Promotion കൊ ല്ലത്ത് ഏരൂര്‍ പഞ്ചായത്തില്‍ ആര്‍ച്ചല്‍ ഗ്രാമം കാട്ടിലൊളിപ്പിച്ചുവെച്ച ഒരു മനോഹരമായ വെള്ളച്ചാട്ടമുണ്ട്, അതിനെ ചുറ്റിപ്പറ്റി കാട്ടിബ്രായി, അലവറ എന്നൊക്കെ പേരുകളുള്ള ഒരുപാട് ദുരൂഹതകളും. നാട്ടിലുള്ളവര്‍ ആ വെള്ളച്ചാട്ടത്തെ എരപ്പ് എന്നാണ് വിളിക്കുന്നത്–ആര്‍ച്ചല്‍ ഓലിയരുക് എരപ്പ്. അഞ്ചല്‍ ടൗണില്‍ നിന്ന് നാല് കിലോമീറ്റര്‍ കാണും അവിടേക്കെത്താന്‍. ചെന്തരുണി-കുളത്തൂപ്പുഴ വനമേഖലയിലൂടെ ഒഴുകിവന്ന് പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ‘എരപ്പില്‍’ ആര്‍ക്കും ഒന്നും കേള്‍ക്കാനാവില്ല. അങ്ങനെയാണ് ആ പേര് വരുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല […] More