
Kerala flood 2018
More stories
-
in Environment
700 പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് മനോഹരമായ ബസ് ഷെല്‍റ്റര്‍! 2 ടണ്‍ ന്യൂസ്പേപ്പര്‍ ശേഖരിച്ച് വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക്
Promotion തൃപ്പൂണിത്തുറയില്‍ നിന്നു പൂത്തോട്ടയ്ക്ക് യാത്ര ചെയ്യുന്നവരില്‍ പലരും പ്ലാസ്റ്റിക് കുപ്പികൊണ്ടുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം കണ്ടിട്ടുണ്ടാകും. പാഴ്ക്കുപ്പികളില് തീര്‍ത്ത ഈ ബസ് സ്റ്റോപ്പില്‍ പൂച്ചെടികളും ടയര്‍ കൊണ്ടുള്ള ഇരിപ്പിടങ്ങളുമുണ്ട്. കണ്ടാല്‍ ആരുമൊന്നു നോക്കിപ്പോകും. തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടില്‍ പാവംകുളങ്ങര കിണര്‍ സ്റ്റോപ്പാണിത്. ഈ റീസൈക്കിള്‍ഡ് ബസ് ഷെല്‍റ്ററിന് പിന്നില്‍ ഒരുമിച്ചു പഠിച്ചും കളിച്ചും വളര്‍ന്ന 16 കൂട്ടുകാര്‍ ചേര്‍ന്നുള്ള ബി എസ് ബി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബാണ്. കുപ്പി പെറുക്കലും ചെടി നടലും ടയറിന് […] More
-
‘ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പല ദിവസങ്ങളും പട്ടിണിയായിരുന്നു, കടല വിറ്റ് നടന്നിട്ടുണ്ട്’: നൂറിലേറെ വീടുകളും ഭൂമിയില്ലാത്തവര്‍ക്കായി 20 ഏക്കറും നല്കിയ നാസര്‍ മാനുവിന്റെ കഥ
Promotion “മഴ പെയ്താല്‍ വീടിനകത്ത് നിറയെ വെള്ളമായിരിക്കും. ആ മഴവെള്ളം നിറഞ്ഞ വീട്ടില്‍ വിശന്നിരിന്നിട്ടുണ്ട്. ഒന്നും രണ്ടും അല്ല, ദിവസങ്ങളോളം പട്ടിണി അറിഞ്ഞിട്ടുണ്ട്. “മഴക്കാറ് കണ്ടാല്‍ പേടിയാണ്… പൊട്ടിയ ഓടിന് താഴെ പാളക്കീറ് തിരുകി വച്ചിട്ടുണ്ട് ഉമ്മ. പക്ഷേ, മഴയ്ക്കുണ്ടോ വല്ല ദയയും. വെള്ളം വീണ് നനഞ്ഞ മുറിയിലിരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട്,” മറക്കരുതെന്നാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ അബ്ദുല്‍ നാസര്‍ എന്നാ മാനു പറഞ്ഞു തുടങ്ങിയപ്പോഴേക്കും വീണ്ടും മഴ പെയ്തു തുടങ്ങി. ആ മഴയുടെ തണുപ്പിലും മാനുവിന്റെ ഉള്ളം […] More
-
in Environment, Featured
ചെറുപുഴയുടെ കാവലാള്‍: ഈ 71-കാരന് പുഴയില്‍ നിന്ന് ആഴ്ചയില്‍ 100 കിലോ മാലിന്യം വാരും; പ്രളയകാലത്ത് 9 ദിവസം കൊണ്ട് പെറുക്കിയെടുത്തത് 1,461 കിലോ പ്ലാസ്റ്റിക്
Promotion ഖാദറിക്കയ്ക്ക് പ്രായം എഴുപത് കടന്നു. ഇന്നും പഴയ പതിവുകളൊന്നും മറന്നിട്ടില്ല. എന്നും അതിരാവിലെ ഉണരും. പിന്നെ തോണിയിലേറി ചെറുപുഴയിലൂടെ മെല്ലെ ഒഴുകി തുടങ്ങും. മീനുകളെത്തേടിയാണ് വലയുമായി ഈ തുഴച്ചില്‍. പക്ഷേ മീന്‍ മാത്രമല്ലാട്ടോ ഖാദറിക്കയുടെ വലയില്‍ കുടുങ്ങുന്നത്. കുടുംബം പുലര്‍ത്താനാണ് 65 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖാദറിക്ക തോണി തുഴഞ്ഞു തുടങ്ങുന്നത്. അന്നുതൊട്ടേ ചെറുപുഴയിലെ ബ്രാലും വാളയും കടുങ്ങാലിയും ഏട്ടയുമൊക്കെ പിടിച്ചാണ് ജീവിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇദ്ദേഹത്തിന്റെ തോണിയിലൂടെയുള്ള സഞ്ചാരം ജീവിക്കാനുള്ള വകതേടി മാത്രമല്ല. അടുക്കള മാലിന്യം അടുക്കളയില്‍ […] More
-
in Featured, Inspiration
പഠിച്ചത് പത്രപ്രവര്‍ത്തനം, തെരഞ്ഞെടുത്തത് പട്ടിപിടുത്തം: സാലി വിളിച്ചാല്‍ തെരുവുനായ്ക്കള്‍ മിണ്ടാതെ വണ്ടിയില്‍ കയറും… ആ സ്നേഹത്തിന് പിന്നില്‍
Promotion കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ നായ പിടുത്തക്കാരി ആരാണ്?… “മ്മ്ടെ തൃശ്ശൂരുകാരി സാലി കണ്ണന്. അതിപ്പോ ആര്‍ക്കാ അറിയാത്തേ,” എന്നാവും. ഇനിയും കേട്ടിട്ടില്ലാത്തവരുണ്ടെങ്കില്‍ അവര്‍ക്കായി ഒരു ചെറിയ വിശദീകരണം: കേരളത്തില്‍ നായ പിടുത്തം തൊഴിലായി സ്വീകരിച്ച ഏക വനിത, ഊട്ടിയിലെ വേള്‍ഡ് വെറ്റിനറി സെന്ററില്‍ നിന്ന് നായ പിടുത്തത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, രാഷ്ട്രപതിയുടെ പുരസ്കാരം. വെറ്റിനറി ഡോക്റ്ററാകാന് ആഗ്രഹിച്ചു. പക്ഷേ, പഠിച്ചത് ജേണലിസം. തൊഴില്‍ നായ പിടുത്തം. പതിവ് റൂട്ടിലൂടെയല്ല സാലിയുടെ സഞ്ചാരമെന്നു മനസ്സിലായല്ലോ. ആ വ്യത്യാസം […] More
-
പ്രളയത്തില്‍ മുങ്ങിപ്പോയ അവര്‍ ദുപ്പട്ടയില്‍ പിടിച്ച് കരകയറുന്നു: കുര്യാപ്പിള്ളിയിലെ സ്ത്രീകളുടെ അതിജീവനകഥ
Promotion സാരിയും മുണ്ടും മാത്രമല്ല ഇനി ഈ സ്ത്രീകള്‍ നല്ല ദുപ്പട്ടയും നെയ്തെടുക്കും. നല്ല തൂവെള്ള നിറത്തില്‍ നീലയും പച്ചയും ചുവപ്പുമൊക്കെ വരകള്‍ ചേര്‍ത്തുണ്ടാക്കുന്ന ദുപ്പട്ടകള്‍. ഡിസൈനുകളൊന്നുമില്ലാത്ത പ്ലെയ്ന്‍ നിറത്തിലുള്ള ഒരു ചുരിദാറിനൊപ്പം ഈ ദുപ്പട്ട കൂടിയിട്ടാല്‍ കിടിലനായിരിക്കും… അത്രയ്ക്ക് ഭംഗിയുണ്ട്. ഈ ദുപ്പട്ടയുടെ കഥയറിഞ്ഞാല്‍ നിങ്ങളത് കാണും മുന്‍പേ ഒരുപക്ഷേ വാങ്ങിയേക്കും. പ്രകൃതി സൗഹൃദ വസ്ത്രങ്ങള്‍ വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com എല്ലാം നഷ്ടമായ ഒരു കൂട്ടം പെണ്ണുങ്ങളുടെ അതിജീവനത്തിന്റെ കഥ കൂടിയാണിത്. പ്രളയത്തില്‍ എല്ലാം […] More
-
in Inspiration, Welfare
കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്റ് ഭൂമി
Promotion കഷ്ടപ്പാടിന്റെയും ദുരിതത്തിന്റെയും ചെറുപ്പകാലം താണ്ടാനാണ് ദാമോദരന്‍ നായര്‍ പതിനേഴാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി കയറിയത്, ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതിരുന്ന ഒരു കാലത്ത്. ആറ് പതിറ്റാണ്ട് മുമ്പാണത്. എട്ടാം ക്ലാസ്സും എത്ര അധ്വാനം ചെയ്തും ജീവിക്കാനുള്ള മനസ്സും മാത്രമായി മുംബൈയിലെത്തിയ ആ ചെറുപ്പക്കാരന് അവിടെയും ജീവിതം എളുപ്പമല്ലായിരുന്നു. നാട്ടില്‍ അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും പിന്നെ പട്ടിണിയും കഷ്ടപ്പാടും. എല്ലാമോര്‍ത്തപ്പോള്‍ ദാമോദരന്‍ നായര്‍ എന്തുദുരിതവും സഹിക്കാന്‍ തയ്യാറായി. കൂലിപ്പണിയുള്‍പ്പെടെ പല ജോലികളും എടുത്തു. ഇതുകൂടി വായിക്കാം:പത്രം […] More
-
ആക്രി പെറുക്കി നേടിയത് 9,500 രൂപ! നവകേരള നിര്‍മ്മിതിക്ക് ഈ സ്കൂള്‍ കുട്ടികള്‍ പണം കണ്ടെത്തിയത് ഇങ്ങനെ
Promotion കുറേ സ്കൂള്‍ കുട്ടികള്‍ വീടായ വീട് മുഴുവന്‍ കയറിയിറങ്ങി ആക്രി സാധനങ്ങള്‍ ശേഖരിക്കുകയാണ്. അല്‍ഭുതമായിരുന്നു കാഴ്ചക്കാര്‍ക്ക്. എന്നാല്‍ കാര്യമറിഞ്ഞപ്പോള്‍ അല്‍ഭുതവും സംശയവുമെല്ലാം മാറി. ആളുകള്‍ കൂട്ടമായെത്തി അവരോടൊപ്പം കൂടി. പോവുന്നിടത്തെല്ലാം ഹൃദയം നിറഞ്ഞ സ്വീകരണം. കാസര്‍ഗോഡ് ജില്ലയിലെ മേലാങ്കോട്ട് ആണ് സംഭവം. അഞ്ഞൂറ് വീടുകളില്‍ നിന്ന് പൊട്ടിയ പാട്ടയും ബക്കറ്റും കസേരയും കാര്‍ഡ് ബോര്‍ഡുപെട്ടികളുമൊക്കെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു . ആക്രിമൊത്തം വിറ്റപ്പോള്‍ 9,500 രൂപ കിട്ടി. ആ തുക അവര്‍ പ്രളയത്തില്‍ മുങ്ങിനിവര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി […] More