More stories

 • in

  കോവിഡ്-19 രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ 45,000 രൂപയ്ക്ക് റോബോട്ട് തയ്യാറാക്കി കണ്ണൂരിലെ എന്‍ജിനീയറിങ്ങ് കോളെജ്

  Promotion ചൈനയിലെ വുഹാനില്‍ കോവിഡ്-19 രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിച്ച റോബോട്ടുകളെക്കുറിച്ച് നമ്മള്‍ അദ്ഭുതത്തോടെയാണ് വായിച്ചത്. അതൊക്കെ അങ്ങ്  ചൈനയിലല്ലേ എന്ന് പലരും ചിന്തിച്ചിട്ടുമുണ്ടാകും. എന്നാല്‍,  ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഇനി  അഭിമാനത്തോടെ പറയാം. കോവിഡ് 19  പോസറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരിലാണ് റോബോട്ടുകള്‍  സാന്ത്വനത്തിന്‍റെ ഇടനിലക്കാരനാകുന്നത്. ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിങ് കോളെജിലെ  അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് നൈറ്റിംഗേല്‍ 19 എന്ന പേരില്‍ റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷണവും മരുന്നും നല്‍കുക മാത്രമല്ല […] More

 • in ,

  കുഞ്ഞുങ്ങള്‍ക്ക് പാലും പോഷകാഹാരവും, ദിവസവും 2,000 ഭക്ഷണപ്പൊതി, കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന്: കൊറോണയുടെ രണ്ടാംവരവിനും തയ്യാറെടുത്ത് ഗ്രീന്‍ കൊച്ചിന്‍ മിഷന്‍

  Promotion മാർച്ച് 28-ന് ചൈൽഡ് ലൈനിലേയ്ക്ക് ഒരു ഫോൺ സന്ദേശം വന്നു. പുല്ലുവഴിയിലുള്ള ഒരു ശിശുഭവനിൽ നിന്നായിരുന്നു അത്. അവർക്കു ഭക്ഷണത്തിനു ബുദ്ധിമുട്ടുണ്ടെന്നും, ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കാമോ എന്നും അന്വേഷിച്ചായിരുന്നു അത്. പ്രസവശേഷം ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളടക്കം അഞ്ചു വയസ്സുവരെയുള്ള കുട്ടികളെ  പാർപ്പിക്കുന്ന ഫൗണ്ട്ലിങ് ഹോമും ചൈൽഡ് കെയർ സെന്‍ററും ഉൾപ്പെടുന്നതാണ് ആ ശിശു ഭവൻ. അവിടെ 105 കുട്ടികൾ ഉണ്ട്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് പാല്, ലാക്ടോജൻ തുടങ്ങിയ കുഞ്ഞുങ്ങൾക്കുള്ള ആഹാരവസ്തുക്കള്‍ കിട്ടാന്‍ ബുദ്ധിമുട്ടായതാണ് അവിടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. […] More

 • in ,

  കോവിഡ് ഭീതി വിതച്ച ലണ്ടനില്‍ ജോലിയും ഭക്ഷണവുമില്ലാതെ മലയാളികളടക്കം നിരവധി പേര്‍; അവര്‍ക്ക് ഒറ്റ ഫോണ്‍ കോളില്‍ സഹായമെത്തിച്ച് മീന്‍ കടക്കാരന്‍

  Promotion കോവിഡ്-19 ഭീതിയില്‍ ലോകമെമ്പാടും ആളുകള്‍ വീടുകളില്‍തന്നെ കഴിയുകയാണ്. മഹാമാരി താണ്ഡവമാടുന്ന ലണ്ടന്‍ നഗരത്തിന്‍റെ അവസ്ഥ അതിഭീകരമെന്ന് അവിടെ നിന്നുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നു. ജോലിയും വാസസ്ഥലവും നഷ്ടപ്പെട്ട് അനേകം പേര്‍. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നിരവധിയാണ്. ഈ വിഷമങ്ങള്‍ക്കൊക്കെ ഇടയിലും നന്മയുടെ നുറുങ്ങുവെട്ടവുമായി ലണ്ടനില്‍ തോമസ് ആന്‍റണിയെപ്പോലെ ചിലരുണ്ട്, ദുരിതമനുഭവിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് താങ്ങായി. ലണ്ടന്‍ സമയം രാവിലെയാണ് ഞാന്‍ തോമസ് ആന്‍റണിയെ വിളിക്കുന്നത്. എന്തോ അത്യാവശ്യമുള്ളതു കൊണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞു വിളിക്കാമോയെന്നു ചോദിച്ചു. ഒരു […] More

 • in

  ലോക്ക് ഡൗണില്‍ ദുരിതത്തിലായ ട്രാന്‍സ് ജെന്‍ഡേഴ്സിന് സഹായമെത്തിച്ച് ഫൈസല്‍ ഫൈസുവും കൂട്ടരും

  Promotion “എത്ര കരുതല്‍ പല ഭാഗത്തുനിന്നും ഉണ്ടായാലും ചില സന്ദര്‍ഭങ്ങളില്‍ ചിലര്‍ വല്ലാതെ ഒറ്റപ്പെട്ട് പോകും,” ലോക്ക് ഡൗണില്‍ ഒറ്റപ്പെട്ടുപോയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്‍റെ അവസ്ഥ ഫൈസല്‍ ഫൈസു (34) പറഞ്ഞു തുടങ്ങുന്നത് ഇങ്ങനെയാണ്. “വീട്ടില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ചെറിയ മുറിയില്‍… ചെറിയ ജോലികള്‍ ചെയ്തുപോന്നിരുന്ന ഞാന്‍ ഉള്‍പ്പെട്ട ട്രാന്‍സ് കമ്യൂണിറ്റിക്കാര്‍ ശരിക്കും ലോക്ക് ഡൗണില്‍ ലോക്കായിപ്പോയി. സാമൂഹ്യക്ഷേമ വകുപ്പ് നല്‍കിയ ഐ ഡി കാര്‍ഡ് ഉണ്ടെങ്കിലും പുറത്തിറങ്ങാനോ, യാത്ര ചെയ്യാനോ പറ്റാതെ അടുപ്പ് പുകയാത്തവരെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കുമ്പോഴാണ് […] More

 • in ,

  10 ടണ്‍ കപ്പ വിറ്റു കിട്ടിയ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കര്‍ഷകന്‍

  Promotion റബര്‍ത്തോട്ടത്തിന് കാപ്പിപ്പൂവിന്‍റെ നറുമണം നല്‍കിയ കര്‍ഷകനാണ് വയനാട് പുല്‍പ്പള്ളി ആലത്തൂരില്‍ കവളക്കാട്ട് റോയ് ആന്‍റണി. കാപ്പി പൂക്കുന്ന കാലമായാല്‍ റോയിയുടെ റബര്‍ത്തോട്ടത്തില്‍ മാത്രമല്ല തെങ്ങിന്‍തോപ്പിലും കവുങ്ങിന്‍ തോട്ടത്തിലുമൊക്കെ കൊതിപ്പിക്കുന്ന മണമാണ്. കാപ്പിയും തെങ്ങും കവുങ്ങും മാത്രമല്ല നല്ല മരച്ചീനിയും വാഴയും പച്ചക്കറിയും മീനും പശുവും ആടും കോഴിയുമൊക്കെയുണ്ട് ഈ കര്‍ഷകന്‍റെ 18 ഏക്കറില്‍. അദ്ദേഹത്തിന്‍റെ കൃഷിക്കാര്യങ്ങളെക്കുറിച്ച് ഒരുപാടുണ്ട് പറയാന്‍. എന്നാല്‍, ഈ കൊറോണക്കാലത്ത് റോയിയുടെ തോട്ടത്തില്‍ നിന്നു മറ്റൊരു നല്ല വാര്‍ത്തയാണ് പറയാനുള്ളത്. കപ്പത്തോട്ടത്തിലെ വിളവെടുപ്പിന്‍റെ […] More

 • in

  കൊറോണയെ ചെറുക്കാം: ഹാന്‍ഡ് സാനിറ്റൈസര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം

  Promotion കൊറോണയെ പ്രതിരോധിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഒരു കാര്യം കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുന്നത് നല്ലതാണ്. എന്നാല്‍ അത് സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിന് പകരമാവില്ല. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കൈകള്‍ കഴുകുമ്പോള്‍ നന്നായി സോപ്പിട്ട് വിരലുകള്‍ക്കിടയിലും മുകളിലും അകത്തുമൊക്കെ കുറഞ്ഞത് 20 സെക്കന്‍ഡ് എടുത്ത് നന്നായി തേച്ചുപിടിപ്പിച്ചതിന് ശേഷം മാത്രം കഴുകി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഈ രീതിയില്‍ കൈകഴുകുന്നത് വൈറസ്-ബാക്റ്റീരിയ ബാധകളെ വലിയൊരു പരിധിവരെ […] More

 • in ,

  കൊറോണയെ ചെറുക്കാന്‍ കുറഞ്ഞ ചെലവില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് കേരളത്തിലെ രണ്ട് കോളെജുകള്‍

  Promotion കോവിഡ് 19-നെതിരെയുള്ള പ്രതിരോധമാര്‍ഗങ്ങളില്‍ ഏറെ പ്രധാനം കൈകള്‍ കഴുകുക എന്നതാണ്. സോപ്പും വെള്ളവും ഉപയോഗിച്ചും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചുമെല്ലാം കൈകള്‍ ഇടയ്ക്കിടെ അണുമുക്തമാക്കണം. എന്നാല്‍ എത്ര കാശ് നല്‍കാന്‍ തയാറായാലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ കിട്ടാനില്ലാത്ത സാഹചര്യമാണിപ്പോള്‍. എന്നാല്‍ ആ ക്ഷാമത്തെയും തോല്‍പ്പിക്കുകയാണ് ചിലര്‍. കോട്ടയം സിം എം എസ് കോളെജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെയും വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് കുറഞ്ഞ വിലയില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് ആളുകളിലേക്കെത്തിച്ചിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് […] More

 • in ,

  വീടില്ല, അമ്മയേയും രണ്ട് മക്കളേയും ഒറ്റയ്ക്ക് വേണം പോറ്റാന്‍… എന്നിട്ടും കൊറോണയെ പ്രതിരോധിക്കാന്‍ നാട്ടുകാര്‍ക്ക് സൗജന്യമായി മാസ്ക് തയ്ച്ചു നല്‍കുന്ന മഞ്ജുവിനെ പരിചയപ്പെടാം

  Promotion മഞ്ജു മധു ഒരു സെലിബ്രിറ്റിയൊന്നും അല്ല. കൊല്ലം കുളത്തൂപ്പുഴ അമ്പലക്കടവിലെ യദുമാധവത്തിലെ യദു കൃഷ്ണന്‍റെയും മാധവ് കൃഷ്ണന്‍റെയും അമ്മ. എന്നെയും നിങ്ങളെയും പോലെ ഒരു സാധാരണക്കാരി. അച്ഛനെ നഷ്ടപ്പെട്ട രണ്ടു മക്കളെയും അമ്മയെയും തയ്യല്‍ ജോലി ചെയ്തു പോറ്റാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീ. ഭര്‍ത്താവിന്‍റെ ചികിത്സയ്ക്കായി സ്വന്തം വീട് പോലും വില്‍ക്കേണ്ടി വന്നവള്‍. അല്ലല്ലും കഷ്ടപ്പാടുകളുമൊക്കെ ഏറെയുണ്ട് മഞ്ജുവിന്. അതുപോലെ നല്ല മനസ്സുമുണ്ട്. ആരോരുമില്ലാതെ റോഡില്‍ അലയുന്നവര്‍ക്ക് സ്വന്തം കടയില്‍ നിന്നു സോപ്പും തോര്‍ത്തും മുണ്ടുമൊക്കെ നല്‍കുന്ന മഞ്ജുവിനെ […] More

 • in ,

  കൊറോണ ഭീതിയില്‍ വില കുതിച്ചിട്ടും 2 രൂപയ്ക്ക് മാസ്ക് വിറ്റ് ഈ കൂട്ടുകാര്‍; രണ്ട് ദിവസം കൊണ്ട് നല്‍കിയത് 5,000 മാസ്ക്

  Promotion കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ ഐസോലേഷന്‍ വാര്‍ഡിലോ ഒബ്സര്‍വേഷന്‍ വാര്‍ഡിലോ ആള് കുറവുണ്ടേല്‍ അറിയിച്ചാല്‍ വരാന്‍ തയ്യാറായി നില്‍ക്കുന്ന നഴ്സുമാര്‍. കൊറോണ ലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകാന്‍ ആംബുലന്‍സോ അവര്‍ കഴിയുന്ന ആശുപത്രിയിലേക്ക് പോകാന്‍ വാഹനമോ നല്‍കാന്‍ തയാറാണെന്ന് അറിയിക്കുന്ന ഡ്രൈവര്‍മാര്‍.  പ്രളയത്തെ നേരിട്ട അതേ മനസ്സോടെ ഒരുമിച്ച് നില്‍ക്കുന്നവര്‍ക്കിടയില്‍ ഇനി ഈ രണ്ടു പേരും കൂടി. കാസര്‍ഗോഡുകാരനായ പി കെ തസ്ലീമും മലപ്പുറം സ്വദേശിയായ എം വി നദീമും. കൊറോണ ഭീതിയില്‍ മാസ്കുകള്‍ക്ക് വില കുതിച്ചുയര്‍ന്നപ്പോള്‍ ലാഭമെടുക്കാതെ, […] More

 • in ,

  കൊറോണ വൈറസ്: COVID-19 ടെസ്റ്റ് ചെയ്യാന്‍ ഇന്‍ഡ്യയിലെ 52 അംഗീകൃത കേന്ദ്രങ്ങള്‍ ഇവയാണ്

  Promotion കൊറോണയെ ലോക ആരോഗ്യ സംഘടന ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളമടക്കം ഇന്‍ഡ്യയുടെ പല സംസ്ഥാനങ്ങളില്‍ നിന്നും രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാരുകളും ആരോഗ്യപ്രവര്‍ത്തകരും നിതാന്ത ജാഗ്രതയിലാണ്. കൊറോണ (COVID-19) വൈറസ് ബാധ പരിശോധിച്ച് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ രാജ്യത്ത് 52 കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ആ കേന്ദ്രങ്ങളുടെ മുഴുവന്‍ പട്ടികയും താഴെ. കേരളത്തില്‍ കൊറോണ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് എന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. കൊറോണ […] More

 • in

  കൊറോണ വൈറസ് പ്രതിരോധത്തിന് ഓഫീസിലും വീട്ടിലും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍: ലോക ആരോഗ്യ സംഘടനയും സര്‍ക്കാരും നിര്‍ദ്ദേശിക്കുന്നത്

  Promotion വായുവിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും അവയുടെ വ്യാപനം തടയുന്നത് സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ 2010-ല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ക്ഷയരോഗത്തെ നേരിടാനാണ് ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതെങ്കിലും അവ വായുവിലൂടെ പകരുന്ന എല്ലാ രോഗങ്ങള്‍ക്കും ഇത് ബാധകമാണ്. കൊറോണ രോഗബാധ രാജ്യത്തിന്‍റെ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഗവണ്‍മെന്‍റും ലോകാരോഗ്യസംഘടന പോലുള്ള ഏജന്‍സികളും തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനപ്പെട്ടവയാണ് താഴെ. 1. രോഗബാധയ്ക്കുള്ള സാധ്യത വിലയിരുത്തുക വീടും ഓഫീസും നന്നായി വായുസഞ്ചാരം ഉള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. വെന്‍റിലേഷന്‍ സ്വാഭാവികമായുള്ളതായിരിക്കണം. ഓഫീസിലും പരിസരത്തും […] More