More stories

 • in ,

  ഇവരല്ലേ ശരിക്കും സൂപ്പര്‍ സ്റ്റാര്‍!? മീന്‍ പിടിച്ചും വാര്‍ക്കപ്പണിയെടുത്തും ഡ്രൈവിങ് പഠിപ്പിച്ചും കുടുംബത്തെ താങ്ങിനിര്‍ത്തിയ താഹിറയുടെ അസാധാരണമായ ജീവിതം സിനിമയായപ്പോള്‍ 

  Promotion “ഈ പണി ആ പണി എന്നൊന്നും ഇല്ല. എന്നെകൊണ്ട് പറ്റുന്ന എല്ലാ പണിയുമെടുക്കും. അതിപ്പോ പെണ്ണുങ്ങള്‍ ചെയ്യുന്നതാണോ ആണുങ്ങള് ചെയ്യോ എന്നൊന്നും നോക്കാറില്ല,” ഷര്‍ട്ടും പാവാടയും തലയിലൊരു തട്ടവുമൊക്കെയിട്ട് ചിരിയോടെ താഹിറ പറയുന്നു. ജീവിതം തള്ളിനീക്കാന്‍ വേറെ വഴിയൊന്നുമില്ലാതായപ്പോള്‍ ചെറുപ്രായത്തില്‍ ചെമ്മീന്‍ കിള്ളാന്‍ പോയിത്തുടങ്ങിയതാണ് താഹിറ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് ചുങ്കത്ത് വീട്ടില്‍ മുഹമ്മദുണ്ണിയുടെയും ബീപാത്തുവിന്‍റെയും ആറു പെണ്‍മക്കളില്‍ നാലാമത്തെയാള്‍. പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ വാങ്ങാം, സാമൂഹ്യമാറ്റത്തിന് തുടക്കമിടാം. സന്ദര്‍ശിക്കൂ, Karnival.com “ഏഴാം ക്ലാസ് വരെ പഠിക്കാന്‍ പോയൊള്ളൂ. പിന്നെ ഉമ്മാടെ […] More

 • in

  വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്ന പ്ലസ് ടുക്കാരി രക്തവും ബി.പിയും പരിശോധിക്കാന്‍ വീടുകളിലെത്തി, നൂറുകണക്കിന് പേര്‍ക്ക് സഹായമായി, മാസം ലക്ഷം രൂപയിലേറെ വരുമാനവും

  Promotion “കുഞ്ഞുന്നാളില്‍ എനിക്ക് നഴ്‌സ് ആകണമെന്നായിരുന്നു ആഗ്രഹം. എന്തെങ്കിലും അസുഖം വന്നു ആശുപത്രിയില്‍ പോകുമ്പോള്‍ സ്‌നേഹത്തോടെ സംസാരിക്കുകയും ഇന്‍ജെക്ഷന്‍ എടുക്കുമ്പോള്‍ വേദന അറിയിക്കാതെ നമ്മെ ചിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നഴ്‌സുമാര്‍ എനിക്ക് അന്ന് അത്ഭുതമായിരുന്നു,” ഹരിപ്പാട് പള്ളിപ്പാട് കോട്ടയ്ക്കകംകാരി ദീപ്തി പറയുന്നു. പക്ഷേ, ദീപ്തിക്ക് നഴ്‌സാവാന്‍ കഴിഞ്ഞില്ല. പ്ലസ് ടു വരെ പഠിക്കാനേ കഴിഞ്ഞുള്ളൂ. “പ്ലസ് ടു കഴിഞ്ഞു പതിനെട്ട് വയസ്സായപ്പോള്‍ തന്നെ വിവാഹം കഴിഞ്ഞു,” എന്ന് ദീപ്തി. ഭര്‍ത്താവ് രാജീവും കുടുംബവും തുടര്‍ന്ന് പഠിക്കാന്‍ പ്രോത്സാഹിപ്പിച്ചെങ്കിലും […] More

 • in

  കേരളത്തിന്‍റെ ഡബ്ബാവാലകള്‍: 4 അടുക്ക് പാത്രത്തില്‍ ചോറും മീന്‍കറിയും സാമ്പാറും തോരനും 40 രൂപയ്ക്ക് നല്‍കുന്ന അമ്മമാര്‍; മാസവരുമാനം 5 ലക്ഷം രൂപ 

  Promotion മുംബൈയിലെ ഡബ്ബാവാലകള്‍… വെള്ള കുര്‍ത്തയും പൈജാമയും തലയിലൊരു തൊപ്പിയും ധരിച്ച് സൈക്കിളില്‍ തൂക്കിയിട്ട ഡബ്ബകളുമായി നിരത്തിലൂടെ ഉച്ചവെയിലില്‍ പായുന്നവര്‍. വിശക്കുന്നവര്‍ക്ക് അരികിലേക്ക് അന്നവുമായി സഞ്ചരിക്കുന്നവര്‍. ഈ മുംബൈ ഡബ്ബാവാലകളെ മലയാളിക്കറിയാം. എന്നാല്‍ കേരളത്തിലെ ഡബ്ബാവാല സ്ത്രീകളെ നിങ്ങള്‍ക്ക് പരിചയമുണ്ടോ.. കാസര്‍ഗോട്ടെ കുടുംബശ്രീയിലെ ഒരു കൂട്ടം അമ്മമാരാണ് ഡബ്ബാവാലകളുടെ വേഷത്തിലെത്തുന്നത്. അടുക്കള മാലിന്യം അടുക്കളയില്‍ തന്നെ സംസ്കരിക്കാം. മൂന്ന് കംപാര്‍ട്ട്മെന്‍റുകളുള്ള കംപോസ്റ്റിങ് കിറ്റ് വാങ്ങാം. Karnival.com നല്ല നാടന്‍ കുത്തരിച്ചോറും മീന്‍കറിയും സമ്പാറും തോരനും പച്ചടിയും അച്ചാറുമൊക്കെ നിറച്ച ഡബ്ബകളുമായെത്തുന്നവര്‍. 60 കഴിഞ്ഞ ഏതാനും […] More

 • in ,

  ‘കത്തിച്ചു വിടുന്ന’ ഓട്ടോയുമായി പ്രേമയുടെ ജീവിതസമരം: ഈ പറക്കുംതളികയുടെ കഥ

  Promotion കൊ ച്ചി നഗരത്തിലെ എളംകുളത്തെ  ഇടറോഡുകളിലെവിടെയെങ്കിലും വെച്ച് മറ്റാരെയും കൂസാതെ പാഞ്ഞുപോകുന്ന ഒരു ഓട്ടോറിക്ഷ കണ്ട് ‘ഇതാരാണപ്പാ…’ എന്ന് നിങ്ങള്‍ അന്തംവിട്ട് നിന്നിട്ടുണ്ടോ? എങ്കില്‍ അത് മിക്കവാറും പ്രേമയുടെ ‘പറക്കുംതളിക’യായിരിക്കും. പുള്ളിക്കാരിയുടെ ഓട്ടോറിക്ഷയ്ക്ക് സ്പീഡല്‍പ്പം കൂടുതലാണ്. പത്തിരുപത്തിയഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ജീവിതപ്പാച്ചിലില്‍ അറിയാതെ സ്പീഡ് കൂടിപ്പോയതാണ്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുമ്പോള്‍ പ്രേമ  ഗര്‍ഭിണിയായിരുന്നു. “എന്‍റെ ഇളയ മോനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോവുന്നത്,” പ്രേമ പറഞ്ഞു. “മോനുണ്ടായി അധികം കഴിയുംമുമ്പ് ഞാന്‍ ഭര്‍ത്താവിന്‍റെ […] More

 • in , , ,

  തെന്നലയിലെ യാസ്മിന്‍ വിപ്ലവം: ഒരു ഗ്രാമം മുഴുവന്‍ ഈ യുവതിയോട് കടപ്പെട്ടിരിക്കുന്നതെന്തുകൊണ്ടാണ്

  Promotion പതിനാറാം വയസില്‍ പത്താം ക്ലാസ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നപ്പോള്‍ ജീവിതത്തിലെ എല്ലാ സ്വപ്‌നങ്ങളും കുഴിവെട്ടിമൂടിയതുപോലെ തോന്നി യാസ്മിന്. ‘സ്‌കൂളില്‍പ്പോകുന്ന പെണ്‍കുട്ടികളെ നോക്കി ഞാന്‍ കൊതിയോടെ നിന്നിട്ടുണ്ട്,’ എന്ന് യാസ്മിന്‍. വീട്ടിലെ അന്നത്തെ അവസ്ഥയില്‍ അതില്‍ കൂടുതലൊന്നും ചെയ്യാന്‍ ആ പെണ്‍കുട്ടിക്ക് കഴിയുമായിരുന്നില്ല. ശബ്ദത്തിലെ ആ ഇടര്‍ച്ച ഓര്‍മ്മകള്‍ മനസ്സില്‍ നിറയുമ്പോള്‍ മാത്രമേയുള്ളൂ. ഇന്ന് 35-ാം വയസ്സില്‍ യാസ്മിന്‍ ഒരു വിപ്ലവത്തിന്‍റെ അമരത്തുണ്ട്. എല്ലാ പ്രതിബന്ധങ്ങളെയും പതറാതെ നേരിടുന്ന പെണ്‍കരുത്താണവര്‍. “ജീവിതം ഇരുളടഞ്ഞതാണെന്ന് തോന്നിപോയ നിമിഷങ്ങള്‍. […] More