സയ്ദ് അബു താഹിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിവാര്‍ഡ്

ലോക്ക് ഡൗണിനിടയില്‍ റോഡില്‍ കടുത്ത പ്രസവവേദനയില്‍ ഒരു യുവതി; എല്ലാ സഹായവും രക്തവും നല്‍കി പൊലീസുകാരന്‍

ലോക്ക് ഡൗണിനിടയില്‍ മനുഷ്യനന്മ തിളങ്ങുന്ന മറ്റൊരു അനുഭവം കൂടി… വിശദമായി വായിക്കാം.

പ്രില്‍ 6-ന് തിരുച്ചിറപ്പിള്ളിയിലെ (ട്രിച്ചി)യിലെ തെരുവുകളില്‍ പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്നു കോണ്‍സ്റ്റബിള്‍ എസ് സയ്ദ് അബു താഹിര്‍ (23).

കടുത്ത ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് റോഡിലൂടെ മൂന്ന് പേര്‍ ഒരുമിച്ച് നടന്നുവരുന്നു. അതിലൊരാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് മനസ്സിലായി.
ആ സ്ത്രീ പ്രസവവേദനയിലായിരുന്നു. ഏറെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്.

സയ്ദ് കാര്യം തിരക്കി. അവര്‍ പറഞ്ഞതുകേട്ട് ആ പൊലീസ് ഉദ്യോഗസ്ഥന്‍ ഞെട്ടിപ്പോയി.


വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദമായ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം.

സുലോചന (24)യ്ക്ക് പ്രസവ വേദന വന്നപ്പോള്‍ ഭര്‍ത്താവ് ഏഴുമലൈ അവരേയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. പക്ഷേ, ചില സങ്കീര്‍ണ്ണതകള്‍ ഉണ്ടായിരുന്നു. ഡോക്റ്റര്‍മാര്‍ സിസേറിയന്‍ സെക്ഷന്‍ ചെയ്യണമെന്ന് പറഞ്ഞു. എന്നാല്‍ അതിന് രക്തം ആവശ്യം വരും. ആശുപത്രിയില്‍ സുലോചനയുടെ രക്തഗ്രൂപ്പായ ഓ-പോസിറ്റീവ് രക്തം കുറവായിരുന്നു.

സയ്ദ് അബുതാഹിര്‍

സുലോചനയുടെ ഭര്‍ത്താവ് ഏഴുമലൈ ടൈംസ് ഓഫ് ഇന്‍ഡ്യയോട് പറയുന്നു: “ലോക്ക്ഡൗണ്‍ കാരണം രക്തം ദാനം ചെയ്യുന്നവര്‍ എത്തുന്നത് കുറവാണ്. അതുകൊണ്ട് ആശുപത്രിയിലെ രക്തബാങ്കില്‍ രക്തമില്ലെന്നും രണ്ട് യൂനിറ്റ് പോസിറ്റീവ് രക്തം സംഘടിപ്പിക്കണമെന്നും ഡോക്റ്റര്‍മാര്‍ പറഞ്ഞു. അതുകൊണ്ട് ഞങ്ങള്‍ ഏതെങ്കിലും വണ്ടി പിടിച്ച് വീട്ടിലെത്താനുള്ള ശ്രമത്തിലായിരുന്നു.”

അപ്പോഴാണ് കോണ്‍സ്റ്റബിള്‍ സയ്ദ് അവരെ കാണുന്നത്.

“ഞാന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പട്രോളിങ്ങിലായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയായിക്കാണും. കടകള്‍ അടയ്‌ക്കേണ്ട സമയം. അപ്പോഴാണ് ആ കൊടുംവെയിലത്ത് ആ മൂന്ന് പേര്‍ നടന്നുവരുന്നത് കണ്ടത്,” സയ്ദ് അബു താഹിര്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞു.

“സ്ത്രീയുടെ അവസ്ഥ കണ്ടാണ് ഞാന്‍ കാര്യം തിരക്കിയത്. ലോക്ക് ഡൗണ്‍ ആയതുകൊണ്ട് വണ്ടികള്‍ കിട്ടാന്‍ പാടാണ്. അതുകൊണ്ട് ഞാന്‍ അവരെ മറ്റൊരു ആശുപത്രയിലേക്ക് എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി. എന്നിട്ടും ഞങ്ങള്‍ ഹോസ്പിറ്റലിലെത്തിയപ്പോള്‍ 2.30 ആയി.”

യോജിക്കുന്ന രക്തഗ്രൂപ്പ് തേടിയും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. സയ്ദിന്‍റെ രക്തവും ഒ.പോസിറ്റീവ് ആണ്.

അദ്ദേഹം രക്തം ദാനം നല്‍കുകയും സര്‍ജ്ജറി കഴിയും വരെ കൂടെ നില്‍ക്കുകയും ചെയ്തു.

“രക്തം വേണ്ട സമയം ആയപ്പോഴേക്കും രാത്രി 7 മണി ആയി. ഒന്‍പതുമണിയോടെ സുലോചന ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരു മണിക്കൂര്‍ കൂടി ഞാനവിടെ നിന്നു.” അമ്മയും കുഞ്ഞും സുരക്ഷിതരാണ് എന്ന് ഉറപ്പായതിന് ശേഷമാണ് സയ്ദ് ആശുപത്രിയില്‍ നിന്ന് പോന്നത്.

പക്ഷേ, കഥ അവിടെ അവസാനിക്കുന്നില്ല.

സയ്ദ് ചെയ്ത കാര്യം അദ്ദേഹത്തിന്‍റെ മേലധികാരികള്‍ അറിഞ്ഞു. ആ നല്ല പ്രവര്‍ത്തിയില്‍ ചെറുപ്പക്കാരനായ ആ പൊലീസ് ഉദ്യോഗസ്ഥനെ അനുമോദിക്കാന്‍ അവര്‍ തീരുമാനിച്ചു.

ട്രിച്ചിയിലെ എസ് പി. സിയാവുള്‍ ഹഖ് ഐ പി എസ് പറയുന്നു. “ആ സംഭവം നടക്കുമ്പോള്‍ സയ്ദ് ഡ്യൂട്ടിയിലായിരുന്നു. എന്നിട്ടും തന്നെക്കൊണ്ടാവുന്നതുപോലെയെല്ലാം സഹായിക്കാന്‍ അദ്ദേഹം ശ്രമിച്ചു.”

പാരിതോഷികമായി എസ് പിയുടെ വക സയ്ദിന് 1,000 രൂപ റിവാര്‍ഡ് നല്‍കി. ഒപ്പം തമിഴ്‌നാട് ഡി ജി പി 10,000 രൂപയും സമ്മാനം പ്രഖ്യാപിച്ചു.

സയ്ദ് അബു താഹിന് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ റിവാര്‍ഡ്

“ആ സംഭവത്തിന് ശേഷം എനിക്ക് സോഷ്യല്‍ മീഡിയ കാംപെയ്‌നിന്‍റെ ഭാഗമായി ആയിരുന്നു ഡ്യൂട്ടി. പൊതുജന ബോധവല്‍ക്കരണത്തിനായുള്ള വീഡിയോകള്‍ തയ്യാറാക്കുന്ന തിരക്കിലായിപ്പോയി. അതുകൊണ്ട് സുലോചനയേയും ഏഴുമലൈയേയും പിന്നീട് ചെന്നു കാണാനായില്ല. പക്ഷേ, അവരെ നേരില്‍ കാണണമെന്നും എനിക്കുകിട്ടിയ റിവാര്‍ഡില്‍ പകുതി നല്‍കണമെന്നും ആഗ്രഹിക്കുന്നു. കാരണം, ആശുപത്രി ചെലവുകള്‍ വഹിക്കാന്‍ അത് അവര്‍ക്ക് സഹായമാവും, പ്രത്യേകിച്ചും ഈ ലോക്ക്ഡൗണ്‍ കാലത്ത്,” സയ്ദ് പറയുന്നു.

“ആ പൊലീസ് ഓഫീസര്‍ രക്തം തന്നില്ലായിരുന്നെങ്കില്‍ ഞാനും ഭാര്യയും വല്ലാത്ത അവസ്ഥയിലായിപ്പോയേനേ… ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു… അദ്ദേഹത്തോട് എങ്ങനെ നന്ദിപറയണം എന്നറിയില്ല,” ഏഴുമലൈ ഇന്‍ഡ്യാ ടുഡേയോട് പറഞ്ഞു.

“എനിക്ക് പൊലീസിനെ പേടിയായിരുന്നു. എന്നാല്‍ ഈ സംഭവത്തോടെ എ അഭിപ്രായം മാറി. അവര്‍ നമ്മളെ സഹായിക്കാനുള്ളവരാണ്, ആവശ്യം വരുമ്പോള്‍ അവര്‍ അത് ചെയ്യും,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം