
കാട്
More stories
-
in Agriculture, Featured
കമ്പത്തെ 30 ഏക്കര്‍ തരിശില് 6,000 കാട്ടുമരങ്ങളും ആയിരക്കണക്കിന് ഫലവൃക്ഷങ്ങളുമുള്ള പഴങ്ങളുടെ പറുദീസയൊരുക്കിയ മലയാളി
Promotion വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്തുകാരന് കുര്യന് ജോസ് തമിഴ് നാട്ടിലെ തേനിയിലെ കമ്പം താഴ്വരയില് 30 ഏക്കര്‍ ഭൂമി വാങ്ങി. കമ്പത്തേയും തേനിയിലേയും കാര്‍ഷികഗ്രാമങ്ങള്‍ മുന്തിരിത്തോപ്പുകള്‍ക്കും പച്ചക്കറിപ്പാടങ്ങള്‍ക്കും പ്രശസ്തമാണെങ്കിലും കുര്യന് കമ്പത്തെ മേലേ ഗൂഡല്ലൂരില്‍ വാങ്ങിയ ഭൂമി വെറും തരിശായിരുന്നു. വീടുകളില്‍ നിന്നും മാരക രാസവിഷങ്ങള്‍ ഒഴിവാക്കാം. പ്രകൃതിസൗഹൃദ ക്ലീനിങ്ങ് ലിക്വിഡുകള്‍ വാങ്ങാം. ദ് ബെറ്റര്‍ ഹോം അവിടെ ആകെയുണ്ടായിരുന്നത് ഒരു ആര്യവേപ്പിന്റെ തൈ മാത്രമായിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം അവിടെ ആ ആര്യവേപ്പ് വളര്‍ന്നുവലുതായി നില്‍പ്പുണ്ട്. പക്ഷേ, അതു തനിച്ചല്ല. […] More
-
in Environment, Featured
ടെറസില്‍ ബബിള്‍ഗം മരവും കര്പ്പൂരവുമടക്കം 400 ഇനം അപൂര്‍വ്വ വൃക്ഷങ്ങളും സസ്യങ്ങളുമുള്ള കാട് വളര്‍ത്തി ഐ എസ് ആര് ഓ എന്‍ജിനീയര്‍
Promotion തികച്ചും സാധാരണമെന്ന് തോന്നിപ്പിക്കുന്ന യാത്ര അവിസ്മരണീയമാക്കിത്തീര്ക്കുന്നതില് ചിലപ്പോള്‍ പ്രകൃതിയുടെ ഇടപെടലുകളുമുണ്ടാകും. ഈ യാത്രയും അതുപോലൊന്നാണ്. എന്‍ജിനിയറായ ഷാജുവിന്റെ സ്വപ്നങ്ങളില്‍ മുപ്പത് വര്‍ഷം മുന്‍പ് വിരിഞ്ഞ സസ്യോദ്യാനമാണ് തിരുവനന്തപുരം നഗരത്തിനടുത്ത് മരുതൂര്‍കടവില്‍ വെറും നാലു സെന്റ് സ്ഥലത്ത് കനത്തുനില്‍ക്കുന്നത്. വീടിന്റെ 1,000 സ്ക്വയര്‍ഫീറ്റ് മാത്രം വരുന്ന മട്ടുപ്പാവിലാണ് നാനൂറോളം ഇനങ്ങളില്‍ പെട്ട സസ്യങ്ങള്‍ നട്ടുനനച്ച് അദ്ദേഹം ഒരു ‘ഓക്സിജന്‍ ഹബ്ബ്’ സൃഷ്ടിച്ചിരിക്കുന്നത്. ജീവിതം എന്‍ജിനിയറിംഗില്‍ ഒതുങ്ങേണ്ടിയിരുന്നയാള് മരക്കാട് സൃഷ്ടിച്ച് അദ്ഭുതം കാട്ടിയതില്‍ പ്രകൃതിയുടെ അദൃശ്യമായ ഒരിടപെടലുണ്ടാവുമെന്ന് ഇദ്ദേഹം […] More
-
in Environment, Featured
മരിച്ചുകൊണ്ടിരുന്ന 110 ഏക്കര്‍ വനം വീണ്ടെടുത്ത് സേജലും വിപുലും; അവിടേക്ക് മടങ്ങിവന്നത് പുള്ളിപ്പുലിയും കരടിയുമടക്കം നിരവധി മൃഗങ്ങള്‍
Promotion കുട്ടിയായിരിക്കുമ്പോള്‍ സേജല്‍ വോറ മിസ്സൂറിയിലെ ജബര്‍ഖേതിലെ ആ വനഭൂമിയില്‍ പല തവണ പോയിട്ടുണ്ട്. “കുടുംബത്തോടൊപ്പം ജബര്‍ഖേതില്‍ പോയിരുന്നത് പ്രിയപ്പെട്ട ഓര്‍മ്മകളിലൊന്നായിരുന്നു,” 56-കാരിയായ സേജല്‍ ഓര്‍ക്കുന്നു. “കാട്ടുവഴികളിലൂടെയുള്ള നടത്തം, മനോഹരമായ പക്ഷികള്‍…” പക്ഷേ, വളരെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും അവിടെയെത്തിയപ്പോള്‍ അവര്‍ ശരിക്കും തകര്‍ന്നുപോയി. “15 വര്‍ഷം വിദേശത്ത് കഴിഞ്ഞതിന് ശേഷം തിരിച്ച് ഞാന്‍ അവിടെച്ചെന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അവിടെ മുഴുവന്‍ മാലിന്യക്കൂമ്പാരം, മരങ്ങളൊന്നൊന്നായി വെട്ടിക്കൊണ്ടിരിക്കുന്നു. മൃഗങ്ങളെ വേട്ടയാടുന്നതും പതിവായിരുന്നു.” ജീവിതത്തിന്റെ പകുതിയിലധികവും സേജല്‍ ചെലവഴിച്ചത് പരിസ്ഥിതി സംരക്ഷണ […] More
-
in Environment, Featured
കയ്യിലൊരു ഒരു വടിയും വാക്കത്തിയും മനസ്സു നിറയെ കാടും… 16-ാം വയസ്സില്‍ നിഗൂഢമായ ‘നിശ്ശബ്ദ താഴ്വര’യില്‍ എത്തിപ്പെട്ട മാരി പറഞ്ഞ കഥകള്‍
Promotion “അന്നത്തെ കാട് വളരെ നിശ്ശബ്ദമായിരുന്നു. കാട്ടിലൂടെ നടക്കുമ്പോള്‍ ഏതു സമയത്തും മഴ പെയ്യുന്ന പോലെ തോന്നും… ചാറ്റല്‍ മഴ പോലെ. ഉച്ചയ്ക്കൊരു രണ്ട് മണിയൊക്കെ കഴിഞ്ഞാല്‍ പിന്നെ നല്ല തണുപ്പായിരിക്കും,” അതുപറയുമ്പോള്‍ സൈലന്റ് വാലിയിലെ ഫോറസ്റ്റ് വാച്ചര്‍ മാരിയുടെ ഉള്ളിലെ നഷ്ടബോധം മുഖത്തും നിഴലിട്ടിരുന്നു. “ഇന്നിപ്പോ ആ തണുപ്പൊന്നും കാട്ടില്‍ ഇല്ല. രണ്ട് മണി നേരത്തും നല്ല ചൂടാണ്,” അദ്ദേഹം സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു. ‘അന്നത്തെ കാട്’ എന്ന് അദ്ദേഹം പറയുന്നത് അത്ര പണ്ടത്തെ കാര്യമൊന്നുമല്ല. കഴിഞ്ഞ ഇരുപത് […] More
-
in Agriculture
പ്ലാസ്റ്റിക്ക് അടക്കം നാട്ടിലെ മാലിന്യം മുഴുവന്‍ ഏറ്റെടുക്കുന്ന ജൈവ കര്‍ഷകന്റെ തോട്ടത്തിലേക്ക്; 10 ഏക്കറില്‍ 5 കുളങ്ങള്‍, 4 ഏക്കറില്‍ ഫലവൃക്ഷങ്ങള്‍, ഒരേക്കറില്‍ നിറയെ കാട്ടുമരങ്ങള്‍
Promotion ഒരു കാട് പ്രകൃതിക്ക് നല്കുന്ന സംഭാവനകളെക്കുറിച്ച് വീടിനോട് ചേര്‍ന്ന ഔട്ട്ഹൗസിന്റെ ചുമരില്‍ കുറിച്ചിട്ടുണ്ട് ഇല്യാസ് . ഓരോ ചെടിയും പുറത്തുവിടുന്ന ഓക്സിജന്റെ അളവ്, ചെടികള്‍ വേരിറക്കി മണ്ണില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് ഇതൊക്കെ അതിലുണ്ട്. “ഈ തോട്ടം കാണാന്‍ സ്കൂളീന്നും കോളെജീന്നും കുട്ടികള്‍ വരാറുണ്ട്. അവര്‍ക്ക് വേണ്ടിയാണിതൊക്കെ എഴുതി വച്ചിരിക്കുന്നത്,” മലപ്പുറം പുളിക്കല്‍ പഞ്ചായത്തിലെ അരൂര്‍ പൈക്കടത്ത് വീട്ടില്‍ പി.എം. ഇല്യാസ് എന്ന കര്ഷകന് നിറഞ്ഞ സൗഹൃദത്തോടെ ആ അല്‍ഭുതത്തോട്ടത്തിലേക്ക് ക്ഷണിക്കുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും ലിച്ചിയുമൊക്കെയായി […] More
-
in Environment, Featured
കരിയില വാരാതെ, പുതയിട്ട് വിത്തെറിഞ്ഞ് ഫുക്കുവോക്ക മാതൃകയില്‍ വീടിന് ചുറ്റും ഒന്നരയേക്കറില്‍ കാടൊരുക്കിയ എന്‍ജിനീയര്‍!
Promotion സയന്സുകാരെല്ലാം എന്‍ട്രന്‍സ് കോച്ചിങ്ങിന് പോകും. ബയോ സയന്‍സ് എടുത്ത പ്രീഡിഗ്രിക്കാരാണേല് കണക്കിന് വേറെ ട്യൂഷന് ചേരും. മെഡിസിന് മാത്രമല്ല എന്‍ജിനീയറിങ്ങിനും എന്‍ട്രന്‍സ് ട്രൈ ചെയ്യേണ്ടതല്ലേ! ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഒട്ടുമിക്ക വീടുകളിലും ഇങ്ങനെയൊക്കെയായിരുന്നു. ആ പതിവ് തന്നെയായിരുന്നു മനോജിന്റെ വീട്ടിലും.’ ആലുവ യു സി കോളെജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞു. അതേ വര്‍ഷം തന്നെ എന്‍ട്രന്‍സ് കിട്ടിയില്ല. അങ്ങനെ മനോജ് യു സി കോളെജില്‍ തന്നെ ബിഎസ്സി ഫിസിക്സിന് ചേര്‍ന്നു. ഒരുവര്‍ഷത്തിന് ശേഷം ഐ […] More
-
in Environment, Featured
27 വര്‍ഷം കൊണ്ട് വീടിനു ചുറ്റും 50 സെന്റില്‍ കനത്തൊരു കാടൊരുക്കി ജയശ്രീ തിരിച്ചുപിടിച്ചത് സന്തോഷം മാത്രമല്ല
Promotion ക ല്യാണം കഴിഞ്ഞ് മാവേലിക്കരയില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരുമ്പോള്‍ ജയശ്രീ ഒരു കാര്യം ശ്രദ്ധിച്ചു. വിശാലമായ പറമ്പില്‍ കാര്യമായി മരങ്ങളൊന്നുമില്ല. വേനല്‍ക്കാലമായാല്‍ കിണറ്റില്‍ വെള്ളത്തിനും ക്ഷാമമാവും. “ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫിലായിരുന്നു ഞാനും. വിശ്വംഭരന് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ഖത്തറില്‍ എയര്‍പോര്‍ട്ടിലായിരുന്നു ജോലി. കല്യാണം കഴിഞ്ഞയുടന്‍ പോയതാണ്,” ജയശ്രീ മൂന്ന് പതിറ്റാണ്ട് പുറകിലേക്ക് സഞ്ചരിക്കുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു നാട്ടിലെത്തി. വീടിനോട് ചേര്‍ന്ന അരയേക്കറില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുടങ്ങി. വീട്ടിലെ ജല ഉപയോഗം 80% കുറയ്ക്കാം, ഈ ചെറിയ ഉപകരണം അതിന് […] More