അടച്ചിട്ട കാറില്‍ മരിച്ച നിലയില്‍ ഒരു ചെറുപ്പക്കാരന്‍, എ സി ഓണ്‍! ഇത്തരം അപകടം ഒഴിവാക്കാന്‍ എന്തുചെയ്യണം?

നോയിഡയിലെ ഒരാളെ കാറിൽ ഉറക്കത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? അത്തരം അപകടസാധ്യതകൾ ഒഴിവാക്കാൻ എന്തുചെയ്യണം?

Promotion

മ്മളില്‍ പലർക്കും കാര്‍ ഒരു വാഹനം മാത്രമല്ല. അത് ഒരു മൊബൈൽ‌ ബെഡ് പോലെയാണ് നമ്മളില്‍ പലരും പലപ്പോഴും കാര്‍ ഉപയോഗിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവർമാരടക്കം കാറില്‍ കിടന്ന് മയങ്ങുന്നവര്‍ ധാരാളമുണ്ട്. കാറില്‍ കിടന്നുറങ്ങുമ്പോള്‍ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോര്‍ ഗ്ലാസ്സ് എല്ലാം ഉയര്‍ത്തിയിട്ട് എയർ കണ്ടീഷനിങ്ങ് (എസി) പ്രവര്‍ത്തിപ്പിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു.

ഇത് എത്രത്തോളം മാരകമാണെന്ന് നിങ്ങൾക്കറിയാമോ?

അടുത്തിടെ, നോയിഡയില്‍ മദ്യലഹരിയിലായിരുന്ന ഒരാൾ കാറിനുള്ളിൽ എസി ഓണാക്കി ബേസ്മെന്‍റില്‍ പാർക്ക് ചെയ്തു. പിറ്റേന്ന് രാവിലെ 30-കാരനെ മരിച്ച നിലയിൽ കണ്ടെത്തി.

റിപ്പോർട്ടുകൾ പ്രകാരം, കാറിന്‍റെ എഞ്ചിനിൽ നിന്ന് പുറത്തിറങ്ങിയ വിഷവാതകങ്ങൾ – പ്രധാനമായും കാർബൺ മോണോക്സൈഡ് ശ്വസിച്ച് ശ്വാസംമുട്ടി മരികക്കുകയാണ് ഉണ്ടായത്. ഈ വാതകം വാഹനത്തിന്‍റെ ക്യാബിനിലേക്ക് എസി വെന്റ് വലിച്ചെടുക്കുകയും ഉള്ളിലുള്ളവരെ ഉറക്കത്തിൽ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

പക്ഷേ, ഇതാദ്യമായല്ല ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്:

2019-ൽ ചെന്നൈയിലെ ഒരു കാര്‍ ഡ്രൈവർ വണ്ടിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ചു, എസി ഓണാക്കി ഉറങ്ങുകയും ജനാലകൾ അടയ്ക്കുകയും ചെയ്തിരുന്നു. കാർ പരിശോധിച്ച പൊലീസ് എസി വഴി കാറിലേക്ക് ചോർന്ന കാർബൺ മോണോക്സൈഡ് ആണ് മരണകാരണം എന്ന് കണ്ടെത്തി.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

ഒരു എഞ്ചിന്‍റെ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലെ പ്രധാന ഘടകം കാർബൺ മോണോക്സൈഡും മറ്റ് വിഷവാതകങ്ങളുമാണ്. കാർബൺ മോണോക്സൈഡ്, അടഞ്ഞ സ്ഥലങ്ങളിൽ വലിയ അളവിൽ കടന്നെത്തിയാല്‍ മാരകമായിത്തീരും. അടിസ്ഥാനപരമായി, കാർബൺ മോണോക്സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ടുവന്ന് മരണത്തിലേക്ക് നയിക്കുന്നു.

(Image for representation only)

ചെന്നൈയിൽ ഒരു ആസ്ത്മ, അലർജി റിസോഴ്‌സ് സെന്‍റര്‍ നടത്തുന്ന കൺസൾട്ടന്‍റ് അലർജിസ്റ്റും ആസ്ത്മ സ്‌പെഷ്യലിസ്റ്റുമായ ഡോക്ടർ ശ്രീധരൻ ആർ പറയുന്നതിതാണ്. ഒരാള്‍ വലിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുമ്പോൾ അത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, കാരണം രക്തകോശങ്ങൾ പെട്ടെന്ന് ഓക്സിജൻ പുറന്തള്ളുന്നു .
അദ്ദേഹം പറയുന്നു:

Promotion

“ശരീരത്തിലെ ഓരോ കോശത്തിനും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. കാർബൺ മോണോക്സൈഡുമായി സമ്പർക്കം പുലർത്തുമ്പോൾ ഹീമോഗ്ലോബിനിലെ ഓക്സിജനെ കാർബോക്സിഹെമോഗ്ലോബിൻ ആക്കി മാറ്റുന്നു, ഇത് കോശങ്ങളെ നശിപ്പിക്കുകയും കോശകലകളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഹൈപ്പോക്സിയ എന്ന് വിളിക്കുന്നു, ഇത് ആളുകളില്‍ കടുത്ത തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നു. ആള്‍ ഉണർന്നിരിക്കുന്നുവെങ്കിലോ  ബോധമുണ്ടെങ്കിലോ കാറിനുപുറത്തിറങ്ങി രക്ഷപ്പെടാം. പക്ഷേ, അവർ മയക്കത്തിലോ മദ്യലഹരിയിലോ ആണെങ്കില്‍ വിഷവാതകം അകത്തുചെല്ലുന്നത് അവര്‍ അറിയാതെ പോകും. അതൊരു നിശബ്ദ മരണത്തിലേക്ക് നയിക്കും. ”

നിർഭാഗ്യവശാൽ, എക്‌സ്‌ഹോസ്റ്റ് പുകകൾക്ക് തിരിച്ചറിയാൻ കഴിയുന്ന ദുർഗന്ധം ഉണ്ടെങ്കിലും, കാർബൺ മോണോക്സൈഡ് ദുർഗന്ധമില്ലാത്ത വാതകമാണ്. അതുകൊണ്ട് അടഞ്ഞ സ്ഥലത്ത് ഇത് എത്രമാത്രം ശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ പ്രയാസമാകും. ഗാരേജുകളിലായാലും ബേസ്മെന്‍റുകളിലായാലും, എഞ്ചിൻ കൂടുതൽ നേരം പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് നമ്മള്‍ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണം.

എ സി-യ്ക്ക് തകരാറുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാമെന്ന് ഡ്രൈവ് സ്പാർക്കിന്‍റെ (Drive Spark) ഒരു ലേഖനത്തില്‍ പറയുന്നു. എ സി പഴയതോ കേടുവന്നതോ ആണെങ്കില്‍, വായുസഞ്ചാരസംവിധാനം തകരാറിലാകുകയും ഉള്ളില്‍ ശുദ്ധ വായു വേണ്ടത്ര നിറയുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇതോടെ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ നിറയുന്നു.

പരിപാലനം പ്രധാനമാണ്

നിങ്ങളുടെ കാറിന്‍റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എല്ലാ വർഷവും പരിശോധിക്കുക.
ദീർഘദൂര യാത്രയ്‌ക്കായി കാർ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ എസി സിസ്റ്റം പരിശോധിച്ച് കേടുപാടുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ അടഞ്ഞ ഫിൽട്ടറുകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണികൾ നടത്തുക.

യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ കാറിൽ ഉറങ്ങുകയോ അല്ലെങ്കിൽ കൂടുതൽ നേരം അകത്തിരിക്കുകയോ ചെയ്താൽ, കുറച്ചു സമയം വാഹനത്തിൽ നിന്ന് ഇറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക, ചെറിയ ഇടവേളകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുക.

നിര്‍ത്തിയിട്ട കാറില്‍ എസി ഓണാക്കി കിടന്നുറങ്ങുമ്പോൾ, കുറച്ച് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കാൻ വിൻഡോ ഭാഗികമായി തുറന്നുവെക്കുക. കാറിനുള്ളിൽ ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.


ഇതുകൂടി വായിക്കാം: രാജ്യം ചുറ്റാനിറങ്ങിയ ‘ഫ്രീക്കത്തി’ അമ്മൂമ്മമാര്‍: ‘നാട്ടുകാര് നല്ലതും വെടക്കും പറയും, അതൊന്നും ഞങ്ങള് നോക്കാറില്ല’


 

Promotion

Leave a Reply

Your email address will not be published. Required fields are marked *

ഇംഗ്ലിഷും ഹിന്ദിയും മാത്രമല്ല, ജര്‍മ്മന്‍ ഭാഷയും അട്ടപ്പാടിയിലെ ഈ കുട്ടിട്ടീച്ചര്‍ പഠിപ്പിക്കുന്നുണ്ട്!

സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ പഠിക്കാം, മാസം ഒരു ലക്ഷം രൂപ സ്റ്റൈപന്‍റോടെ: ദ്വിവര്‍ഷ ഫെലോഷിപ്പിന് അപേക്ഷിക്കാം