
planting trees
More stories
-
20 ലക്ഷം രോഗികളെ സൗജന്യമായി ചികിത്സിച്ച ഗ്രാമീണ ഡോക്റ്റര്‍: ദരിദ്രര്‍ക്കായി ഭക്ഷണവും മരുന്നും നല്കി രമണറാവുവും കുടുംബവും
Promotion കൈയില്‍ പണമില്ലാത്തതുകൊണ്ടുമാത്രം എത്ര വലിയ അസുഖം വന്നാലും ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവരുണ്ട്. സാധാരണ അങ്ങനെയുള്ളവരെ കണ്ടാല്‍ പലരും എന്തെങ്കിലും സഹായമൊക്കെ ചെയ്യും. മറ്റു ചിലര്‍ മരുന്നു കൂടി സൗജന്യമായി നല്കി വണ്ടിക്കാശും കൈയില്‍ ഏല്‍പ്പിച്ചേക്കും, അതിപ്പോള്‍ അവരെ ചികിത്സിക്കുന്ന ഡോക്റ്റര്‍ ആണെങ്കിലും. എന്നാല്‍ ദാരിദ്ര്യം കൊണ്ട് ആശുപത്രിയില്‍ പോകാത്തവരെ കണ്ട് മെഡിസിന് പഠിക്കാന്‍ ചേര്ന്നൊരാളെക്കുറിച്ചാണ് ഈ വാര്‍ത്ത. പാവങ്ങളായ തൊഴിലാളികള്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടി ഡോക്റ്ററായതാണ് രമണറാവു. ഗ്രാമത്തില്‍ സ്വന്തമായൊരു ആശുപത്രിയും അദ്ദേഹം നിര്‍മ്മിച്ചു, 46 വര്‍ഷം മുമ്പ്. […] More
-
in Environment
‘മരത്തൈകളുമായി അമേരിക്കയില്‍ ചെന്നിറങ്ങിയ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു’: കേരളത്തിലും വിദേശത്തും മരം നടുന്ന യോഗ അധ്യാപകന്റെ അനുഭവങ്ങള്‍
Promotion മോന്റെ ഒന്നാം പിറന്നാളിന് ഈ അച്ഛന് കുഞ്ഞിന് സമ്മാനിച്ചത് ഒരു വൃക്ഷത്തൈയാണ്. അതൊരു തുടക്കമായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മകന് വളര്‍ന്ന് പതിനൊന്നാം ക്ലാസില്‍ പഠിക്കുന്നു. ഒന്നാം പിറന്നാളിന് വാക മരം നട്ടതിന്റെ ഓര്മയൊന്നും ഒരു പക്ഷേ കുട്ടിയ്ക്കുണ്ടാകില്ല. എന്നാല്‍ ആ അച്ഛന് ഇന്നും വൃക്ഷത്തൈകള്‍ നട്ടുകൊണ്ടേയിരിക്കുന്നു. വീട്ടുമുറ്റത്ത് നിന്നാരംഭിച്ച് ന്യൂയോര്‍ക്കില്‍ വരെയെത്തിയിരിക്കുകയാണ് ആ അച്ഛന്റെ പ്രകൃതി സ്നേഹം. എറണാകുളത്ത് എരൂര്‍ പിഷാരി ഗോവിന്ദ് റോഡില്‍ താമസിക്കുന്ന അയ്യപ്പന് എന്ന യോഗ അധ്യാപകനാണ് കടലുകള്‍ക്കപ്പുറത്തേക്കും മരം നട്ടു തുടങ്ങിയിരിക്കുന്നത്. […] More
-
in Environment, Featured
91-കാരനായ ‘മരമൗലികവാദി’: ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്ടില്‍ നൂറേക്കറില്‍ ജൈവവനം, വഴിയോരത്ത് മരംനടല്‍…
Promotion പാകിസ്ഥാനില്‍ തേയിലക്കച്ചവടം നടത്തി പണക്കാരനായി.. ഇന്‍ഡ്യ വിഭജിക്കപ്പെടുന്നതിന് മുമ്പാണത്. പിന്നീട് ദുബായിയില്‍ ആദ്യമായി ഹോം ഡെലിവറി സംവിധാനം കൊണ്ടുവന്ന ബിസിനസുകാരനായി… വി എന്‍ കെ അഹമ്മദ് ഹാജി.. കോടികളുടെ ബിസിനസ് നടത്തുന്ന തലശ്ശേരിക്കാരന്. ഈ പേര് കേട്ട് പെട്ടെന്ന് മനസിലാകണമെന്നില്ല. വെള്ളയില്‍ പച്ചയും ചുവപ്പും നിറങ്ങളില്‍ അല്‍ മദീന സൂപ്പര്‍മാര്‍ക്കെറ്റ് എന്നെഴുതിയ ഷോപ്പിങ് കവറില്ലേ, ഗള്‍ഫില്‍ നിന്നും വരുന്നവര്‍ കൊണ്ടുവരാറുള്ള ആ കവര്‍… അതറിയാത്ത മലയാളിയുണ്ടാകില്ലല്ലോ. ആ അല്‍ മദീന ഗ്രൂപ്പിന്റെ സ്ഥാപകനാണ് അഹമ്മദ് ഹാജി. […] More
-
in Environment, Featured
കര്‍പ്പൂരവും കായാമ്പൂവും രുദ്രാക്ഷവും അപൂര്‍വ്വവൃക്ഷങ്ങളും നിറഞ്ഞ 4 ഏക്കര്‍ വനത്തില്‍ സന്തോഷമായി കഴിയുന്ന ഒരമ്മയും മകളും
Promotion 55 പിന്നിട്ടാല്‍ പിന്നെ റിട്ടയര്‍മെന്റ് ലൈഫ്… പിന്നെ വിശ്രമദിനങ്ങള്‍.. ഇതാണല്ലോ ഒരു പതിവ്. എന്നാല്‍ പ്രായം 85 ആണെങ്കിലോ.. ചോദിക്കാനുണ്ടോ.. വെറ്റിലയും പാക്കും കൂട്ടി മുറുക്കി വീടിന്റെ ഉമ്മറത്തിരുന്ന് പേരകിടാങ്ങള്‍ക്ക് കഥ പറഞ്ഞുകൊടുത്തും ടിവിയൊക്കെ കണ്ടും പ്രാര്‍ഥിച്ചുമൊക്കെ കഴിഞ്ഞു കൂടണം.. ഇതൊക്കെയാണല്ലോ നാട്ടുനടപ്പ്. ഈ പതിവുകളെയൊക്കെ തെറ്റിച്ച് അടിപൊളിയായി ജീവിക്കുന്ന ചിലരുണ്ട്.. അങ്ങനെയൊരാളാണ് 85-കാരിയായ ഈ മുത്തശ്ശി. പുതിയവിള എന്ന കൊച്ചുഗ്രാമത്തിലെ പഴയ പത്താം ക്ലാസുകാരി കൊല്ലകല്‍ ദേവകിയമ്മ.. ആലപ്പുഴ മുതുകുളം കൊല്ലകല്‍ തറവാടിനോട് ചേര്‍ന്ന് […] More
-
ഈ ‘വനംമന്ത്രി’യുടെ വീട്ടിലെത്തുന്നത് പാമ്പുകള്‍, മയിലുകള്‍, 30 ഇനം പക്ഷികള്‍: ഔദ്യോഗിക വാഹനം വൃക്ഷത്തൈകളുമായി കറങ്ങുന്ന ഓട്ടോറിക്ഷ
Promotion ഏതു നേരവും ശ്യാംകുമാറിന്റെ കൈയിലൊരു വൃക്ഷത്തൈയും ഒരു കുപ്പിയുമുണ്ടാകും. അതുമല്ലെങ്കില്‍ ഏതെങ്കിലും മരച്ചുവട്ടില്‍ പുല്ലും കളയും പറിച്ചു കളയുന്ന തിരക്കിലാകും.. ചിലപ്പോഴൊക്കെ കിളികളോട് കിന്നാരം പറഞ്ഞ് അവയ്ക്ക് വെള്ളവും പഴവും കൊടുക്കുന്നുണ്ടാകും.. ഏതു നേരവും ഇങ്ങനെ മരം, ചെടി, കിളികള്‍ എന്നൊക്കെ പറഞ്ഞ് ജീവിക്കുന്നൊരാള്‍. ഇതൊക്കെ എന്നും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാര്‍ പിന്നെ കളിയാക്കാതിരിക്കുമോ..? അവരും പറഞ്ഞു തുടങ്ങി…’ഒരു വനംമന്ത്രി വന്നിരിക്കുന്നു.’ പക്ഷേ ആ ‘ട്രോളുകള്‍‘ ഒന്നും അയാളെ ബാധിയ്ക്കുന്നതേയില്ല. ചെറുപ്പത്തിലേ പത്ര […] More