More stories

 • in ,

  ഡൗണ്‍ സിന്‍ഡ്രോമുള്ള മകനെ ശരിക്കുമൊരു സ്റ്റാറാക്കിയ അമ്മ; ഒപ്പം ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ക്ക് മ്യൂസിക് തെറപി

  തൃപ്പൂണിത്തുറ സ്വദേശിയായ രഞ്ജിനി വർമയ്ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. എന്നാൽ സംഗീതത്തിൽ കൂടുതൽ പഠനം നടത്തുന്നതിനുള്ള അവസരം അന്ന് ഉണ്ടായില്ല. ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴേ വിവാഹിതയായി. ഭർത്താവിന്‍റെ നാടായ തൃശ്ശൂരിലേക്ക് താമസം മാറ്റി. അവിടെ എത്തിയശേഷമാണ് ഡിഗ്രി പൂർത്തിയാക്കുന്നത്. ഡിഗ്രി കഴിഞ്ഞ ഉടൻ മൂത്തമകൾ മാളവിക ജനിച്ചു. തുടർന്ന് ബിഎഡ് പഠനത്തിനായി ചേർന്നു. ആ സമയത്താണ് മകൻ ഗോപീകൃഷ്ണൻ ജനിക്കുന്നത്. ഗര്‍ഭകാലത്ത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എട്ടാം മാസത്തിൽ മാസം തികയാതെയാണ് […] More

 • in

  ഒരു കാലത്ത് നാട് വിറപ്പിച്ച സാഗര്‍ ഏലിയാസ് അനിയുടെ ജീവിതം: വീടില്ല, താമസം ഓട്ടോയില്‍, കിട്ടുന്നതില്‍ അധികവും കാന്‍സര്‍ രോഗികള്‍ക്ക്

  ‘സാഗര്‍ ഏലിയാസ് ജാക്കി’ എന്ന് കേള്‍ക്കുമ്പോള്‍ ആരും ഒന്ന് ശ്രദ്ധിക്കും. കൊല്ലും കൊലയും കള്ളക്കടത്തും ഗുണ്ടായിസവുമായി പ്രേക്ഷകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ മോഹന്‍ലാല്‍ കഥാപാത്രം. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനി അറിയപ്പെടുന്നത് തന്നെ സാഗര്‍ ഏലിയാസ് അനി എന്നാണ്. ഓര്‍ക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത, ഒരു ഭൂതകാലമാണ് ഈ മുന്‍ തെങ്ങുകയറ്റത്തൊഴിലാളിയുടേത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളില്‍ ഒരാളായിരുന്നു അനി.  നമ്മുടെ വീടുകളില്‍ നിന്നും ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമായ മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. ദ് […] More

 • in ,

  ഗള്‍ഫിലെ ജോലി വിട്ട് പാളപ്പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍ജിനീയര്‍ ദമ്പതികള്‍; സ്ത്രീകള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്കും നേട്ടം

  “എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ,” എന്ന് നാടോടിക്കാറ്റ് എന്ന സിനിമയില്‍ വിജയന്‍ (ശ്രീനിവാസന്‍) ദാസനോട് (മോഹന്‍ലാല്‍) പറഞ്ഞത്  എങ്ങനെ മറക്കും!? യു എ ഇ-യില്‍ നല്ല ശമ്പളം ഉണ്ടായിരുന്ന എഞ്ചിനീയറിംഗ് ജോലി വേണ്ടെന്നു വച്ച് നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച നാട്ടുകാരോടും കൂട്ടുകാരോടും കാസര്‍ഗോഡ് മടിക്കെ സ്വദേശിയായ ദേവകുമാറും ഭാര്യ ശരണ്യയും പറഞ്ഞത് ഇത് തന്നെയാണ്, പകുതി കളിയായും, കാര്യമായും. വീടുകളില്‍ നിന്ന് പുറംതള്ളുന്ന രാസവിഷങ്ങള്‍ പരമാവധി കുറയ്ക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. കോര്‍പ്പറേറ്റ് ജോലി […] More

 • in

  ഡോക്റ്ററാവാന്‍ കൊതിച്ചു, പക്ഷേ, അച്ഛന്‍ പഠിപ്പിച്ച സ്‌കൂളില്‍ 12 വര്‍ഷം തൂപ്പുകാരിയായി…ഇപ്പോള്‍ അവിടെ ഇംഗ്ലീഷ് അധ്യാപിക

  പഠിക്കാന്‍ ഏറെ മിടുക്കിയായിരുന്ന മകള്‍; ആ മകളെ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറുള്ള ഒരച്ഛന്‍. ഇതായിരുന്നു ലിന്‍സയും പിതാവ് രാജനും. അച്ഛന്‍ അധ്യാപകനായിരുന്നു എങ്കിലും ഒരിക്കലും ഒരു അധ്യാപികയാകാന്‍ ലിന്‍സ ആഗ്രഹിച്ചിരുന്നില്ല. ഡോക്റ്ററാകുക എന്നതായിരുന്നു ആഗ്രഹം. എന്നാല്‍ ഭാഗ്യക്കുറവ് മൂലം അത് നടന്നില്ല. പിന്നീട് സ്‌കൂളില്‍ തൂപ്പുകാരിയായി ജോലിക്ക് കയറിയത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍. “ഡിഗ്രി കാലഘട്ടത്തില്‍ ഒരു സ്‌കൂളിലെ തൂപ്പുജോലി ചെയ്യേണ്ടി വന്നപ്പോള്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്,” ഏറെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞു നില്‍ക്കുന്ന ജീവിത കഥ ലിന്‍സ ദ് ബെറ്റര്‍ […] More

 • in

  10 ലക്ഷം രൂപ കറന്‍റ് ബില്ല് കണ്ട് ഷോക്കടിച്ച കോളെജ് ഇപ്പോള്‍ ദിവസവും 200 യൂനിറ്റ് വൈദ്യുതി വില്‍ക്കുന്നു

  കറന്‍റ് ബില്ല് കണ്ട് കണ്ണുതള്ളിയിരിക്കുമ്പോള്‍ വേറെ എന്തെങ്കിലും വഴിയുണ്ടോന്ന് ആരായാലും ആലോചിച്ചുപോകും. കൊച്ചി തൃക്കാക്കരയിലെ ഭാരത മാതാ കോളെജിന്‍റെ കാര്യത്തിലും സംഗതി അങ്ങനെത്തന്നെയായിരുന്നു. മൂവായിരത്തോളം  കുട്ടികൾ പഠിക്കുന്ന വലിയ കാമ്പസ്. യുജി, പിജി, പ്രൊഫഷണൽ കോഴ്‌സുകളിലായി 15-ൽ പരം ഡിപ്പാർട്ട്മെന്‍റുകൾ, പൂർണ സജ്ജമായ കമ്പ്യൂട്ടർ ലാബുകൾ, മറ്റ് സൗകര്യങ്ങൾ… എങ്ങനെ പോയാലും  ഒരു മാസത്തെ വൈദ്യുതി  ബിൽ ഒരു ലക്ഷം രൂപ കടക്കുന്ന അവസ്ഥ. വര്‍ഷം കുറഞ്ഞത് 10 ലക്ഷം രൂപ വൈദ്യുതിക്ക് മാത്രം ചെലവ്. വീട്ടിലെ […] More

 • in

  മലേഷ്യയില്‍ സമ്പത്തിന് നടുവില്‍ ജനനം, അപൂര്‍വ്വ രോഗം പിടിപെട്ട് 34 ശസ്ത്രക്രിയകള്‍, എല്ലാം നഷ്ടപ്പെട്ട് 10 വര്‍ഷം ഭിക്ഷ തേടി… ഒടുവില്‍ സംരംഭകനായി ജീവിതത്തിലേക്ക്  

  ജനുവരി 24. അത് മലപ്പുറം പുത്തനത്താണിക്കാരനായ അൻവർ ബാബുവിന്  അത് പരീക്ഷണത്തിന്‍റെ മറ്റൊരു ദിനമാണ്. ജീവൻ നിലനിർത്തുന്നതിനായി ജീവിതത്തിലെ 35 -ാമത്തെ ശസ്ത്രക്രിയക്ക് ഒരുങ്ങി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് വണ്ടി കയറുമ്പോൾ, തിരിച്ചെത്തും എന്ന ആത്മവിശ്വാസം മാത്രമാണ് കൈമുതലായുള്ളത്. പൂർണമായും ചികിൽസിച്ചു ഭേദമാക്കാനാവാത്ത ആർറ്റീരിയോവീനസ് മൽഫോർമേഷൻ (arteriovenous malformation-AVM) എന്ന അപൂർവ രോഗമാണ് അന്‍വര്‍ ബാബുവിന്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ രോഗം സ്ഥിരീകരിച്ചത്. അന്നുമുതൽ ജീവൻ നിലനിർത്തുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം. അൻബാർ ബാബു പുത്തനത്താണിയുടെ […] More

 • in

  ‘അമ്മ എന്നെ രണ്ട് വട്ടം പ്രസവിച്ചു’: അമൃതയുടെ ധീരമായ അതിജീവനകഥ

  പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ഉള്ളില്‍ ഒരു സ്ത്രീയുടെ മനസുണ്ട് എന്ന് അമൃത തിരിച്ചറിയുന്നത്. പിന്നീട് അങ്ങോട്ടുള്ള ജീവിതം ഒരു പോരാട്ടമായിരുന്നു. “ഒരു ആണ്‍ ശരീരത്തിനകത്തെ പെണ്മനസ്സ് എന്നെ ഏറെ വേദനിപ്പിച്ചു. ഞാന്‍ സ്ത്രീയായിട്ടാണോ പുരുഷനായിട്ടാണോ ജീവിക്കേണ്ടത് എന്ന് മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ,” അമൃത ആ കഥ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറയുന്നു. “ഒടുവില്‍ ഇരുപതാം വയസ്സില്‍ ഞാന്‍ കൃത്യമായ വൈദ്യ പരിശോധന നടത്തി മനസിലാക്കി, ആണിന്‍റെ ശരീരവുമായി ജീവിക്കുന്ന മനസുകൊണ്ട് പെണ്ണായ, പെണ്ണിന്‍റേതായ എല്ലാ ചിന്തകളുമുള്ള ഒരാളാണ് […] More

 • in ,

  വിശന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ ഇനി കേള്‍ക്കാതിരിക്കാന്‍ അട്ടപ്പാടിയിലെ അമ്മമാര്‍; കേരളം കേള്‍ക്കാനാഗ്രഹിക്കുന്ന കാര്‍ത്തുമ്പിയുടെ വിജയകഥ

  പനി മൂര്‍ച്ഛിച്ചപ്പോള്‍ ഒന്ന് ആശുപത്രിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍, വിശന്നു കരഞ്ഞപ്പോള്‍ ഒരു പിടി ചോറു കൊടുക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ അട്ടപ്പാടിയിലെ ലക്ഷ്മിയുടെ രണ്ടര വയസ്സുകാരിയായ മകള്‍ മരണപ്പെടില്ലായിരുന്നു. എന്നാല്‍ വീട്ടിലെ സ്ഥിതി അതിനനുവദിച്ചില്ല. അട്ടപ്പാടിയില്‍ ഇതുപോലുള്ള ഒരു പാട് നിസ്സഹായരായ അമ്മമാരെ കാണാനാകും. കേരള വികസനമാതൃകയ്ക്ക് എന്നും പുറത്തുനിന്ന ആദിവാസികളുടെ ഹൃദയഭൂമി. പട്ടിണിയും ശിശുമരണങ്ങളും അടയാളപ്പെടുത്തുന്ന നാട്. എന്നാല്‍, 2016-ല്‍ അട്ടിപ്പാടിയിലെ ഒരു കൂട്ടം അമ്മമാര്‍ പട്ടിണിക്കെതിരെ സ്വയം ഉണര്‍ന്നു. ഇന്നവര്‍ നൂറിലധികം കുടുംബങ്ങള്‍ക്ക് താങ്ങായി […] More

 • in ,

  ‘അതുവരെ ചെരിപ്പിടില്ല!’: പൊറോട്ടയടിച്ചും പോത്തിനെ വളര്‍ത്തിയും പാവങ്ങളെ ഊട്ടുന്ന യുവാവിന്‍റെ പ്രതിജ്ഞ

  കോ ട്ടയം മെഡിക്കല്‍ കോളെജിന് മുന്നിലെത്തിയാല്‍ ആരുടേയും കണ്ണ് നനയ്ക്കുന്ന ഒരു കാഴ്ച കാണാം. അവിടെ ചികിത്സയില്‍ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരുമായ നൂറുകണക്കിന് പാവങ്ങള്‍ക്ക് രോഗികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിനായി തിരക്കുപിടിച്ചോടുന്ന ഒരു യുവാവ്. സഹായിക്കാന്‍ മനസുള്ളവരുടെ മുന്നില്‍ അയാള്‍ മറ്റുള്ളവര്‍ക്കായി കൈനീട്ടുന്നു. അവരില്‍ നിന്നും ലഭിക്കുന്ന ഓരോ ചെറിയ തുകയും കൂട്ടിവെച്ച്, ദാനമായി ലഭിക്കുന്ന ഓരോ അരിമണിയും സംഭരിച്ച് പാവങ്ങള്‍ക്കായി പാചകം ചെയ്യുന്നു. പ്ലസ് ടു കഴിഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ് ആലപ്പുഴ കൈനകരിക്കാരന്‍ പയ്യന്‍ […] More

 • in

  നാല് ബന്ധുക്കളെ കാന്‍സര്‍ കൊണ്ടുപോയപ്പോള്‍ 40 വര്‍ഷം ക്യാമറ പിടിച്ച മണി മണ്ണിലേക്കിറങ്ങി; പിന്നീട് സംഭവിച്ചത്

  “ഇ ത് പൊന്നപ്പന്‍ അല്ല തങ്കപ്പന്‍ തന്നെയാ!” ടെറസ് തോട്ടത്തില്‍ കൂട്ടമായെത്തിയ പൊന്നട്ടകളെക്കുറിച്ചാണ് സി കെ മണിച്ചേട്ടന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. “കൃഷിയിലെ ശത്രുകീടം എന്ന് പറഞ്ഞു നാം നശിപ്പിക്കുന്ന ഈ പൊന്നട്ട കര്‍ഷകന്‍റെ മിത്രം തന്നെയാണ്,” സ്വന്തം നിരീക്ഷണം അദ്ദേഹം കൃഷിഗ്രൂപ്പുകളിലെ സുഹൃത്തുക്കളുമായി പങ്കുവെയ്ക്കുകയാണ്. “ജീവനുള്ള ഒരു സസ്യത്തെയും ആഹാരമായി എടുക്കാതെ കൊഴിഞ്ഞു വിഴുന്ന ജൈവവാശിഷ്ടങ്ങളെ മാത്രം ആഹാരമാക്കി മാറ്റി കൊണ്ടിരിക്കുന്ന ഈ പൊന്നപ്പന്‍ നമ്മുടെ മണ്ണുതിന്നുന്ന നാടന്‍ മണ്ണിരയെ പോലെ എനിക്ക് മട്ടുപ്പാവ് കൃഷിയില്‍ മിത്രം തന്നെയാണ്.” […] More

 • in ,

  പശുവില്‍ നിന്ന് തേനീച്ചയിലേക്ക്! കടല്‍ കടന്ന ഔഷധത്തേന്‍ പെരുമയുമായി ഒരു ഗ്രാമം

  പശുവിനെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകര്‍ക്കറിയാം അതിന്‍റെ പാട്. ഒരാള്‍ സഹായത്തിനില്ലെങ്കില്‍ വീട്ടില്‍ നിന്നൊന്ന് മാറിനില്‍ക്കാന്‍ പോലും കഴിയില്ല. എന്നാല്‍ പലപ്പോഴും ആ അധ്വാനത്തിനുള്ള മെച്ചമൊന്നും കിട്ടുകയുമില്ല. പാലക്കാട് തച്ചമ്പാറയിലെ ബിജു ജോസഫും കാലങ്ങളായി പശുവിനെ പോറ്റിവരുന്ന ആളാണ്. രണ്ട് പശുക്കള്‍ക്ക് തീറ്റയും ചികിത്സയും മറ്റ് ചെലവുകളും അധ്വാനവും സമയവുമൊക്കെ തട്ടിക്കിഴിച്ചുനോക്കിയാല്‍ വലിയ ലാഭമൊന്നുമില്ലെന്ന് ബിജുവിന് തോന്നാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. എന്നാല്‍ വീട്ടിലെ ആവശ്യത്തിനു പാലും തൈരുമൊക്കെ കിട്ടും. സൊസൈറ്റിയിലെ അളവ്, അയല്‍പക്കാര്‍ക്ക് നാഴിയും ഉരിയുമൊക്കെയായി ചില്ലറ വില്‍പന…അങ്ങനെ […] More

 • in ,

  ‘പറക്കാന്‍ ചിറകുവേണമെന്നില്ല, ഉള്ളിലൊരു ആകാശമുണ്ടായാലും മതി’: കൈപ്പുണ്യം കൊണ്ട് ഫേസ്ബുക്ക് കീഴടക്കുന്ന ദീജയുടെ സ്വപ്നങ്ങള്‍

  “സ്വന്തം കാശുകൊണ്ട് വീട് വയ്ക്കണം. ചെറുതു മതി. ഒരുകിളിക്കൂട് പോലെ നിറയേ പച്ചപ്പില്‍ ഒരുവീട്. അകത്തു രണ്ടുമുറിയും വല്യ ബാത്‌റൂമും വേണം,” ദീജയുടെ വലിയൊരു സ്വപ്‌നമാണിത്. “എന്‍റെ വീല്‍ ചെയര്‍ കൂടി കയറണം.” അതുകൊണ്ടാണ് വലുപ്പമുള്ള ബാത്‌റൂം. “പിന്നെയാണ് എന്‍റെ സ്വപ്നം പൂക്കുന്നിടം, അടുക്കള…,” ആ സ്വപ്‌നം വിവരിക്കുമ്പോള്‍ ആ കണ്ണുകള്‍കൂടുതല്‍ തിളങ്ങി. “മനോഹരമായ ആ അടുക്കളയില്‍ എനിക്ക് മരണം വരെ അച്ചാറുണ്ടാക്കിയും അധ്വാനിച്ചും ജീവിക്കണം…” ആരും വിചാരിച്ചില്ല, പോളിയോ ആ കുഞ്ഞിനെ ഇങ്ങനെ കിടത്തിക്കളയുമെന്ന്. വീല്‍ചെയറിലേക്ക് […] More

Load More
Congratulations. You've reached the end of the internet.