തൈറോയ്ഡ് രോഗികളില്‍ ശരീര ഭാരം അമിതമായി കൂടുമോ? തൈറോയ്ഡ് പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള 9 തെറ്റിദ്ധാരണകള്‍ ഡോക്റ്റര്‍ വിശദീകരിക്കുന്നു

ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ മുഗ്ധ താപ്ദിയ തൈറോയ്ഡ് പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള പൊതുധാരണകളെക്കുറിച്ച് സംസാരിക്കുന്നു

ലരേയും അലട്ടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് തൈറോയ്ഡ് സംബന്ധമായ തകരാറുകള്‍. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനു കാരണം.

ഇന്‍ഡ്യയില്‍ ഏകദേശം 4 .2 കോടിയിലധികം ആളുകളില്‍ തൈറോഡ് രോഗം ബാധിച്ചിരിക്കാമെന്നാണ് ഇന്‍ഡ്യന്‍ ജേര്‍ണല്‍ ഓഫ് എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളിസത്തില്‍  പ്രസിദ്ധീകരിച്ച തൈറോഡ് ഗ്രന്ധിയുടെ പ്രാധാന്യവും തൈറോഡ് രോഗത്തിന്‍റെ വ്യാപനവും എന്ന ലേഖനത്തില്‍ പറയുന്നു. മാത്രമല്ല, തൈറോഡ് രോഗത്തെപ്പറ്റി ഒരുപാട് മിഥ്യാധാരണകളും ഇന്‍ഡ്യന്‍ സമൂഹം വെച്ചുപുലര്‍ത്തുന്നതായും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം മിഥ്യാധാരണകളെക്കുറിച്ച്  ന്യൂഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്‍റേണല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ മുഗ്ധ താപ്ദിയ ദ് ബെറ്റര്‍ ഇന്‍ഡ്യ സംസാരിച്ചു.

ഡോ. മുഗ്ധ താപ്തിയ

1. തൈറോയ്ഡ് തകരാറുകള്‍ക്ക് ഇരയാകുന്നത് സ്ത്രീകള്‍ മാത്രമാണ്,.

ഇത് തികച്ചും തെറ്റായ വിശ്വാസമാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും തൈറോയ്ഡ് തകരാറുകളുണ്ടാകാറുണ്ട്.പക്ഷെ, ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. ഈ തകരാറുമായി ബന്ധപ്പെട്ട സ്ത്രീപുരുഷാനുപാതം 30:70 (പുരുഷന്‍;സ്ത്രീ) ആണ്”ഡോ. താപ്ദിയ വ്യക്തമാക്കുന്നു.

സ്ത്രീയോ പുരുഷനോ എന്നതല്ല ഈ രോഗത്തിന്‍റെ അടിസ്ഥാനം. ഡോക്റ്റര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം റ്റി എസ് എച്ച് (thyroid stimulating hormone) അളവ് ഇടയ്ക്കിടെ പരിശോധിക്കുകയും വ്യതിയാനം കാണുന്നുവെങ്കില്‍ ചികില്‍സ ഉറപ്പാക്കുകയും വേണം.

2. ഹൈപ്പോതൈറോയ്ഡിസം (hypothyroidism) ഉണ്ടെങ്കില്‍ നമുക്ക് സ്വയം അറിയാന്‍ കഴിയും 

പ്രത്യേകം രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും, നിങ്ങള്‍ക്ക് ആവശ്യമെന്നു തോന്നിയാല്‍ ഡോക്റ്ററെ കാണുന്നതാണ് നല്ലതെന്ന് ഡോ.താപ്ദിയ നിര്‍ദ്ദേശിക്കുന്നു. മിക്കപ്പോഴും ഹൈപ്പോതൈറോയ്ഡിസവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ നിര്‍ദ്ദിഷ്ടമല്ലാത്തതിനാല്‍  സ്ത്രീകളുടെ ഹോര്‍മോണുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പെരിമെനോപോസ് അല്ലെങ്കില്‍ ആര്‍ത്തവിരാമവുമായി ബന്ധപ്പെട്ട് തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു

ഹൈപ്പോതൈറോയിഡിസം ബാധിച്ച ആളുകള്‍ക്ക്   വിഷാദത്തിന്‍റേതിന് സമാനമായ ലക്ഷണങ്ങള്‍ — നിരുത്സാഹം, ക്ഷീണം, മനസ്സ് ഏകാഗ്രമാക്കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനും ബുദ്ധിമുട്ട്, കാല്‍പാദങ്ങള്‍ക്ക് വീക്കം, ഭക്ഷണത്തില്‍ താല്‍പ്പര്യക്കുറവ്, നേരിയ തോതില്‍ ഭാരംകൂടല്‍ — ഉണ്ടാകുന്നു. ഹൈപ്പോതൈറോയ്ഡിസം  ബാധിച്ച വ്യക്തികളാകട്ടെ  ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന ഹൃദയമിടിപ്പ്, മലബന്ധം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുന്നു. ഇത്തരത്തില്‍ ഏതെങ്കിലുമൊക്കെ ലക്ഷണങ്ങള്‍ സ്ഥിരമായി അനുഭവിക്കുന്നുണ്ടെങ്കില്‍  ആ അവസ്ഥ തൃപ്തികരമായി നേരിടുന്നതിന് ഒരു ഡോക്റ്ററെ കണ്ട് പരിശോധന നടത്തുക. അല്ലാതെ തൈറോഡ് പ്രശ്‌നങ്ങളുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരരുതെന്ന് ഡോ.താപ്ദിയ മുന്നറിയിപ്പ് നല്‍കുന്നു.

3.ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കില്‍ എത്ര ശ്രമിച്ചാലും  ശരീരഭാരം കുറയില്ല
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ശരീരഭാരം അമിതമായി വര്‍ദ്ധിപ്പിക്കുമെന്നത് വെറും മിഥ്യാധാരണയാണെന്ന് ഡോ.താപ്ദിയ പറയുന്നു. ഓരോരുത്തരിലും ഓരോ രീതിയിലാണ് ഇതു പ്രകടമാകുന്നത്. തൈറോയ്ഡ് ഹോര്‍മോണുകളുടെ തകരാര്‍ കൂടുതലുള്ളവരില്‍ അതുമൂലം 3-4 കിലോ ഭാരം കൂടിയേക്കാം. വളരെ കുറച്ച് മാത്രം ഹോര്‍മോണ്‍ വ്യതിയാനം ഉള്ളവരില്‍ 2-3 കിലോ വരെ ഭാരം കൂടിയേക്കാം.

4. ഹൈപ്പോതൈറോയ്ഡിസം ഒരു ജീവിതശൈലി രോഗമാണ്

ഹൈപ്പോതൈറോയ്ഡിസം ശരീരഭാരം അമിതമായി കൂട്ടും എന്നതു പോലെ തന്നെ തെറ്റായ ഒരു ധാരണയാണ് ഇതും, ഡോ. താപ്ദിയ വ്യക്തമാക്കുന്നു. മിക്കപ്പോഴും ചില പാരസ്ഥിതിക ഘടകങ്ങളോ ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റമോ ഹൈപ്പോതൈറോയ്ഡിസത്തിന് കാരണമാകാം. ഗര്‍ഭിണികളിലും ചിലപ്പോഴൊക്കെ ഹൈപ്പോതൈറോയ്ഡിസം ഉണ്ടായേക്കാം. എന്നാല്‍ പ്രസവാനന്തരം അതിനു മാറ്റമുണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം.

5. മരുന്ന് നിര്‍ത്താം

”ഡോക്റ്ററുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരിക്കലും മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്. ചില സന്ദര്‍ഭങ്ങളില്‍, ചില ഓട്ടോ ഇമ്യൂണ്‍ ഡിസോഡര്‍ അല്ലെങ്കില്‍ ഭക്ഷണത്തിലെ അപര്യാപ്തത മൂലമോ ആണ് ഹൈപ്പോതൈറോയ്ഡിസം ഉണ്ടാകുന്നത്, അത് ശരിയാകുന്ന പക്ഷം മരുന്ന് നിര്‍ത്താന്‍ കഴിയും. എങ്കിലും ഡോക്റ്ററുടെ പരിശോധനയ്ക്കു ശേഷമേ അത് നിര്‍ത്താവൂ,” ഡോ. താപ്ദിയ വ്യക്തമാക്കുന്നു.

രാവിലെ വെറും വയറ്റില്‍ നിര്‍ബ്ബന്ധമായും ഗുളിക കഴിക്കണം. ചായയോ കാപ്പിയോ കുടിക്കുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും ഗുളിക കഴിച്ചെന്ന് ഉറപ്പാക്കണം

6. ഭക്ഷണക്രമീകരണത്തിലൂടെ ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാം 

ഭക്ഷണ ക്രമീകരണവും സമാന്തര ഭക്ഷണ ശീലവും പ്രയോഗത്തില്‍ വരുത്തുന്നത്  ടിഎസ്എച്ച് ലെവല്‍ നിയന്ത്രിക്കുന്നതിന്  സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി ചില രോഗികള്‍ തന്നോട് പറയാറുണ്ടെന്ന് ഡോ. താപ്ദിയ പറയുന്നു. എന്നാല്‍ ഇത്തരത്തില്‍ തൈറോയ്ഡ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ”രോഗാവസ്ഥ നിയന്ത്രിക്കുന്നതിനായി ഡോക്റ്റര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതുണ്ട്,” അവര്‍ ആവര്‍ത്തിച്ചു.

പോഷകസമ്പുഷ്ടമായ ആഹാരം അനിവാര്യമാണെങ്കിലും ടിസിഎച്ച് അളവ് കുറയ്ക്കാന്‍ അതൊരിക്കലും പര്യാപ്തമല്ല. കൃത്യമായ മരുന്ന് ടിസിഎച്ച് നിയന്ത്രണത്തിന് അത്യാന്താപേക്ഷിതമആണ്.

7. തൈറോയ്ഡ് മരുന്നുകള്‍ ഗര്‍ഭിണികള്‍ ഉപേക്ഷിക്കണം

”തൈറോയ്ഡ്  രോഗമുള്ള ഗര്‍ഭിണികള്‍ നിര്‍ബന്ധമായും മരുന്ന് കഴിക്കണം.ഗര്‍ഭിണിയുടെ മാനസികോല്ലാസത്തിനും ഗര്‍ഭസ്ഥ ശിശുവിന്‍റെ മസ്തിഷ്‌ക വളര്‍ച്ചയ്ക്കും അത് അത്യന്താപേക്ഷിതമാണ്.

”തൈറോയ്ഡ് രോഗമുള്ള ഗര്‍ഭിണികള്‍ ആദ്യ മൂന്നു മാസങ്ങളില്‍ ഭ്രൂണത്തിന്‍റെ വികാസത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമായതിനാല്‍ സാധാരണ കഴിക്കുന്നതിന്‍റെ ഇരട്ടി മരുന്ന് കഴിക്കണമെന്ന്  ഞാന്‍ നിര്‍ദ്ദേശിക്കുന്നു. അല്ലാത്ത പക്ഷം ഹോര്‍മോണ്‍ അപര്യാപ്തത മൂലം ഭ്രൂണത്തിന്‍റെ മസ്തിഷ്‌കവികാസം ബാധിക്കപ്പെട്ടേക്കാം,” ഡോ താപ്ദിയ പറയുന്നു. ഗര്‍ഭത്തിന്‍റെ അഞ്ചാം മാസം വരെ ടിസിഎച്ച് അളവ് വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അവര്‍ പറയുന്നു.

8. മധ്യവയ്‌സക്കരോ /പ്രായമുള്ളവരോ ആയ സ്ത്രീകളിലേ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകൂ

“സാധാരണ ഇരുപതുകളിലും അതിനു മുകളിലുള്ളവരിലുമാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്, ഒരിക്കലും പ്രായമുള്ളവരായിരിക്കണമെന്നില്ല,” ഡോ. താപ്ദിയ പറഞ്ഞു.

സ്ത്രീകളിലും പുരുഷന്‍മാരിലും ഏതു പ്രായത്തിലും തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടാകാം. പുരുഷന്‍മാരേക്കാള്‍ (ഏകദേശം 30 %) സ്ത്രീകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടു വരുന്നത്. ചില കേസുകളില്‍ കുട്ടികളിലും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം, അതിന് ഭക്ഷണ അപര്യാപ്തതയാണ് കാരണമായി പറയുന്നത്

9. തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ക്ക് ബ്രൊക്കോളി,സോയ ഇവ പാടില്ല.

അതു ശരിയാണ്. എന്തുകൊണ്ടെന്നാല്‍ കോളിഫ്‌ലവര്‍, ബ്രൊക്കോളി,കാബേജ്, സോയ തുടങ്ങി ക്രൂസിഫറസ് പച്ചക്കറിള്‍ തൈറോയ്ഡ് ഗ്രന്ഥി അയഡിന്‍ ഉപയോഗിക്കുന്നതില്‍ ഇടപെടല്‍ നടത്തും. തൈറോയ്ഡ് ഗ്രന്ധി ഭക്ഷണത്തില്‍ നിന്നുള്ള അയഡിന്‍ ഉപയോഗിച്ച് രണ്ട് തൈറോയ്ഡ് ഹോര്‍മോണുകള്‍ നിര്‍മ്മിക്കുന്നു–ട്രൈയോഡോത്രൈയോക്‌സിനും ,തൈറോക്‌സിനും (triiodothyronine and thyroxine.)

തൈറോയ്ഡ് ഗ്രന്ഥി ഈ ഹോര്‍മോണുകളെ സംഭരിച്ച് ആവശ്യാനുസരണം പുറത്തേക്ക് വിടുന്നു. ശരീരത്തില്‍ ആവശ്യത്തിന് അയഡിന്‍ ലഭിക്കാത്തപക്ഷം തൈറോയ്ഡ് ഹോര്‍മോണ്‍ നില വഷളാകും. അതുമൂലം അമിതക്ഷീണം, ശരീരഭാരത്തില്‍ വര്‍ദ്ധനവ്, ചിലപ്പോള്‍ തണുപ്പ് എന്നിവയുണ്ടാകും. അതുകൊണ്ട് തന്നെ ക്രൂസിഫറസ് കുടുംബത്തില്‍ പെട്ട പച്ചക്കറികള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയോ/അല്ലെങ്കില്‍ പരിമിതമായ അളവില്‍ മാത്രം കഴിക്കുകയോ ചെയ്യുക, ഡോ.താപ്ദിയ പറയുന്നു.

ഹൈപ്പോതൈറോയ്ഡിസം ഉണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1.ഡോക്റ്ററെ കണ്ട് മരുന്നു കഴിക്കണം.

2. ഒരു ദിവസം മരുന്നു മുടക്കിയാല്‍ അടുത്ത ദിവസം അതൊരുമിച്ച് കഴിക്കാം. പക്ഷെ ശീലമാക്കരുതെന്ന് ഡോ.താപ്ദിയ ഉപദേശിക്കുന്നു.

3.ആറുമാസത്തിലൊരിക്കല്‍ നിര്‍ബ്ബന്ധമായും ടിസിഎച്ച് ലെവല്‍ പരിശോധിച്ച് 2.5 എം/യുഎല്ലിന് താഴെയാണെന്ന് ഉറപ്പാക്കുക

4.കൃത്യമായി വ്യായാമം ചെയ്യുകയും സമീകൃതവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുകയും വേണം.

5.നഖത്തിന്‍റെയും മുടിയുടെയും ആരോഗ്യത്തില്‍ ശ്രദ്ധിക്കുക–പലപ്പോഴും ഹൈപ്പോതൈറോയ്ഡിസം മൂലം നഖങ്ങള്‍ പൊട്ടുകയോ മുടി കൊഴിയുകയോ ചെയ്യാം. ഇത്തരം സാഹചര്യത്തില്‍ ഡോക്റ്ററുടെ ഉപദേശത്തോടെ മറ്റു മരുന്നുകള്‍ കഴിക്കാം.

6. ധാരാളം പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

7. ബദല്‍ മരുന്നുകള്‍ പരീക്ഷാതിരിക്കുക. യോഗ്യരല്ലാത്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ പരീക്ഷിക്കുകയോ കഴിക്കുകയോ ചെയ്യരുത്.

കുറിപ്പ്: ഈ  ലേഖനം പ്രസിദ്ധപ്പെടുത്തുന്നതില്‍ ഞങ്ങള്‍ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ടെങ്കിലും, തൈറോയ്ഡ് പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിക്കാത്തത് ഒന്നും ചെയ്യരുത്.

ഇതുകൂടി വായിക്കാം: വീട് നിറയെ സ്വന്തമായി നിര്‍മ്മിച്ച ശാസ്ത്ര ഉപകരണങ്ങള്‍, 200 ശാസ്ത്ര വീഡിയോകള്‍, 25 ഡോക്യുമെന്‍ററികള്‍… ‘മാനംനോക്കി നടന്ന’ ഇല്യാസ്  കുട്ടികളുടെ പ്രിയങ്കരനായതിങ്ങനെ


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം