
മഴവെള്ളക്കൊയ്ത്ത്
More stories
-
in Environment
137 ജലാശയങ്ങള്‍ വീണ്ടെടുത്തു, 2 ISO സര്‍ട്ടിഫിക്കേഷനുകള്‍ നേടി: ഐ എ എസ് ഓഫീസര്‍ 2 വര്‍ഷം കൊണ്ട് ഒരു നാടിനെ മാറ്റിയെടുത്തതിങ്ങനെ
Promotion രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തര്‍ പ്രദേശിലെ ഖേരിയിലെ ലക്കിംപൂര്‍ മരിച്ചുകൊണ്ടിരിക്കുന്ന തടാകങ്ങളുടെയും കുളങ്ങളുടേയും വറ്റിവരണ്ട ജലാശയങ്ങളുടേയും നാടായിരുന്നു. എന്നാലിന്ന് പുതുജീവന്‍ കിട്ടിയ 137 ജലാശയങ്ങളും നീര്‍ച്ചാലുകളും നല്ല പച്ചപ്പുമുള്ള ഒരിടമായി ലക്കിംപൂര്‍ മാറി. അതിന് പിന്നില്‍ ഖേരിയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും ഐ എ എസ് ഓഫീസറുമായ അരുണ്‍കുമാര്‍ സിങ്ങിന്റെ ഭാവനാപൂര്‍ണ്ണമായ നടപടികളായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്കിംപൂര്‍ ISO: 14001 സെര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യത്തെ തെഹ്സില്‍ ആയി മാറി. കാര്യക്ഷമമായ പരിസ്ഥിതി മാനേജ്മെന്റ് […] More
-
in Innovations
1,500 രൂപയ്ക്ക് മഴവെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണര്‍ റീച്ചാര്‍ജ്ജ് ചെയ്യാന്‍ മുന്‍ സി ആര് പി എഫുകാരന്റെ എളുപ്പവിദ്യ
Promotion മഴയൊന്ന് നിന്നാല്‍ കേരളത്തിന്റെ പല ഭാഗത്തുനിന്നും ജലക്ഷാമത്തിന്റെ വാര്‍ത്തകള്‍ വരാന്‍ തുടങ്ങും. 44 നദികളും ആറുമാസത്തോളം മഴയും നിറയെ കായലുകളുമുള്ള നാട്ടില്‍ വേനലാവുമ്പോഴേക്കും വെള്ളമില്ലാതെ ആളുകള്‍ കഷ്ടപ്പെടുമെന്ന് പുറംനാട്ടുകാര്‍ അമ്പരക്കും: ‘ഇത്രയധികം മഴ പെയ്തിട്ടും…!?’ എന്ന് അവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും. നാട്ടില്‍ പെയ്യുന്ന മഴവെള്ളം സംഭരിച്ചാല്‍ തന്നെ ജലക്ഷാമം വലിയൊരു പരിധി വരെ പരിഹരിക്കാം. എന്നാല്‍ വലിയ ടാങ്കുകെട്ടി മഴവെള്ളം ശേഖരിക്കുന്നത് പണച്ചെലവുള്ള കാര്യമാണ്. മഴവെള്ളം കൊണ്ട് കിണറുകളും കുളങ്ങളും റീച്ചാര്‍ജ്ജ് ചെയ്യുന്നതും ഗുണം […] More
-
in Innovations
10 മിനിറ്റുകൊണ്ട് 225 ലിറ്റര്‍ വെള്ളം, ചെലവ് വെറും 250 രൂപ: ആര്‍ക്കും എളുപ്പം ഉണ്ടാക്കാവുന്ന മഴവെള്ള ശേഖരണ സംവിധാനം
Promotion മഴവെള്ളക്കൊയ്ത്തിലൂടെ ജലക്ഷാമം പരിഹരിക്കാമെന്നൊക്കെ നമ്മള് പറയുമെങ്കിലും അതിനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് പലപ്പോഴും അത്ര എളുപ്പമൊന്നുമല്ല. താഴെ വലിയ ടാങ്ക് നിര്‍മ്മിച്ച് വെള്ളം ശേഖരിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്ന ചെലവ് പലര്‍ക്കും താങ്ങാനാവില്ല. വാടകവീടുകളില്‍ താമസിക്കുന്നവര്‍ക്കും ഫ്ളാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും സ്വന്തമായി അത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കുക ബുദ്ധിമുട്ടായിരിക്കും. ചെന്നൈയിലെ വരള്‍ച്ച നമ്മളെല്ലാവരും കണ്ടതാണല്ലോ. വെള്ളത്തിനായി ഒരു നഗരം മുഴുവന്‍ നെട്ടോട്ടമോടി. ജലക്ഷാമം എല്ലാവരുടെയും കണ്ണുതുറപ്പിച്ചു. മഴവെള്ളം ശേഖരിക്കാനുള്ള പല സംവിധാനങ്ങളും ആളുകള്‍ പരീക്ഷിക്കുകയാണ് അവിടെ. വരള്‍ച്ചയ്ക്ക് തെല്ലൊരു ആശ്വാസമായിപ്പെയ്ത മഴവെള്ളം ഒരു […] More
-
in Environment
ശിവസേനാപതി മുന്നിട്ടിറങ്ങി, 1,500 അടി താഴ്ത്തിയിട്ടും വെള്ളം കിട്ടാക്കനിയായ ഗ്രാമം ജലസമ്പന്നമായി
Promotion ജലക്ഷാമം വളരെ രൂക്ഷമായിരുന്നു, ആ വര്‍ഷവും. തിരുപ്പൂരിലെ കുട്ടപ്പാളയം എന്ന ഗ്രാമത്തിലെ കാര്‍ത്തികേയ ശിവസേനാപതി എന്ന ജൈവകര്‍ഷകനെയും അത് വല്ലാതെ അലട്ടി. തിരുപ്പൂര്‍ ജില്ലയില്‍ മാത്രമല്ല, ആ മേഖല മുഴുവനായും വരള്‍ച്ചയുടെ പിടിയിലായിരുന്നു. 2016-ലാണത്. തുടര്‍ച്ചയായി മഴ കിട്ടാതായി. വരള്‍ച്ച മുന്‍വര്‍ഷത്തേക്കാള്‍ കടുത്തു. കൃഷി ചെയ്യാനോ മാടുകള്‍ക്ക് കുടിക്കാനോ വെള്ളമില്ലാതായി. ഗ്രാമത്തിലെ കര്‍ഷകര്‍ വലിയ തുക ചെലവിട്ടാണ് വെള്ളം വാങ്ങിക്കൊണ്ടിരുന്നത്. വെള്ളം വാങ്ങാന്‍ കാശില്ലാത്ത പാവം കര്‍ഷകര്‍ക്ക് മുന്നില്‍ അധികം വഴികള്‍ ഉണ്ടായിരുന്നില്ല–കൃഷി ഉപേക്ഷിക്കുക, തൊഴില്‍ […] More
-
in Innovations
‘മഴവെള്ള കുത്തിവെയ്പ്പി’ലൂടെ 30 വര്‍ഷം കൊണ്ട് ആന്റോജി സംഭരിച്ചത് 300 കോടി ലിറ്റര്‍ ശുദ്ധജലം
Promotion ഒരു ദിവസം രാവിലെ ആന്റോജി കൊച്ചി ചെല്ലാനത്തെ വീട്ടുമുറ്റത്ത് ചെടിക്ക് നനച്ചുകൊണ്ടിരുക്കുകയായിരുന്നു. എന്തോ ആലോചനയില്‍ പെട്ട് ഹോസ് കൈയ്യില്‍ നിന്ന് താഴെ വീണുപോയി. ചെല്ലാനത്തെ മണലില്‍ അത് കുത്തി വീണപ്പോള്‍ വള്ളത്തിന്റെ ശക്തികൊണ്ട് ഏകദേശം 30 സെന്റിമീറ്റര്‍ ആഴത്തില്‍ കുഴിഞ്ഞുപോയി. വെള്ളം അതില്‍ കെട്ടിനിന്നു, പിന്നെ പതിയെ താഴേക്കിറങ്ങി. കുടിവള്ളത്തിനായി വാട്ടര്‍ ആതോറിറ്റിയെ ആശ്രയിക്കാതെ വേറെ എന്തെങ്കിലും വഴിയുണ്ടോ എന്ന് ആഴ്ചയില്‍ ഒരു പത്ത് തവണയെങ്കിലും ആലോചിക്കാറുണ്ടായിരുന്ന ആന്റോജിയുടെ മനസ്സില്‍ ഒരു ബള്‍ബ് മിന്നി. പ്രകൃതി […] More
-
in Agriculture
ഒന്നരയേക്കറില്‍ നിന്ന് മാസം ലക്ഷം രൂപ: വരണ്ട കുന്നില്‍ മഴവെള്ളം കൊയ്ത് മലയോരകര്‍ഷകന്റെ ‘കടമില്ലാ കൃഷി’
Promotion കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ റൂട്ടില്‍ 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രാജപുരത്തിന് സമീപം പൈനിക്കരയിലാണ് ജോര്‍ജ്ജേട്ടന്റെ കൃഷിയിടം. ചെങ്കുത്തായ മലമുകളിലാണ് ഭൂമി. കുരുമുളകും കാപ്പിയും കൊക്കോയും കശുമാവും നിറഞ്ഞ തോട്ടത്തില്‍ അങ്ങിങ്ങ് തേനീച്ച കൂടുകള്‍. ചെറുതേനീച്ചകളും വന്‍തേനീച്ചകളും നിറയെ പാറി നടക്കുണ്ട്. ഇരുപത് വര്‍ഷം പ്രായമെത്തിയ ഊത് മരവും ഇവിടെയുണ്ട്. റംമ്പൂട്ടാന് നിറയെ കായ്ച്ചിട്ടുണ്ട്. പാകമെത്താന് ഇനിയും ഒരുമാസമെടുക്കും. വീടിന് മുന്നില്‍ തണല്‍ വിരിച്ച് ഫാഷന്‍ഫ്രൂട്ട് പന്തല്‍…മൊത്തത്തില്‍ സമൃദ്ധിയുടെ സൗന്ദര്യമാണ് ചുറ്റും. കത്തുന്ന വേനലാണെങ്ങും. റോഡെല്ലാം ചുട്ടുപഴുത്ത് […] More
-
in Environment
നീരുറവ തേടി ഭൂമി തുരന്ന് തുരന്ന് 45 കിലോമീറ്റര്‍! ‘ജലശില്പി’യുടെ അധ്വാനത്തിന്റെ കഥ
Promotion കൈയില്‍ ഇരട്ടശിഖരമുള്ള കമ്പ്… അതുപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ വെള്ളം ഉണ്ടോ എന്ന് മനസ്സിലാക്കുന്നതെന്ന് കുഞ്ഞമ്പുവേട്ടന്. ചില പ്രത്യേകതരം ചെടികളും കുന്നിനകത്തെ നീരുറവകളുടെ സൂചന തരും. മണ്ണുമണത്തുനോക്കിയും വെള്ളമുണ്ടോ എന്നറിയാം… സ്ഥാനം നിര്ണയിച്ചുകഴിഞ്ഞാല് കുഞ്ഞമ്പുവേട്ടന് പണി തുടങ്ങും. കുന്നിന്റെ ഉള്ളിലേക്ക് തുരന്നു, തുരന്ന് സൂക്ഷ്മതയോടെ മുന്നേറും. കൂട്ടിന് ഒരാള്‍ മാത്രം. അകത്തുനിന്ന് മണ്ണ് വലിച്ചുപുറത്തേക്കിടാന്… കഴിഞ്ഞ മുപ്പത് വര്‍ഷമായി ചന്ദ്രനാണ് കുഞ്ഞമ്പുവേട്ടന്റെ സഹായി. ഗ്രാമങ്ങളും നഗരങ്ങളും ഒരു പോലെ വരണ്ടുങ്ങുമ്പോള് ഭൂമിക്കടിയിലെ നീരുറവ തിരയുകയാണ് കാസര്‍ഗോഡ് കുണ്ടംകുഴി നീര്‍ക്കയം സ്വദേശി […] More