സ്വന്തമായി ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കണോ? ഈ കിറ്റ് ഉണ്ടെങ്കില്‍ കാര്യങ്ങള്‍ വളരെ എളുപ്പം!

ജൈവ വിത്തുകള്‍, മണ്ണിലലിയുന്ന ചെടിച്ചട്ടി, ഗൈഡ്…സ്വന്തമായി തക്കാളിയും കക്കരിക്കയും മുളകുമൊക്കെ വളര്‍ത്താന്‍ ഈ കിറ്റ് വളരെ സൗകര്യപ്രദമാണ്. #LiveGreen #GrowOrganic #EatHealthy

മാര്‍ക്കെറ്റില്‍ നിന്ന് കിട്ടുന്ന പച്ചക്കറികള്‍ എങ്ങനെ വിശ്വസിച്ചു കഴിക്കും?

അതൊക്കെ എങ്ങനെയാണ് കൃഷി ചെയ്‌തെടുത്തതെന്ന്, എത്രമാത്രം കീടനാശിനികള്‍ തെളിച്ചിട്ടുണ്ടെന്ന്…ഒന്നും അറിയാന്‍ ഒരു വഴിയുമില്ല. ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന കടകളും കുറവാണ്… പോരാത്തതിന് താങ്ങാനാവാത്ത വിലയും.

ഇതിന് എന്താണ് പരിഹാരം? പച്ചക്കറികള്‍ നിങ്ങളുടെ പരിസരത്തുതന്നെ വളര്‍ത്തിയെടുക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല.

പക്ഷേ, എല്ലാവര്‍ക്കും അതത്ര എളുപ്പമുള്ള സംഗതിയായി തോന്നില്ല. ചിലര്‍ക്കാണെങ്കില്‍ അതൊക്കെ വലിയ പാടാണ് എന്ന തോന്നലാണ്. വിഷമിക്കേണ്ട, ഉപാജില്‍ നിന്നുള്ള Grow-It-Yourself (GIY) ഗാര്‍ഡെനിങ്ങ് കിറ്റ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ്. ചകിരിച്ചോറ്, വിത്തുകള്‍ എല്ലാമിതിലുണ്ട്…ഒപ്പം എങ്ങനെ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുമെന്നതിനെക്കുറിച്ചൊരു ഗൈഡും.

ഒരു ചെറിയ കിറ്റിന് 299 രൂപയാണ് വില.
GIY കിറ്റ് വാങ്ങാനും സ്വന്തമായി ഒരു കുഞ്ഞ് തോട്ടമുണ്ടാക്കാനും ക്ലിക്ക് ചെയ്യൂ.

എങ്ങനെ ഒരു തോട്ടമുണ്ടാക്കാം-തുടക്കക്കാര്‍ക്കായി

ഈ കിറ്റ് ഉണ്ടെങ്കില്‍ ഒരു കുഞ്ഞ് തോട്ടമുണ്ടാക്കുന്നത് സൂപ്പര്‍ ഈസിയാണ്. ഇതിനൊപ്പം എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്നൊക്കെ വിവരിക്കുന്ന ഒരു ഗൈഡുണ്ട്. എന്നാലും ചുരുക്കിപ്പറയാം.

ഈ കിറ്റിലുള്ള പോട്ടില്‍ മണ്ണ് നിരത്തി വിത്തുകള്‍ പാകുക. അതിന് മുകളില്‍ കുറച്ച് മണ്ണുകൂടിയിട്ട് അല്‍പം വെള്ളം തളിക്കുക. വെള്ളം ഒരുപാട് വേണ്ട.

ഏകദേശം ഒരുമാസം കഴിയുമ്പോഴേക്കും ഇലകളെല്ലാം നല്ല വലുപ്പം വെച്ചിട്ടുണ്ടാവും. അപ്പോള്‍ മണ്ണില്‍ ലയിക്കുന്ന ഈ പോട്ട് അടക്കം ചെടി കൂടുതല്‍ വലിയ ചട്ടിയിലേക്കോ മണ്ണില്‍ കുഴിയെടുത്തോ മാറ്റി നടുക.

നടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം കിട്ടുന്നതായിരിക്കണം. സ്ഥിരമായി നനച്ചുകൊടുക്കുക.

എന്തിനാണ് വീട്ടിലൊരു തോട്ടം?

വീടിന് പുറകിലോ ബാല്‍ക്കണിയിലോ ഇത്തിരി പച്ചപ്പുണ്ടാവുന്നത് നല്ലതല്ലേ? ചെടികള്‍ കൂടുതല്‍ ശുദ്ധവായു നല്‍കും, ഒപ്പം പൊടി ഒരു പരിധിവരെ തടയും. ശരിക്കുംപറഞ്ഞാല്‍ ഇതിനേക്കാള്‍ ഒക്കെ നമുക്ക് മനസ്സിനൊരു സുഖം നല്‍കും, ടെന്‍ഷന്‍ കുറയ്ക്കും.

നല്ല തക്കാളിയോ കക്കരിക്കയോ മല്ലിയിലയോ ഒക്കെ തഴച്ച് വിളഞ്ഞ് നില്‍ക്കുന്നത് കാണുന്നതു തന്നെ ഒരു സന്തോഷമല്ലേ?

299 രൂപയുടെ ഈ വെജിറ്റബിള്‍ ഫാം കിറ്റ് വാങ്ങാം.

കിറ്റില്‍ എന്തൊക്കെയുണ്ട്?

ഉപാജിന്റെ ഓരോ GIY കിറ്റിലും മണ്ണില്‍ അലിഞ്ഞുചേരുന്ന ഒരു ചട്ടിയുണ്ടാവും. ഇത് ചകിരിനാരുകൊണ്ട് ഉണ്ടാക്കിയതാണ്. വിത്തുപാക്കറ്റും ജൈവവളവും നടുന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഒരു പ്ലാന്‍റിങ് ടാഗ്, പിന്നെ ഒരു ഗൈഡും.

പൂച്ചെടികള്‍ മുതല്‍ കക്കരിക്കയും തക്കാളിയും പച്ചമുളകുമൊക്കെയുള്ള പലതരം കിറ്റുകള്‍ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

200 രൂപ അധികം മുടക്കിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ വലിയ കിറ്റ് വാങ്ങാം. ഇതില്‍ ചെറി തക്കാളി, മധുരത്തളസി, മല്ലി, ഉലുവ, ചെട്ടി തുടങ്ങിയ വിത്തുകളിലേതെങ്കിലും തെരഞ്ഞെടുക്കാം.

ഓരോ കിറ്റിലും പ്രത്യേകം പ്രത്യേകം ഗൈഡുണ്ടാകും. ഇതില്‍ ഏതൊക്കെ ഇടവേളയില്‍ നനയ്ക്കണം,  ഓരോ ചെടിയുടെയും വളര്‍ച്ചാ ഘട്ടങ്ങള്‍ എന്നിവ വിവരിക്കുന്നുണ്ട്.

സ്വന്തമായി ഒരു തോട്ടം വേണമെന്ന് തോന്നുന്നുണ്ടോ? GIY കിറ്റ് ഇപ്പോള്‍ തന്നെ വാങ്ങാം.


ഇതുകൂടി വായിക്കാം: ഇനി കടയില്‍ നിന്ന് പ്ലാസ്റ്റിക് വീട്ടില്‍ കൊണ്ടുവരേണ്ട; ആറ് അറകളുള്ള കോട്ടണ്‍ബാഗ് 165 രൂപയ്ക്ക്

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.


 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം