കപ്പ നടാന്‍ പോലും സ്ഥലമില്ലാതെ നാടുവിട്ട ചെങ്ങന്നൂരുകാരന്‍ പ്രളയബാധിതര്‍ക്കായി നല്‍കിയത് അധ്വാനിച്ചുണ്ടാക്കിയ 90 സെന്‍റ്  ഭൂമി

“ഒരുകോടിയോ രണ്ട് കോടിയോ അല്ല, ആയിരം കോടി രൂപ വിലയുള്ളതാണ് ദാമോദരന്‍ നായരുടെ ശ്രേഷ്ഠത.”

ഷ്ടപ്പാടിന്‍റെയും ദുരിതത്തിന്‍റെയും ചെറുപ്പകാലം താണ്ടാനാണ് ദാമോദരന്‍ നായര്‍ പതിനേഴാം വയസ്സില്‍ മുംബൈയിലേക്ക് വണ്ടി കയറിയത്, ഒരു നേരത്തെ ആഹാരത്തിന് വഴിയില്ലാതിരുന്ന ഒരു കാലത്ത്.
ആറ് പതിറ്റാണ്ട് മുമ്പാണത്.

ദാമോദരന്‍ നായര്‍. ഫോട്ടോ: ഏഷ്യാനെറ്റ് ന്യൂസ്

എട്ടാം ക്ലാസ്സും എത്ര അധ്വാനം ചെയ്തും ജീവിക്കാനുള്ള മനസ്സും മാത്രമായി മുംബൈയിലെത്തിയ ആ ചെറുപ്പക്കാരന് അവിടെയും ജീവിതം എളുപ്പമല്ലായിരുന്നു. നാട്ടില്‍ അച്ഛനും അമ്മയും അഞ്ച് സഹോദരങ്ങളും പിന്നെ പട്ടിണിയും കഷ്ടപ്പാടും. എല്ലാമോര്‍ത്തപ്പോള്‍ ദാമോദരന്‍ നായര്‍ എന്തുദുരിതവും സഹിക്കാന്‍ തയ്യാറായി. കൂലിപ്പണിയുള്‍പ്പെടെ പല ജോലികളും എടുത്തു.


ഇതുകൂടി വായിക്കാം:പത്രം വിറ്റുകിട്ടുന്ന പണം കൊണ്ട് കൊറ്റില്ലം കാക്കുന്ന 16-കാരന്‍


അതുകൊണ്ടുതന്നെ ദാരിദ്ര്യത്തിന്‍റെയും നിസ്സഹായതയുടെയും വേദനകള്‍ ചെങ്ങന്നൂരിനടുത്ത് വെണ്‍മണി പഞ്ചായത്തിലെ പുന്തല കിഴക്കേതില്‍ വി ദാമോദരന്‍ നായര്‍ക്ക് (75) ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.
കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദാമോദരന്‍ നായരുടെ പുന്തല പ്രദേശവും ബാധിക്കപ്പെട്ടു. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു.


പ്രളയദുരന്തവും അതില്‍ പെട്ടുപോയവരുടെ ദുരിതവും അറിഞ്ഞപ്പോള്‍ ദാമോദരന്‍ നായരുടെ മനസ്സും നൊന്തു.


പ്രളയദുരന്തവും അതില്‍ പെട്ടുപോയവരുടെ ദുരിതവും അറിഞ്ഞപ്പോള്‍ ദാമോദരന്‍ നായരുടെ മനസ്സും നൊന്തു. ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയില്‍ വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തിന് സ്വന്തം നാട്ടിലുള്ളവരെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന ആഗ്രഹം.

കേരളം പ്രളയകാലത്ത്. ഫോട്ടോ: വെബ് ദുനിയ തെലുഗു

പ്രളയബാധിതരടക്കം തന്‍റെ നാട്ടിലെ ദരിദ്രരെ സഹായിക്കാന്‍ തന്‍റെ 90 സെന്‍റ് സ്ഥലം സൗജന്യമായി വിട്ടുകൊടുക്കാന്‍ ദാമോദരന്‍ നായര്‍ തീരുമാനിച്ചു. കൊല്ലക്കടവ് പുന്തല റോഡില്‍ അംബിമുക്ക് ജംങ്ഷനു സമീപമുള്ള ഈ സ്ഥലത്തിന് ഒരു കോടിയിലധികം വില വരും എന്ന് കണക്കാക്കപ്പെടുന്നു.


ഇതുകൂടി വായിക്കാം: ‘റേഷനരി വരുത്തിയ വിന’ തിരിച്ചറിഞ്ഞപ്പോള്‍ ചിന്നാറിലെ ആദിവാസികള്‍ ചെയ്തത്


ആ ആഗ്രഹം സഫലമാക്കാന്‍ ദാമോദരന്‍ നായര്‍ തെരഞ്ഞെടുത്തത് പാലിയേറ്റീവ് കെയര്‍ രംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയെ ആണ്.


കഴിഞ്ഞ തവണ വന്നപ്പോള്‍ ആണ് സുഹൃത്തില്‍ നിന്ന് കരുണയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞത്.


“കരുണയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞാണ് ദാമോദരന്‍നായര്‍ സഹായവാഗ്ദാനവുമായി ഞങ്ങളെ സമീപീക്കുന്നത്,” കരുണയുടെ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ സോമന്‍ പിള്ള ദ ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ ദാമോദരന്‍നായര്‍ പുന്തലയിലെത്താറുണ്ട്. കഴിഞ്ഞ തവണ വന്നപ്പോള്‍ ആണ് സുഹൃത്തില്‍ നിന്ന് കരുണയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞത്.

ദാമോദരന്‍ നായര്‍. ഫോട്ടോ: ഫേസ്ബുക്ക്

കഴിഞ്ഞ നവംബറില്‍ നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ചന്ദ്രന്‍ പിള്ളയില്‍ നിന്ന് കരുണ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ചറിയുന്നത്.

Promotion

ഇതുകൂടി വായിക്കാം:ഇതാണ് പൊലീസ്! ജനഹൃദയത്തില്‍ തൊട്ട് ഒരു സല്യൂട്ട്


ദാമോദരന്‍ നായരെയും കുടുംബത്തെയും അനുമോദിക്കാന്‍ പുന്തലയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് കരുണയുടെ ചെയര്‍മാനും ചെങ്ങന്നൂര്‍ എം എല്‍ എയുമായ സജി ചെറിയാന്‍ ഇങ്ങനെ വിവരിച്ചു:  “തൊണ്ണൂറ് സെന്‍റ് സ്ഥലം മുംബൈയിലുള്ള ഒരാള്‍ സൗജന്യമായി തരാന്‍ ഉദ്ദേശിക്കുന്നു എന്ന് ചന്ദ്രന്‍ പിള്ള വന്ന് എന്നോട് പറയുമ്പോള്‍ അത് വിശ്വസിക്കാന്‍ പെട്ടെന്ന് കഴിഞ്ഞില്ല.


ഒരു നേരത്തെ ആഹാരത്തിന് സാഹചര്യമില്ലാതിരുന്ന ഒരു കാലത്ത്, ഒരു കപ്പ നടാന്‍ ഒരു ചേമ്പ് നടാന്‍ ഒരു സെന്റ് സ്ഥലമില്ലാതിരുന്ന അവസ്ഥയില്‍ നിന്നാണ് മുംബൈയിലേക്ക് പതിനേഴാമത്തെ വയസ്സില്‍ വണ്ടി കയറുന്നത്.


“സീരിയസായിട്ടാണ്, അദ്ദേഹം തരാമെന്ന് പറഞ്ഞാല്‍ തരും എന്ന് ചന്ദ്രന്‍ പിള്ള എന്നോട് പറഞ്ഞു. പിന്നീട് ദാമോദരന്‍ നായരും സഹോദരനും ചന്ദ്രന്‍ പിള്ളയും കൂടി എന്നെ വീട്ടില്‍ വന്ന് കണ്ടു. സത്യത്തില്‍ ഞാനങ്ങോട്ട് ചെന്ന് കാണേണ്ടതാണ്. എന്നാല്‍ അദ്ദേഹം ഇങ്ങോട്ട് വന്നു കണ്ടു. അതാണ് അദ്ദേഹത്തിന്‍റെ മഹത്വം.

“അദ്ദേഹം അന്ന് പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു. ഒരു നേരത്തെ ആഹാരത്തിന് സാഹചര്യമില്ലാതിരുന്ന ഒരു കാലത്ത്, ഒരു കപ്പ നടാന്‍ ഒരു ചേമ്പ് നടാന്‍ ഒരു സെന്റ് സ്ഥലമില്ലാതിരുന്ന അവസ്ഥയില്‍ നിന്നാണ് മുംബൈയിലേക്ക് പതിനേഴാമത്തെ വയസ്സില്‍ വണ്ടി കയറുന്നത്. അവിടെച്ചെന്ന് അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ 90 സെന്‍റ് സ്ഥലമാണ് ഞാന്‍ നിങ്ങള്‍ക്കായി തരുന്നത് എന്നാണ് പറഞ്ഞത്.

 

ഭൂമിയുടെ രേഖകള്‍ ദാമോദരന്‍ നായര്‍ എം എല്‍ എ പ്രതിഭയ്ക്ക് കൈമാറുന്നു. ഫോട്ടോ: ഫേസ്ബുക്ക്

ഒരുകോടിയോ രണ്ടുകോടിയോ രൂപ വിലയുളളതല്ല, ആയിരം കോടി രൂപ വിലയുള്ളതാണ് ആ ശ്രേഷ്ഠമായ മനസ്സ്, അതിന് മുന്നില്‍ ഞാന്‍ നമിക്കുകയാണ്,” സജി ചെറിയാന്‍ പറഞ്ഞു.

കരുണയുടെ ഭവന പദ്ധതിയുടെ ഭാഗമായി വീടില്ലാത്തവര്‍ക്കായി പതിനഞ്ച് വീടുകള്‍ ഇതിനകം നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്നു. ദാമോദരന്‍ നായര്‍ സംഭാവന ചെയ്യുന്ന ഭൂമിയില്‍ 25 വീടുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.


കരുണയുടെ ഭവന പദ്ധതിയുടെ ഭാഗമായി പതിനഞ്ച് വീടുകള്‍ ഇതിനകം നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്നു.


“2,700-ലധികം കിടപ്പുരോഗികള്‍ക്ക് സൗജന്യമായി ഹോംകെയര്‍ നല്‍കുന്ന ചെങ്ങന്നൂരിലെ ഏറ്റവും വലിയ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയാണ് കരുണ. ഇതിന് പുറമെ അഞ്ചരയേക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തുന്നുണ്ട്. നാലുവര്‍ഷത്തിലധികമായി പാലിയേറ്റീവ് കെയര്‍ രംഗത്ത് കരുണ സജീവമായുണ്ട്,” സോമന്‍ പിള്ള വിശദീകരിച്ചു.


ഇതുകൂടി വായിക്കാം: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ


തന്‍റെ മാതാപിതാക്കളായ വേലായുധന്‍ നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും ഓര്‍മ്മയ്ക്കായാണ് ദാമോദരന്‍നായര്‍ നന്മയുടെ ഈ സ്മാരകം സമൂഹത്തിന് സമര്‍പ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 18 ന് പുന്തലയില്‍ നടന്ന ചടങ്ങില്‍ വെച്ച് 90 സെന്റ് സ്ഥലത്തിന്‍റെ രേഖകള്‍ യു പ്രതിഭ എം എല്‍ എക്ക് ഔദ്യോഗികമായി കൈമാറി.

മുംബൈയിലെ പോവായില്‍ ഭാര്യ തങ്കമണിയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പം താമസിക്കുകയാണ് ദാമോദരന്‍ നായര്‍.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

2 Comments

Leave a Reply
  1. വലിയമനസ്സിനു പ്രണാമം. ഈശ്വരസന്നധ്യം ഈസന്ദർഭങ്ങളിലാണനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

കാസര്‍ഗോഡുകാരന്‍ ഇലക്ട്രീഷ്യന്‍ ബിരിയാണി അരി കൃഷി ചെയ്തപ്പോള്‍ സംഭവിച്ചത്

പ്രകാശം പരത്തുന്ന ഒരു മനുഷ്യന്‍