കുള്ള രക്ഷകര്‍

  Promotion ഇരുപത്തിയാറ് വർഷങ്ങൾക്ക് മുമ്പുള്ള ഒരു മഴക്കാലം. കബനി കുത്തിക്കലങ്ങി പായുകയാണ്. കാടുംമലയും ഇളക്കിയൊഴുക്കി കലിതുള്ളിപ്പാഞ്ഞുവന്ന പുഴ മാനന്തവാടി വാളാട് ടൗണിലെ ചെറിയ മരപ്പാലവും മുക്കിക്കളഞ്ഞു. അക്കരെക്കടക്കാൻ തോണി മാത്രമായി നാട്ടുകാരുടെ ആശ്രയം. 1992 ജൂൺ 26. നിലക്കാതെ മഴ പെയ്തു, അന്നും. വാളാട് ​ഗവ. ഹൈസ്കൂളിലെ കുട്ടികൾ വൈകുന്നേരം വീടുകളിലേക്ക് പോവുകയായിരുന്നു. തോണിയിൽ മുപ്പതിലേറെ കുട്ടികളുണ്ടായിരുന്നു. നിറഞ്ഞൊഴുകുന്ന പുഴയിലേക്ക് തോണി മറിഞ്ഞു. ​ഗ്രാമം പകച്ചുനിന്നു–മുപ്പതിലേറെ ജീവൻ… ഇതുകൂടി വായിക്കാം: ‘കൊക്കുകളെ എന്നും കാണണം, ഭക്ഷണം കൊടുക്കണം’: പത്രം […] More

 • in

  ഭൂമിയെ നോവിക്കാതെ: ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ദിവസവും സൈക്കിളില്‍ താണ്ടുന്നത് 50 കിലോമീറ്റര്‍ 

  Promotion ഹുസൈന്‍റെ പാണ്ടിക്കാട്ടുള്ള വീട്ടില്‍ നിന്നും മലപ്പുറത്തെ സിവില്‍ സ്റ്റേഷനിലേക്കെത്താന്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കണം. തിരിച്ച് വീട്ടിലേക്കുള്ള ദൂരം കണക്കാക്കിയാല്‍ അമ്പത് കിലോമീറ്റര്‍. പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയായാലും മലപ്പുറംകാരന്‍ ഹൈസൈന് ഒരു ആശങ്കയുമുണ്ടാവില്ല. ദിവസവും അമ്പത് കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് യാതൊരു മടിയുമില്ല. ഹര്‍ത്താലോ ബന്ദോ പണിമുടക്കോ പെട്രോള്‍ പമ്പുകാരുടെ സമരമോ ഒന്നും ഹുസൈനെ ബാധിക്കുന്ന പ്രശ്നമേയില്ല. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ഹയര്‍സെക്കന്‍ഡറി മേഖലാ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് […] More

 • in

  തൊടിയില്‍ നൂറിലധികം പഴങ്ങൾ, എല്ലാം നാട്ടുകാർക്ക്: അൽഭുതത്തോട്ടമൊരുക്കി മലപ്പുറംകാരൻ റഷീദ്

  Promotion ഇത് മിറക്കിൾ ഫ്രൂട്ട്. പേരുപോലെത്തന്നെ ഒരു അൽഭുതം. പ്രത്യേകിച്ചൊരു രുചിയും തോന്നിപ്പിക്കാത്ത ഇൗ പഴം കഴിച്ചാൽ പിന്നീട് പുളിയുള്ളതെന്ത് കഴിച്ചാലും അതിമധുരം. രണ്ടുമണിക്കൂറിലധികം തേൻമധുരത്തിന്‍റെ ലഹരിയാണ് പിന്നെ. ചുവന്നു തുടുത്ത ചെറിയ പഴങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് പഴയിടത്ത് റഷീദ് പറഞ്ഞു. എന്നാൽ റഷീദിന്‍റെ അൽഭുതം ഇതല്ല. തൊടി നിറയെ കായ്ച്ചുനിൽക്കുന്ന നൂറുകണക്കിന് ഫലവൃക്ഷങ്ങൾ! അധികമാരും കേട്ടിട്ടു പോലുമില്ലാത്ത വിദേശ പഴങ്ങളടക്കം നൂറ്റിയമ്പതിലധികം പഴവര്‍ഗങ്ങളാണ് റഷീദിന്‍റെ സമ്പാദ്യം. തൊടിയില്‍ വിളയുന്ന പഴങ്ങളെല്ലാം നാട്ടുകാർക്കുള്ളതാണ്; എല്ലാർക്കും ഇൗ പഴക്കൂടയിൽ നിന്നും […] More