
സന്ദീപ് വെള്ളാരം
More stories
-
ഈ വനത്തിനുള്ളില്‍ 1,800 താമസക്കാര്‍, 8 ലൈബ്രറികള്‍! ഇവിടേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് പുസ്തകങ്ങള്‍
Promotion അരിയും പുതിയ ഭക്ഷണ ശീലങ്ങളും മൂലം ആരോഗ്യം നഷ്ടപ്പെട്ട ചിന്നാറിലെ ഗോത്രജനത കൃഷിയും ആരോഗ്യശീലങ്ങളും തിരിച്ചുപിടിച്ച കഥ ദ് ബെറ്റര്‍ ഇന്‍ഡ്യ മുന്‍പ് പറഞ്ഞിരുന്നു. (ആ ഫീച്ചര്‍ വായിക്കാം) ചിന്നാറില്‍ നിന്നും ഇതാ മറ്റൊരു വാര്‍ത്ത കൂടി, അക്ഷരകേരളത്തിന് അഭിമാനം പകരുന്ന ഒരു വലിയ ശ്രമം. ഒരു ഫേസ്ബുക്ക് പോസ്റ്റിലാണ് തുടക്കം. മൂന്നാറിനടുത്ത് 90 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയില്‍ പശ്ചിമഘട്ടത്തിന്റെ കിഴക്കേ ചെരിവില്‍ തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന ചിന്നാര്‍ വന്യജീവി സങ്കേതം. അവിടെ പലയിടത്തായി ചിതറിക്കിടക്കുന്ന 11 […] More
-
in Agriculture, Featured
‘ഞാനാരാ മോള്, എന്നെത്തോല്‍പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല’: മറയൂരിലെ കരിമ്പുകര്‍ഷക ഇടനിലക്കാരെ തോല്‍പിച്ചതിങ്ങനെ
Promotion “ഇ ടനിലക്കാര് ഒരു കിലോ ശര്‍ക്കര 45 രൂപയ്ക്കു തരണമെന്നാ പറയുന്നെ… അതുകൊണ്ട് മറയൂര്‍-കാന്തല്ലൂര്‍ പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരും ഇപ്പോള്‍ കരിമ്പടിക്കുന്നത് (കരിമ്പ് ചതച്ചു നീരാക്കി ശര്‍ക്കര ഉണ്ടാക്കുന്നത്) നിര്‍ത്തി… എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ ഇവന്മാരെക്കൊണ്ടൊന്നും പറ്റൂല, ഞാനാരാ മോള്,” കാന്തല്ലൂര്‍ വെട്ടുകാട് സ്വദേശി ഓമന ബാലസുബ്രഹ്മണ്യം (43) പൊട്ടിച്ചിരിച്ചു. മറയൂര്‍ ശര്‍ക്കരയുടെ പേരും പെരുമയും ഭൗമസൂചികാ പദവി വരെ നേടിയെടുത്തെങ്കിലും ആ ഹൈറേഞ്ച് ഗ്രാമങ്ങളിലെ കരിമ്പുകര്‍ഷകരുടെ ജീവിതം അത്ര മധുരമുള്ളതൊന്നുമല്ല. ഇടനിലക്കാരാണ് വില നിശ്ചയിക്കുന്നത്. നല്ല വിളവ് […] More
-
in Environment, Featured
‘ദിവസവും ആനകൾ കാടിറങ്ങിവരും, പിള്ളാരുടെ ക്രിക്കറ്റ് ഗ്രൗണ്ടിന് തൊട്ടടുത്ത്’: കാട്ടാനകളോട് ചങ്ങാത്തം കൂടിയ ഗ്രാമത്തിൽ നിന്നും
Promotion “എങ്ങനെയെങ്കിലും അടിമാലിയിലെത്തിയാല്‍ പിന്നെ എല്ലാം ഞാനേറ്റു,” എന്ന് സുഹൃത്തിന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ചിറങ്ങി. കുമളിയില്‍ നിന്ന് ബസുപിടിച്ച് അടിമാലിയിലേക്ക്. അടിമാലിയിലെത്തിയപ്പോള്‍ കൂട്ടുകാരന് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. “ആന കാണുവോ?” ഇത്രയും യാത്ര ചെയ്തിട്ട് വല്ല ഉപകാരവും ഉണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സുഹൃത്ത് നൂറുശതമാനം ഉറപ്പിച്ചുപറഞ്ഞു. എന്നാലും എനിക്കത്ര വിശ്വാസം പോരായിരുന്നു. ഇതുകൂടി വായിക്കാം : കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട് അങ്ങനെ പിന്നെയും നാല്പത് കിലോമീറ്റര്‍ യാത്ര ചെയ്യണം വനത്തോട് ചേര്‍ന്ന് […] More
-
in Agriculture
കൊടുംകാട്ടിനുള്ളിലെ ഗോത്രഗ്രാമം കൂലിപ്പണിയുപേക്ഷിച്ച് ജൈവകൃഷി തുടങ്ങി: കുരുമുളക് കയറ്റിയയച്ച് ലക്ഷങ്ങള്‍ നേടുന്ന വഞ്ചിവയലിലെ വിശേഷങ്ങള്‍
Promotion “എന്നാ കാശുകിട്ടൂന്നു പറഞ്ഞാലും വെഷം തളിക്കുന്ന ഒന്നും ഒണ്ടാക്കാന്‍ ഞങ്ങള്‍ക്കു പറ്റുകേല,” ഇതു പറയുന്നത് വഞ്ചിവയല്‍ ഗ്രാമവാസിയായ തങ്കപ്പന് എന്ന 55-കാരനാണ്. ആ ഉറച്ച തീരുമാനം തങ്കപ്പന്റേത് മാത്രമായിരുന്നില്ല. വഞ്ചിവയല്‍ എന്ന ആദിവാസി ഗ്രാമം കൂട്ടായെടുത്തതാണ്. ആ തീരുമാനം ഒരു ഗ്രാമത്തെ മുഴുവന്‍ മാറ്റിമറിച്ചു. ഇടുക്കി ജില്ലയിലെ പെരിയാര്‍ കടുവാ സങ്കേതത്തിനകത്താണ് വഞ്ചിവയല്‍ ഗ്രാമം. വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവില്‍ വനംവകുപ്പിന്റെ ചെക്പോസ്റ്റില്‍ ഇറങ്ങി നാല് കിലോമീറ്ററിലധികം വനത്തിനുള്ളിലേക്ക് പോകണം ആ ഗ്രാമത്തിലെത്താന്‍. വനംവകുപ്പിന്റെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. […] More
-
‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്
Promotion ചിന്നാര്‍ വന്യമൃഗസങ്കേതത്തിനുള്ളിലെ കുടികളില്‍ പാര്‍ക്കുന്ന ആദിവാസികള്‍ക്കായി 2016-ന്റെ തുടക്കത്തില്‍ ഒരു മെഡിക്കല്‍ ക്യാമ്പ് നടന്നു. പരിശോധനകളുടെ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഡോക്ടര്‍മാര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. വനമേഖലയില്‍ താമസിക്കുന്ന ഇവര്‍ക്കിടയില്‍ എങ്ങനെ നഗരവാസികളില്‍ വ്യാപകമായ ജീവിതശൈലീരോഗങ്ങള്‍ വ്യാപകമാവുന്നു? പ്രമേഹവും വിളര്‍ച്ചയും തൂക്കക്കുറവും സ്ത്രീകളെയും യുവാക്കളെയും കുട്ടികളെയും വരെ ബാധിച്ചിരിക്കുന്നു. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും വ്യാപകം. ഭക്ഷണശീലങ്ങളായിരിക്കാം ഈ […] More
-
in Culture, uncategorized
“അരിമി പൊട്ടു ഞൊര്‍ണ്ണി, അനിമ്പു മെറ്റി പൊരുള്‍ മിച്ചി”: ഈ രഹസ്യ ഭാഷക്ക് ലിപിയുണ്ടാക്കിയത് ഇടുക്കിയിലെ 17കാരന്
Promotion വരാജിനി ദേവി മകന് വിചിത്രകുമാറിനോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. കേട്ടുകൊണ്ടിരുന്ന ആകാശിന് എണ്‍പത്തിയഞ്ചുകാരി മുത്തശ്ശി എന്താണ് അവര്‍ പറയുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. മലയാളമോ തമിഴോ അല്ല, വേറെ ഏതോ ഒരു രസഹ്യഭാഷ. മൂന്നുവര്‍ഷം മുമ്പാണത്. ആകാശിനന്ന് പതിനാല് വയസ്സുകാണും. ആദ്യമായാണ് ആകാശ് ആ ഭാഷ കേള്‍ക്കുന്നത്. ഒരു വാക്കുപോലും തിരിഞ്ഞില്ല. മുത്തശ്ശിയുടെ ഭാഷയെക്കുറിച്ചുള്ള ആന്വേഷണം ആകാശിനെ എത്തിച്ചത് ലോകം മറവിയിലേക്ക് തള്ളിയ ഒരു അപൂര്‍വ്വ വാമൊഴിയിലേക്കും അതിന്റെ ചരിത്രത്തിലേക്കുമാണ്. സാംബവര്‍ എന്നും പറയര് എന്നും അറിയപ്പെടുന്ന രാജ്യത്തെ […] More