
travel
More stories
-
in Featured, Inspiration
യുട്യൂബിലും ടിക്ടോക്കിലും ഇന്‍സ്റ്റാഗ്രാമിലും താരം; ‘സിമ്പിളായി’ ലക്ഷങ്ങള്‍ വരുമാനം നേടുന്ന വിദ്യാര്‍ത്ഥിയുടെ വിശേഷങ്ങള്‍
Promotion “വഴിയിലൂടെ നടന്നു പോകുമ്പോള്‍ ചിലരൊക്കെ അടുത്തേക്ക് വരും, ചങ്ക് കൂട്ടുകാരെപ്പോലെ വര്‍ത്തമാനം പറഞ്ഞു തുടങ്ങും. ചിലര്‍ മുടിയിലൊക്കെ പിടിച്ചു നോക്കും. “ഇതൊക്കെ ഒറിജിനലാണോ, സ്ക്രീനില്‍ കാണുന്ന ആ നിറം ഇല്ലല്ലോ… മുഖത്ത് കുറച്ചു പാടൊക്കെയുണ്ടല്ലോ… എന്നൊക്കെ പറയും. വീട്ടുകാര്യവും കോളെജുകാര്യങ്ങളും നാട്ടുകാര്യങ്ങളൊക്കെ ചോദിക്കും. ചിലര്‍ ഒരു സെല്‍ഫി കൂടിയെടുത്തിട്ടേ പോകൂ. “ആദ്യമായിട്ട് കാണുന്നവര്‍ ഇങ്ങനെ സംസാരിക്കുന്നതും വിഡിയോകളെക്കുറിച്ച് പറയുന്നതും സെല്‍ഫിയെടുക്കുന്നതുമൊക്കെ എനിക്കിഷ്ടവുമാണട്ടോ…,” യൂട്യൂബില്‍ കാണുന്ന പോലെ തന്നെ.. ചെറിയൊരു ചിരിയോടു കൂടി ഉണ്ണിമായ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. […] More
-
10-ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു, ആറ് പ്രണയിനികള്‍: മൊയ്തുവിന്റെ ഓര്‍മ്മകളോടൊപ്പം
Promotion കുറെ വര്‍ഷത്തെ അലച്ചിലിന് ശേഷം വാഗാ അതിര്‍ത്തിയുടെ പാകിസ്ഥാന് ഭാഗത്താണ് മൊയ്തു എത്തിപ്പെട്ടത്. 1983-ലാണത്. കയ്യിലുണ്ടായിരുന്ന പാസ്പോര്‍ട്ട് തുര്‍ക്കിയിലെ ഇന്‍ഡ്യന്‍ എംബസിയില്‍ നിന്നുള്ളതായിരുന്നു. എങ്ങനെ പാകിസ്ഥാനിലെത്തിയെന്ന് അതിര്‍ത്തിയില്‍ ഇന്‍ഡ്യന്‍ സൈനിക ഓഫീസര്‍ക്ക് സംശയം തോന്നി. ‘തുര്‍ക്കിയിലെ ഉദ്യോഗസ്ഥല്‍ ഇറാനിലേക്ക് കയറ്റി വിട്ടു, ഇറാന് പാകിസ്താനിലേക്കും’ എന്ന് മറുപടി. അതുകേട്ട് ഉദ്യോഗസ്ഥന് ചിരിക്കാതിരിക്കാനായില്ല. പാസ്പോര്‍ട്ടും വീസയുമില്ലാതെ പിന്നിട്ട വര്‍ഷങ്ങള്‍ നീളുന്ന യാത്രാവഴി മുഴുവന്‍ പറഞ്ഞിരുന്നെങ്കില്‍ ആ ഓഫീസര്‍ ഒരു പക്ഷേ, വാപൊളിച്ച് നിന്നുപോയേനെ. അദ്ദേഹം പാകിസ്ഥാനിലേക്ക് തന്നെ […] More
-
in Featured, Inspiration
അഞ്ചര ദിവസത്തെ കയറ്റം, ഒന്നര ദിവസം ഇറക്കം, ഐസ് വഴുക്കുന്ന പാറകളില്‍ അള്ളിപ്പിടിച്ച് രാത്രി കൊടുമുടിയിലേക്ക്; ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കിയ നീരജിന്റെ അനുഭവങ്ങള്‍
Promotion ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി–താന്‍സാനിയയിലെ കിളിമഞ്ജാരോ. സ്കൂളിലെ പാഠപുസ്തകത്തില്‍ നിന്നാണ് കിളിമഞ്ജാരോ എന്ന കേള്‍ക്കാനൊരു ഇമ്പമുള്ള ആ വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ദാ, ഇപ്പോ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ആ കൊടുമുടി. ഓറഞ്ച് നിറമുള്ള മുണ്ടുടുത്ത് കിളിമഞ്ജാരോയുടെ 19,341 അടി ഉയരത്തില്‍ ഇരുകൈകളിലും ക്രച്ചസ് ഉയര്‍ത്തി നില്ക്കുന്ന ഒരു ചെറുപ്പക്കാരന്. ക്രച്ചസില്‍ കിളിമഞ്ജാരോ കീഴടക്കുന്ന ആദ്യ മലയാളിയാണ് ഈ ആലുവക്കാരന്‍. പ്രകൃതിയോടൊത്ത് ജീവിക്കാം, പ്രകൃതിസൗഹൃദ ഉല്പന്നങ്ങള് ശീലമാക്കാം. karnival.com നീരജ് ജോര്‍ജ് ബേബി. ക്യാന്‍സര്‍ ബാധിച്ച് നാലാം ക്ലാസ്സില്‍ […] More
-
in Featured, Inspiration
കാന്‍സറുമായി നിരന്തരയുദ്ധം, എന്നിട്ടും നിര്‍ത്താതെ ഒരുമിച്ചുള്ള യാത്രകള്‍: കണ്ണീരണിയാതെ എങ്ങനെ വായിച്ചുതീര്‍ക്കും, ഇവരുടെ പ്രണയകഥ?
Promotion “ഇപ്പോഴത്തെ കുട്ടികള്‍ക്ക് ഇതൊക്കെ വലിയ അല്ഭുതമായിത്തോന്നും…ഞാനെന്റെ ഭര്‍ത്താവിനെ ആദ്യമായി കാണുന്നത് ഞങ്ങളുടെ കല്യാണമണ്ഡപത്തില്‍ വെച്ചാണ്,” അതുപറയുമ്പോള്‍ മുക്ത വര്‍മ്മയ്ക്ക് ഇപ്പോഴും ചിരിവരും. റിട്ടയേഡ് ഗവണ്മെന്റ് രെജിസ്ട്രാര്‍ ആണ് മുക്ത. ബിഹാറിലെ ഒരു ചെറിയ പട്ടണത്തിലാണ് ജനിച്ചത്. വീട്ടില്‍ ഒമ്പത് മക്കളായിരുന്നു. വീട്ടിലെ വരുമാനം പരിമിതമായിരുന്നുവെങ്കിലും വക്കീലായ അച്ഛനും സ്കൂള്‍ ടീച്ചറായ അമ്മയും അവരുടെ ഏഴ് പെണ്മക്കള്ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം നല്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല. അഞ്ചാംക്ലാസ്സ് വരെ മുക്തയെ വീട്ടിലിരുത്തിയാണ് പഠിപ്പിച്ചത്. ആറാം […] More
-
in Featured, Inspiration
‘ക്രച്ചസുമായി നടക്കുമ്പോഴുള്ള ആദ്യത്തെ വീഴ്ചയായിരുന്നു അത്… അതൊരു വലിയ അറിവായിരുന്നു’: തോല്‍ക്കാത്ത മനസുമായി തസ്വീര്
Promotion ഒരു വലിയ കൂട നിറയെ സ്വപ്നങ്ങള്‍.. വെറും പകല്കിനാവുകളല്ല..കൃത്യമായ പ്ലാനില്‍ നടപ്പാക്കുമെന്ന് ഉറപ്പിച്ച ലക്ഷ്യങ്ങളായിരുന്നു അവ. സിനിമ, മോഡലിങ്, ബിസിനസ്, യാത്രകള്‍… മെല്ലെ മെല്ലെ ഈ ആഗ്രഹങ്ങളൊക്കെയും അരികിലേക്ക് ചേര്ത്തുകൊണ്ടുവരികയായിരുന്നു ആ യുവാവ്. പക്ഷേ ഒരുനാള്‍ എല്ലാം ഒരു നീര്‍കുമിള പോലെ ഇല്ലാതായി. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നവംബറില്‍ അമിതവേഗത്തിലെത്തിയ ആ ബസാണ് എല്ലാം അവസാനിപ്പിക്കുന്നത്. ഇനി ജീവിതം വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ മാത്രമെന്നു പലരും വിധിയെഴുതി. പക്ഷേ […] More
-
in Culture, Featured, Inspiration
പുറപ്പെട്ട് പോകുന്ന ഒരമ്മ: ‘പെന്ഷന് കൈയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’
Promotion കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു. 77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് […] More