പത്രപ്രവര്‍ത്തനമോ മീന്‍വളര്‍ത്തലോ? മലപ്പുറംകാരന്‍ ഷഫീക്കിന്‍റെ തീരുമാനം ഇതായിരുന്നു

സ്‌കൂള്‍ പഠനകാലത്ത് തുടങ്ങിയ ഭ്രമം കോളെജിലെത്തുമ്പോഴെങ്കിലും മാറുമെന്ന് വീട്ടുകാര്‍ കരുതി. സംഭവിച്ചത് അതല്ല.

ബിരുദാനന്തരപഠനത്തിനായി കൊച്ചിയിലേക്ക് പോവുമ്പോള്‍ മലപ്പുറം ചെങ്ങറ സ്വദേശി ഷഫീക്കിന്‍റെ മനസ്സില്‍ ആകെയുണ്ടായിരുന്ന ആശങ്ക തന്‍റെ വര്‍ണമീനുകളെക്കുറിച്ചായിരുന്നു. വളരെച്ചെറുപ്പത്തിലേ തുടങ്ങിയതാണ് അലങ്കാരമത്സ്യങ്ങളോടുള്ള പ്രേമം, പ്രത്യേകിച്ചും കുഞ്ഞന്മാരായ ഗപ്പികളോട്.

Picture for representation. Source: Pexels

ചേതന്‍ ജയലാല്‍ തകര്‍ത്തഭിനയിച്ച ഗപ്പിയിലെ കഥാപാത്രത്തെ ഓര്‍ത്താല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഷഫീക്കിനെ പെട്ടെന്ന് പിടികിട്ടും. ഏതാണ്ട് അതുപോലെത്തന്നെയാണ് ഈ മലപ്പുറംകാരന്‍റെയും ഗപ്പിപ്രേമം.


ഇതുകൂടി വായിക്കാം:  മറന്നുവെച്ച പാസ്പോര്‍ട്ടുമായി ഓടിക്കിതച്ചെത്തിയ രാത്രിവണ്ടി; ‘ലൈക്കു’കളുടെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് സ്വന്തം ആനവണ്ടി


സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പോക്കറ്റ് മണിയായിക്കിട്ടുന്ന പണമെല്ലാം കൂട്ടിക്കൂട്ടിവെച്ച് ഒരിക്കല്‍ ഷഫീക്ക് ഒരു അക്വേറിയം സ്വന്തമാക്കി. നിറമുളള മത്സ്യങ്ങളെ കണ്ടുകൊണ്ടിരിക്കലായിരുന്നു അന്നത്തെ പ്രധാന പരിപാടി. (ഇന്നും ഒരു പൊടിപോലും മാറിയിട്ടില്ല, ഷഫീക്ക്. മുറി നിറയെ അക്വേറിയങ്ങളാണ്. മത്സ്യങ്ങളെ നോക്കിയിരിക്കലാണ് പണി.)


ചേതന്‍ ജയലാല്‍ തകര്‍ത്തഭിനയിച്ച ഗപ്പിയിലെ കഥാപാത്രത്തെ ഓര്‍ത്താല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഷഫീക്കിനെ പെട്ടെന്ന് പിടികിട്ടും.


പിന്നെയും മീനുകളെ വാങ്ങി അക്വേറിയം നിറച്ചു. അധികം വൈകാതെ, ഗപ്പിക്കുപുറമെ ഗൗരാമി, മാലാഖ മത്സ്യം… അങ്ങനെയങ്ങനെ ഷഫീക്കിന്‍റെ അക്വേറിയത്തില്‍ പലതരത്തിലും നിറത്തിലുമുള്ള മീനുകളെത്തി.

ഷഫീക്ക്

സ്‌കൂള്‍ പഠനകാലത്ത് തുടങ്ങിയ ഭ്രമം കോളെജിലെത്തുമ്പോഴെങ്കിലും മാറുമെന്ന് വീട്ടുകാര്‍ കരുതി. സംഭവിച്ചത് അതല്ല, കോളേജില്‍ എത്തിയതോടെ മത്സ്യപരിപാലനം വരുമാനമാര്‍ഗമായി മാറുകയാണ് ചെയ്തതെന്ന് ഷഫീക്ക് പറയുന്നു.

സുഹൃത്തുക്കള്‍ക്കിടയില്‍ മീനുകളെ വിറ്റുകൊണ്ടായിരുന്നു തുടക്കം. കേട്ടറിഞ്ഞ് കൂടുതല്‍ ആവശ്യക്കാര്‍ തേടിയെത്താന്‍ തുടങ്ങിയതോടെ ഷഫീക്ക് തന്‍റെ വഴിയൊന്നുമാറ്റിപ്പിടിച്ചു. മനസ്സിനിഷ്ടപ്പെട്ട മീനുകളെ വാങ്ങി വളര്‍ത്തുന്നതിന് പുറമെ കൂടുതലായി വിറ്റുപോകുന്നയിനം മത്സ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വളര്‍ത്താന്‍ തുടങ്ങി.


ഇതുകൂടി വായിക്കാം: ബി ടെക്കുകാരനും ഹാന്‍ഡ്‌ബോള്‍ താരവും കൂണ്‍ കൃഷിയില്‍ നിന്ന് നേടുന്നത് മാസം 4 ലക്ഷം രൂപ


മലപ്പുറത്ത് കോളെജ് പഠനം കഴിഞ്ഞ് പി ജി കോഴ്‌സിന് പോയത് കൊച്ചിയില്‍. അപ്പോഴും മീന്‍വളര്‍ത്തല്‍ കൈവിട്ടില്ല.

പഠനശേഷം ഒരു പ്രമുഖ പത്രത്തില്‍ സബ് എഡിറ്ററായി ജോലിക്ക് കയറി. മലപ്പുറത്തുതന്നെയായിരുന്നു ജോലി. നാലുവര്‍ഷത്തോളം അവിടെ ജോലിചെയ്തു. പത്രപ്രവര്‍ത്തനത്തിനൊപ്പം അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്നത് തുടരുകയും ചെയ്തു എന്ന് ഷഫീക്ക്.


പഠനശേഷം ഒരു പ്രമുഖ പത്രത്തില്‍ സബ് എഡിറ്ററായി ജോലിക്ക് കയറി. മലപ്പുറത്തുതന്നെയായിരുന്നു ജോലി. നാലുവര്‍ഷത്തോളം അവിടെ ജോലിചെയ്തു.


ഷഫീക്ക്

പ്രതിമാസം നിശ്ചിത തുക മാത്രം വരുമാനം ലഭിക്കുന്ന പത്രപ്രവര്‍ത്തനത്തിന് പകരം വ്യാവസായികാടിസ്ഥാനത്തില്‍ അലങ്കാരമത്സ്യകൃഷി തുടങ്ങിയാല്‍ എങ്ങനെയിരിക്കും എന്ന ചിന്ത മനസ്സില്‍ കയറിയതോടെ പിന്നെ ആ വഴിക്കായി ആലോചനകള്‍. ഒടുവില്‍ രണ്ടും കല്‍പിച്ച് ജോലി രാജിവെച്ചു, പൂര്‍ണമായി മീന്‍ വളര്‍ത്തലിലേക്ക് തിരിഞ്ഞു.


ജോലി രാജി വച്ച് അലങ്കാരമത്സ്യങ്ങളെ വളര്‍ത്താന്‍ ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെ സ്‌നേഹിക്കുന്ന ധാരാളംപേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.


“ജോലി രാജി വച്ച് അലങ്കാരമത്സ്യങ്ങളെ വളര്‍ത്താന്‍ ഇറങ്ങുന്നു എന്ന് പറഞ്ഞപ്പോള്‍ എന്നെ സ്‌നേഹിക്കുന്ന ധാരാളംപേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിചാരിച്ചതുപോലെ ഫാം വിജയം കണ്ടില്ലെങ്കിലോ എന്ന ഭയമായിരുന്നു എല്ലാവര്‍ക്കും,” ഷഫീക്ക് ഓര്‍ക്കുന്നു.

ഇന്ന് മലപ്പുറം ജില്ലയിലെ മുന്‍നിര അലങ്കാരമത്സ്യ കര്‍ഷകരില്‍ ഒരാളാണ് ഷഫീക്ക്. പലതരം അലങ്കാരമത്സ്യങ്ങളെ വിതരണം ചെയ്യുന്ന ഷഫീക്കിന്‍റെ ഗപ്പി ഫിഷ് ഫാമിന്‍റെ പ്രശ്‌സതി ജില്ലക്ക് പുറത്തേക്കും വളര്‍ന്നു.
വീട്ടിനുള്ളില്‍ മാത്രമായി തുടങ്ങിയ മത്സ്യകൃഷി ഇന്ന് ഒരേക്കര്‍ സ്ഥലത്തേക്കു വ്യാപിപ്പിച്ചു കഴിഞ്ഞു.

‘എന്നാല്‍ വിജയിക്കും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. മികച്ചയിനം മത്സ്യങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതിന്‍റെ ഫലമായി ചെങ്ങറ ഓര്‍ണമെന്‍റല്‍ ഫിഷ് ഫാമിനെ ജനങ്ങള്‍ ഏറ്റെടുത്തു,” ഷഫീക്ക് പറയുന്നു.

12 രൂപ മുതല്‍ ജോഡിക്ക് 1,500 രൂപവരെ വില വരുന്ന അലങ്കാര മത്സ്യങ്ങള്‍ ഷഫീക്കിന്‍റെ ഫാമില്‍ ഉണ്ട്. ഇപ്പോള്‍ ഗപ്പി വിഭാഗത്തില്‍പെട്ട മത്സ്യങ്ങളെ വളര്‍ത്തുന്നതിലാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്. ഇവയ്ക്കാണ് വിപണി സാധ്യത കൂടുതലെന്ന് ഷഫീക്ക് പറയുന്നു. ഫാം നടത്തുന്നതിന് പുറമെ അക്വേറിയം, അനുബന്ധ ഉപകരണങ്ങള്‍, മത്സ്യങ്ങള്‍ക്കുള്ള തീറ്റ എന്നിവ വില്‍ക്കുന്ന ഒരു കടയും ഷഫീക്ക് നടത്തുന്നുണ്ട്.


12 രൂപ മുതല്‍ ജോഡിക്ക് 1,500 രൂപവരെ വില വരുന്ന അലങ്കാര മത്സ്യങ്ങള്‍ ഷഫീക്കിന്‍റെ ഫാമില്‍ ഉണ്ട്.


വെറുതെ കളയുന്ന സമയം വേണ്ടവണ്ണം വിനിയോഗിച്ചാല്‍ അലങ്കാരമത്സ്യം വളര്‍ത്തല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും എന്നാണ് ഷഫീക്ക് പറയുന്നത്. മത്സ്യങ്ങളുടെ പ്രജനനരീതി, അവയ്ക്കു നല്‍കേണ്ട തീറ്റ, ഓരോന്നിന്റെയും പ്രത്യേക ശീലങ്ങള്‍, ഇനം എന്നിവ തിരിച്ചറിയാനും മത്സ്യകൃഷിയെ പറ്റി കൂടുതല്‍ ആധികാരികമായി പഠിക്കാനും സമയം കണ്ടെത്തണം. അലങ്കാര മത്സ്യകൃഷി ആരംഭിക്കാം എന്ന തീരുമാനം എടുത്തപ്പോള്‍ ഷഫീക്ക് ആദ്യമായി ചെയ്തത് ഇതാണ്. മത്സ്യകൃഷി ആരംഭിച്ചതോടെ അക്വേറിയങ്ങളില്‍ നിന്നും മത്സ്യങ്ങളെ വലിയ ടാങ്കുകളിലേക്ക് മാറ്റി.

കഴിഞ്ഞ 12 വര്‍ഷത്തോളമായി ഷഫീക്ക് അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നു. മുട്ടയിടുന്ന മത്സ്യങ്ങളായ ഗോള്‍ഡ്ഫിഷ്, കോയ് കാര്‍പ്, സീബ്ര ഡാനിയോ, ബ്ലാക്ക് വിന്‍ഡോ ടെട്ര, സെര്‍പെ ടെട്ര എന്നിവയും പ്രസവിക്കുന്ന ഇനങ്ങളായ ഗപ്പി, മോളി ,സ്വോര്‍ഡ് ടെയില്‍ എന്നിവയും മറ്റ് ഇനത്തില്‍ പെട്ട എയ്ഞ്ചല്‍ഫിഷ്, ലോച്ചസ് എന്നിവയും ഷഫീക്ക് ഇവിടെ കൃഷി ചെയ്യുന്നു.


ഇതുകൂടി വായിക്കാം: ഹോബിയായി തുടങ്ങി, ഇന്ന് പ്രാവുവളര്‍ത്തലില്‍ നിന്ന് മന്‍സൂര്‍ നേടുന്നത് വര്‍ഷം 20 ലക്ഷത്തിലേറെ


“ചിട്ടയോടെ മുന്നോട്ട് പോകുകയാണ് എങ്കില്‍ മികച്ച വരുമാനം ലഭിക്കുന്ന ഒന്നാണ് അലങ്കാര മത്സ്യപരിപാലനം. വിപണിയുടെ ട്രെന്റിന് അനുസരിച്ചു നില്‍ക്കണം എന്ന് മാത്രം. ഇന്ന് ധാരാളം പേര് ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. ഫാമില്‍ നിന്നും കടയില്‍ നിന്നുമായി പ്രതിമാസം 70,000 രൂപക്ക് മുകളില്‍ വരുമാനം എനിക്ക് ലഭിക്കുന്നുണ്ട്,”ഷഫീക്ക് പറയുന്നു.

സുന്ദരികളും സുന്ദരന്മാരുമായ വര്‍ണമത്സ്യങ്ങളോടൊത്ത് മനസ്സിനിഷ്ടപ്പെട്ടതു ചെയ്ത് പണമുണ്ടാക്കുന്നതിന്‍റെ സുഖവും സമാധാനവും…അതാണ് ഷഫീക്കിന്‍റെ വരുമാനക്കണക്കില്‍ ആ അഞ്ച് ഡിജിറ്റിനും മുകളില്‍ നില്‍ക്കുന്നത്.

ഷഫീക്കിന്‍റെ മത്സ്യകൃഷിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കാം, ഫോണ്‍ : 9946095875.

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം