More stories

 • in ,

  ജീവിക്കാനായി അറുത്തുമുറിക്കുന്ന മരങ്ങളോട് മാപ്പുയാചിച്ച് ഈ മനുഷ്യന്‍ നട്ടുവളര്‍ത്തുന്നത് ലക്ഷക്കണക്കിന് വൃക്ഷങ്ങള്‍

  രാജേഷ് അന്ന് പത്താം ക്ലാസ്സിലായിരുന്നു. പാലക്കാട് അടയ്ക്കാപുത്തൂര് ഹൈസ്കൂളിലായിരുന്നു പഠനം. അക്കാലത്താണ് അമ്മ സുഭദ്രാമ്മ വയ്യായ്കയുടെ ചെറിയ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയതും. “അന്നാണെങ്കില്‍ മൂത്ത ചേട്ടന്‍ ടാഗോര്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നു…ഇളയ പെങ്ങള്‍ ആറിലോ ഏഴിലോ എത്തിയിട്ടേയുള്ളൂ,” രാജേഷ് ഓര്‍ക്കുന്നു. പഠനം ഉപേക്ഷിച്ച് വേറെ ജോലി നോക്കാന്‍ തീരുമാനിച്ചു. തൊഴില്‍ തേടി മുംബൈയിലും കൊല്‍ക്കത്തയിലും അലഞ്ഞു. അധികം വൈകും മുന്‍പേ അമ്മക്ക് അര്‍ബുദമാണെന്ന്  ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഡോക്ടര്‍മാര്‍ പറഞ്ഞു, ‘സുഭദ്രാമ്മ കൂടിവന്നാല്‍ പത്തുവര്‍ഷം കൂടി ജീവിക്കും.’ “അമ്മക്ക് ഏറ്റവും നല്ല […] More

 • in ,

  കംബോഡിയയില്‍ മഞ്ഞള്‍ കൃഷിക്ക് പോയി മടങ്ങുമ്പോള്‍ ‘കള്ളിച്ചെടിത്തണ്ടും’ കൂടെപ്പോന്നു: പുരയിടം നിറയെ ഡ്രാഗണ്‍ ഫ്രൂട്ട് വളര്‍ത്തിയെടുത്ത ജ്യോതിഷ്

  കുടകില്‍ പാട്ടത്തിന് ഭൂമിയെടുത്ത് ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുന്ന മലയാളികളെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. അവരില്‍ പലരും അധ്വാനിച്ച് നേട്ടം കൊയ്തു. ചിലര്‍ക്ക് കൈപൊള്ളി… വിജയിച്ചവര്‍ക്ക് ഒപ്പം പരാജയം നുണഞ്ഞവരും ഇപ്പോഴും ഭാഗ്യപരീക്ഷണത്തിന് തയ്യാറാവുന്നു. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശി ജ്യോതിഷ് കുമാര്‍ കൃഷി ചെയ്യാന്‍ പോയത് കുടകിലേക്കോ മൈസൂരിലേക്കോ അല്ല, അങ്ങ് കംബോഡിയയിലേക്ക്… മഞ്ഞള്‍ കൃഷി ചെയ്യാന്‍! രസകരമായ സംഗതി അതല്ല. “കംബോഡിയയില്‍ എത്തുംവരെ കൃഷിയുമായി വലിയ ബന്ധമൊന്നുമുണ്ടായിരുന്നില്ല,” എന്ന് ജ്യോതിഷ് തുറന്നുപറയുന്നു. പൂര്‍ണമായും ജൈവരീതിയില്‍ മഞ്ഞളും കുരുമുളകുമൊക്കെയാണ് […] More

 • in ,

  വീടുകള്‍ തോറും മുറുക്ക് വിറ്റു നടന്ന പെരിയ കറുപ്പന്‍ കൈമാറിയ രഹസ്യം; അതാണ് ഇളവരശിയുടെ കരുത്ത്

  ആരാണതിനൊക്കെ പിന്നിലെന്ന് ഇളവരശിക്ക് ഇപ്പോഴും അറിയില്ല. ആരോ കരുതിക്കൂട്ടി ചെയ്യുന്നതുപോലെയായിരുന്നു എല്ലാം. നിരന്തരമായ കളവുകള്‍…കുറെ സ്വര്‍ണം മോഷണം പോയി… പിന്നെ നാല് ലക്ഷം രൂപ വരുന്ന ബേക്കറി ഉല്‍പന്നങ്ങള്‍… അധികം കഴിയും മുമ്പ് കാര്‍ ആരോ അടിച്ചുതകര്‍ത്തു… പൊലീസില്‍ പല കേസുകളുമുണ്ടെങ്കിലും ഇതൊക്കെ ചെയ്തവര്‍ ഇന്നും അജ്ഞാതരായി തുടരുന്നു. ഉള്ള സമ്പാദ്യവും ലോണുമൊക്കെയെടുത്ത് ഒരു പുതിയ സ്ഥാപനം തുടങ്ങിയ സ്ത്രീക്ക് നേരിടേണ്ടി വന്ന ദുരിതങ്ങളായിരുന്നു ഇതെല്ലാം. തീയില്‍ കുരുത്ത വിത്താണെങ്കിലും ഇളവരശി തളര്‍ന്നുപോയി അച്ഛന്‍ ചിപ്‌സും മുറുക്കുമൊക്കെ […] More

 • in ,

  ‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’: കൈപ്പുണ്യം കൊണ്ട് ഫേസ്ബുക്ക് കീഴടക്കുന്ന ദീജയുടെ സ്വപ്നങ്ങള്‍

  “സ്വന്തം കാശുകൊണ്ട് വീട് വയ്ക്കണം. ചെറുതു മതി. ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പില്‍ ഒരുവീട്. അകത്തു രണ്ടുമുറിയും വല്യ ബാത്‌റൂമും വേണം,” ദീജയുടെ വലിയൊരു സ്വപ്‌നമാണിത്. “എന്‍റെ വീല്‍ ചെയര്‍ കൂടി കയറണം.” അതുകൊണ്ടാണ് വലുപ്പമുള്ള ബാത്‌റൂം. “പിന്നെയാണ് എന്‍റെ സ്വപ്നം പൂക്കുന്നിടം, അടുക്കള…,” ആ സ്വപ്‌നം വിവരിക്കുമ്പോള്‍ ആ കണ്ണുകള്‍കൂടുതല്‍ തിളങ്ങി. “മനോഹരമായ ആ അടുക്കളയില്‍ എനിക്ക് മരണം വരെ അച്ചാറുണ്ടാക്കിയും അധ്വാനിച്ചും ജീവിക്കണം…” ആരും വിചാരിച്ചില്ല, പോളിയോ ആ കുഞ്ഞിനെ ഇങ്ങനെ കിടത്തിക്കളയുമെന്ന്. വീല്‍ചെയറിലേക്ക് […] More

 • in , ,

  ഒരു തരി മണ്ണ് സ്വന്തമായില്ലെങ്കിലും ജൈവകൃഷിക്കായി കേരളം മുഴുവന്‍ അലയുന്ന ചെറുപ്പക്കാരന്‍, കൂട്ടായി മഹാരാഷ്ട്രക്കാരി ഷമിക

  ഒരു പയറുമണി പാകി മുളപ്പിക്കാനുള്ള ഭൂമി സ്വന്തമായില്ല. വീട്ടില്‍ പ്രാരാബ്ദങ്ങള്‍ക്കും ദാരിദ്ര്യത്തിനും ഒരുകുറവുമുണ്ടായിരുന്നില്ല. ജീവിക്കാന്‍ വേണ്ടി പല തൊഴിലുമെടുത്തു. ഓരോ ദിവസവും തള്ളി നീക്കാന്‍ കൂലിപ്പണിയെടുത്തു, അലഞ്ഞു… മതിലെഴുത്തായിരുന്നു കുറെ നാള്‍. എന്നിട്ടും കോഴിക്കോട് കുണ്ടായിത്തോടുകാരന്‍ കെ പി ഇല്യാസ് (33) പാടവും പച്ചപ്പുമൊക്കെ സ്വപ്‌നം കണ്ടു. കര്‍ഷകനാവണം എന്ന ചിന്ത മനസ്സിലെവിടേയോ ഉറച്ചിരുന്നു. കൃഷി ചെയ്യാന്‍ എന്നെങ്കിലും അവസരമുണ്ടാകുമെന്ന് ഇല്യാസ് ഉറച്ചുവിശ്വസിച്ചു. എന്തെങ്കിലും ജോലി ചെയ്യാതെ മുന്നോട്ടുപോകാന്‍ പ്രയാസമായിരുന്നിട്ടും കൃഷി എന്ന സ്വപ്നത്തിന് വേണ്ടി ഇല്യാസ് […] More

 • in ,

  വീട്ടുമുറ്റത്ത് സൗജന്യ ‘എയര്‍കണ്ടീഷനര്‍’ നമുക്കും ഉണ്ടാക്കാം: ഹരിയുടെ ജാപ്പനീസ് മോഡല്‍

  രണ്ട് ബെഡ്‌റൂമൂം, അതിഥികള്‍ വന്നാല്‍ ഇരിക്കാന്‍ നല്ലൊരു ഹാളും. റൂം ബാത്ത്‌ അറ്റാച്ച്ഡായിരിക്കണം. “പൂജാമുറി…?” “ആയ്‌ക്കോട്ടെ.” “പിന്നെ, വീടിന്‍റെ മുന്‍വശം കാണാന്‍ നല്ല ചേലുവേണം. നല്ല ഒരു പൂന്തോട്ടവും കാറ് കേറ്റി ഇടാനുള്ള സ്ഥലവും…” പറഞ്ഞുവരുമ്പോ നമ്മുടെയൊക്കെ മനസ്സില്‍ വീടെന്നാല്‍ നാടോടിക്കാറ്റിലെ ദാസന്‍റെയും വിജയന്‍റേയും സ്വപ്‌നവീടു തന്നെയല്ലേ? ഇപ്പോഴാണെങ്കില്‍ ബെഡ്‌റൂമിന്‍റെ എണ്ണം കൂടും, മുറ്റം മുഴുവന്‍ ടൈലിട്ട് കളറാക്കും… അത്രേ ഉള്ളൂ മാറ്റം. ചന്ദനമോ ചെമ്പകമോ ഒക്കെ മണക്കുന്ന പൂന്തോട്ടം ആരാണ് മോഹിക്കാത്തത്..? ആയുഷ്‌കാലം മുഴുവന്‍ പണിയെടുത്ത് […] More

 • in , ,

  4.5 ഏക്കറില്‍ 5,000 മരങ്ങള്‍, 10 കുളങ്ങള്‍, കാവുകള്‍, നാടന്‍ പശുക്കള്‍, ജൈവപച്ചക്കറി: 10 വര്‍ഷംകൊണ്ട് ഇവരുടെ പ്രണയം തഴച്ചുപടര്‍ന്നതിങ്ങനെ

  പ്രകൃതിയെ പ്രണയിക്കുന്ന രണ്ടു ചെറുപ്പക്കാര്‍–കണ്ണൂരുകാരന്‍ വിജിത്തും ആലപ്പുഴക്കാരി വാണിയും. രണ്ട് ദിക്കുകളിലിരുന്ന് പ്രകൃതിയെ സ്‌നേഹിച്ച ഇവര്‍ നാളുകള്‍ നീണ്ട സൗഹൃദത്തിന് ശേഷം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പാരമ്പര്യരീതികളോട് ‘പോയിപണി നോക്കാന്‍’ പറഞ്ഞ്, താലികെട്ടില്ലാതെ, വില കൂടിയ ആടയാഭരണങ്ങളില്ലാതെ അവര്‍ ഒരുമിച്ചു. കല്യാണം കൂടാനെത്തിയവര്‍ക്ക് അവര്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ നെല്ല് കുത്തിയെടുത്ത അരിയുടെ ചോറു വിളമ്പി. വീട്ടുവളപ്പില്‍ കൃഷി ചെയ്‌തെടുത്ത പച്ചക്കറികള്‍ കൊണ്ട് സമ്പാറും അവിയലുമൊക്കെ ഉണ്ടാക്കി. എതിര്‍പ്പുകളുടെ മുനവെച്ച വാക്കുകളെ അവര്‍ ജീവിതം കൊണ്ട് നേരിട്ടു. […] More

 • in , ,

  ‘പെന്‍ഷന്‍ കൈയ്യില്‍ കിട്ടിയാല്‍ ഇഷ്ടമുള്ള ദിക്കിലേക്ക് ഇറങ്ങിയങ്ങ് പോകും’: ലോകം ചുറ്റിയ എല്‍ പി സ്കൂള്‍ ടീച്ചര്‍

  കാസര്‍ഗോഡ് പുല്ലൂരിലെ ആ വീട്ടിലേക്ക് ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ശ്രീദേവി ടീച്ചര്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കി ഭരണിയിലാക്കി വെയ്ക്കുകയായിരുന്നു. ഒരു സാധാരണ വീട്. രണ്ടു കട്ടിലും ഒരു ടി വിയും മാത്രമാണ് ആകെയുള്ള ആര്‍ഭാടങ്ങള്‍. സാധാരണ കോട്ടണ്‍ മുണ്ടും ബ്ലൗസും ധരിച്ച ഒരു അമ്മ. തലമുഴുവന്‍ നരച്ചിരിക്കുന്നു.  77-ാം വയസ്സിലും ചുറുചുറുക്കോടെ ഓടി നടന്ന് വീട്ടിലെ പണികളും കൃഷിയുമൊക്കെ നോക്കുന്ന ശ്രീദേവി ടീച്ചര്‍. സ്വന്തമായുള്ള പത്തേക്കര്‍ സ്ഥലത്ത് തെങ്ങും വാഴയും കശുമാവും പച്ചക്കറികളും… അതൊക്കെ ഒന്ന് ചുറ്റിനടന്ന് നോക്കിവരുന്നതുതന്നെ […] More

 • in ,

  ‘ദിവസവും ആനകൾ കാടിറങ്ങിവരും, പിള്ളാരുടെ ക്രിക്കറ്റ് ​ഗ്രൗണ്ടിന് തൊട്ടടുത്ത്’: കാട്ടാനകളോട് ചങ്ങാത്തം കൂടിയ ​​ഗ്രാമത്തിൽ നിന്നും

  “എങ്ങനെയെങ്കിലും അടിമാലിയിലെത്തിയാല്‍ പിന്നെ എല്ലാം ഞാനേറ്റു,” എന്ന് സുഹൃത്തിന്‍റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ രണ്ടും കല്‍പിച്ചിറങ്ങി. കുമളിയില്‍ നിന്ന് ബസുപിടിച്ച് അടിമാലിയിലേക്ക്. അടിമാലിയിലെത്തിയപ്പോള്‍ കൂട്ടുകാരന്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. “ആന കാണുവോ?” ഇത്രയും യാത്ര ചെയ്തിട്ട് വല്ല ഉപകാരവും ഉണ്ടാകുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സുഹൃത്ത് നൂറുശതമാനം ഉറപ്പിച്ചുപറഞ്ഞു. എന്നാലും എനിക്കത്ര വിശ്വാസം പോരായിരുന്നു. ഇതുകൂടി വായിക്കാം : കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട് അങ്ങനെ പിന്നെയും നാല്‍പത് കിലോമീറ്റര്‍ യാത്ര ചെയ്യണം വനത്തോട് ചേര്‍ന്ന് കിടക്കുന്ന […] More

 • in ,

  അംഗോള മുതല്‍ ഇരിങ്ങാലക്കുട വരെ നീളുന്ന കൃഷി വിശേഷങ്ങള്‍: ഇരട്ട സഹോദരന്മാര്‍മാരുടെ ‘തനി നാടന്‍’ ഏദന്‍തോട്ടത്തില്‍

  തൃശ്ശൂര്‍ ഇരിങ്ങാലക്കുടക്കാരായ ബൈജുവും ഷാജുവും ഇരട്ടസഹോദരന്മാരാണ്. എങ്കിലും ബൈജുവിനെ ചേട്ടന്‍ എന്നാണ് ഷാജു വിളിക്കുന്നത്. (തന്നേക്കാള്‍ ഒരു പൊടിക്ക് മുമ്പേ ഈ ലോകം കണ്ടതിന്‍റെ ആദരവ് കൊടുക്കണമല്ലോ.) രണ്ടുപേരും പന്ത്രണ്ടുവര്‍ഷം ആഫ്രിക്കയിലെ അംഗോളയിലായിരുന്നു, ഒരു അമേരിക്കന്‍ കമ്പനിയില്‍. അംഗോളയിലെ വിഗില്‍ (Uige) ഫാബ്രിക്കേഷന്‍ വര്‍ക്കായിരുന്നു.”ഒരേ കമ്പനിയില്‍ ഒരേ താമസസ്ഥലത്ത് ഒരു മുറിയില്‍ തന്നെയായിരുന്നു ഞങ്ങള്‍,” എന്ന് ഷാജു. ഇരിങ്ങാലക്കുട കൊമ്പിടിയില്‍ പാടത്തിന്‍റെ കരയിലാണ് പരമ്പരാഗത കര്‍ഷക കുടുംബമായ മാളിയേക്കല്‍ വീടും വിശാലമായ പറമ്പും.  പറമ്പിലും പാടത്തുമായി പച്ചക്കറികളും […] More

 • in , ,

  കുമ്പളങ്ങ വിറ്റ് പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങിയ അലവിക്കമാരുടെ നാട്

  കുമ്പളങ്ങ കൊണ്ട് അങ്ങ് ഉത്തരേന്ത്യയിലേക്ക് പാലം പണിത ഗ്രാമം. ആഗ്ര പേഠ(Agra Petha) യുടെ അതിമധുരത്തിനൊപ്പം ഒരു ഭാഷകൂടി പഠിച്ചെടുത്ത സാധാരണ മനുഷ്യര്‍… മലയാള നാട്ടിലെ ഏക ഉര്‍ദു കര! മലപ്പുറം ജില്ലയിലെ കോഡൂരിന് നല്ല പഞ്ചാരമധുരമുള്ള ഒരു ചരിത്രമുണ്ട്. പലരും കേട്ടിട്ടുള്ള കഥകളായിരിക്കും. എങ്കിലും കേട്ടിട്ടില്ലാത്തവര്‍ക്കായി. കേട്ടവര്‍ക്ക്, കൗതുകകരമായ ആ ചരിത്രം ഒന്നുകൂടി ഓര്‍ത്തെടുക്കാന്‍. വിശാലമായ പാടവും നിറയെ തോടുകളും കൃഷിക്കുപറ്റിയ നല്ല മണ്ണുമുള്ള ഒരു പ്രദേശം. കടലുണ്ടിപ്പുഴ ഗ്രാമത്തെ വളഞ്ഞുചുറ്റിയൊഴുകുന്നു. ഏക്കലും നല്ലമണ്ണുമൊക്കെ ഒഴുക്കിക്കൊണ്ടുവന്ന് […] More

 • in ,

  വാച്ച് നന്നാക്കുന്ന സ്ത്രീകളെ അറിയാമോ? 45 വര്‍ഷം മുമ്പ് ഈ ആണ്‍തട്ടകത്തിലേക്ക് കയറിച്ചെന്ന ലൈസയോടൊപ്പം

  തെങ്ങുകയറ്റം മുതല്‍ വിമാനം പറത്തല്‍ വരെ ആണ്‍തൊഴിലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന എല്ലാ ജോലികളിലും ഇപ്പോള്‍ സ്ത്രീകള്‍ കൈവെച്ചുകഴിഞ്ഞു. സ്ത്രീകള്‍ കടന്നുചെല്ലുകയും കഴിവ് തെളിയിക്കുകയും ചെയ്യാത്ത മേഖലകള്‍ അപൂര്‍വമാണ് പുതിയ കാലത്ത്. എന്നാല്‍ വാച്ച് റിപ്പയറിങ്ങ് നടത്തുന്ന ഏതെങ്കിലും സ്ത്രീയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇക്കാലത്തുപോലും പൊതുവെ സ്ത്രീകള്‍ കൈവെക്കാത്ത ഒരു മേഖലയാണത്. നമുക്ക് ചുറ്റുമുള്ള എല്ലാ വാച്ച് റിപ്പയറിങ് സ്ഥാപനങ്ങളിലും വന്‍കിട വാച്ച് കമ്പനികളുടെ ഷോറൂമുകളിലും ഒക്കെ പുരുഷന്മാര്‍ മാത്രം കുത്തകയായി ചെയ്തുവരുന്ന ഒരു തൊഴില്‍ ആണ് അത്. […] More

Load More
Congratulations. You've reached the end of the internet.