മദ്രാസ് ഐഐടിയില്‍ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സ്) ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണ ഇന്‍റേണ്‍ഷിപ്പിന് അവസരം. ഈ വിഷയങ്ങളില്‍ ഉന്നതപഠനം നടത്താന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ക്കാണ് അവസരം.
ഐ.ഐ.ടി. മദ്രാസിലെ റോബര്‍ട്ട് ബോഷ് സെന്‍റെര്‍ ഫോര്‍ ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റെലിജന്‍സാണ് (ആര്‍.ബി.സി.ഡി.എസ്.എ.ഐ.) രണ്ട് വര്‍ഷത്തെ ബെക്കാലോറിയേറ്റ് ഫെലോഷിപ്പ് നല്‍കുന്നത്.
നിര്‍മ്മിതബുദ്ധി, ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് ആര്‍.ബി.സി.- ഡി.എസ്.എ.ഐ.
മാസം സ്റ്റൈപെന്‍ഡ് 40,000 രൂപയാണ്. വിദ്യാര്‍ത്ഥികളുടെ യോഗ്യതയും പരിചയസമ്പത്തും അനുസരിച്ച് 60,000 രൂപ വരെ ലഭിക്കും.
ഓര്‍മ്മിക്കാന്‍
- കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
- അപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍
വിശദമായ ബയോഡേറ്റയോടൊപ്പം ഗവേഷണം ചെയ്യാനാഗ്രഹിക്കുന്ന വിഷയത്തെക്കുറിച്ച് 300 മുതല്‍ 500 വരെയുള്ള വാക്കുകളില്‍ തയ്യാറാക്കിയ റിസെര്‍ച്ച് പ്രൊപ്പോസലും സമര്‍പ്പിക്കണം - ഈ വര്‍ഷം ആകെ 15 ഒഴിവുകളാണ് ഫെല്ലോഷിപ്പ് പ്രോഗ്രാമിലുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല് എണ്ണം കൂടുതലാണിത്.
- എല്ലാ മാസവും 20-ന് മുമ്പ് https://rbcdsai.iitm.ac.in/ വഴി അപേക്ഷിക്കാം.
- തെരഞ്ഞെടുക്കപ്പെടുന്നവരെ അപേക്ഷ സമര്‍പ്പിച്ചതിന്‍റെ തൊട്ടടുത്ത മാസം ആദ്യ ആഴ്ചയില്‍ അഭിമുഖത്തിനായി വിളിക്കും.
- നെറ്റ് വര്‍ക്ക് അനലിറ്റിക്സ്, ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, റീ-ഇന്‍ഫോഴ്സ്മെന്‍റ് ലേണിങ്ങ്, എന്‍ എല്‍ പി തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണം നടത്താം. ഇതിനോടൊപ്പം ഒരു ദേശീയ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാനുള്ള മുഴുവന്‍ ചെലവോടുകൂടിയ യാത്രയും ഉണ്ടായിരിക്കും.
- പഠിതാക്കള്‍ക്ക് പൈത്തണ്‍, ആര്‍, മാറ്റ് ലാബ് തുടങ്ങിയ പ്രോഗ്രാമിങ്ങ് ലാങ്ഗ്വേജുകളില്‍ നല്ല അറിവുണ്ടായിരിക്കണം.
- ഓപണ്‍ സോഴസ് പ്രോജക്റ്റുകളില്‍ പ്രവര്‍ത്തിച്ചുപരിചയമുള്ളവരെ ഇന്‍റേണ്‍ഷിപ്പിനായി പരിഗണിക്കും.അപേക്ഷാഫോമില്‍ ഈ വിവരങ്ങള്‍ ഉണ്ടായിരിക്കണം– പേര് ,ഇമെയില്‍ വിലാസം
– പൂര്‍ത്തിയാക്കിയ ബിരുദത്തിന്‍റെ വിശദാംശങ്ങള്‍
– ബിരുദം നേടിയ വര്‍ഷം,സര്‍വ്വകലാശാലയുടെ പേര്
– ഡിപ്പാര്‍ട്‌മെന്‍റ് റാങ്കിനൊപ്പം സിജിപിഎ റാങ്കിന്‍റെ വിവരങ്ങളും
– പ്രസ്താവന
– ഫെലോഷിപ്പ് പ്രോഗ്രാമിന്‍റെ 33 ഫാക്വള്‍ട്ടി അംഗങ്ങളില്‍ നിന്നും നിങ്ങളുടെ ഗൈഡാക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് പേരുടെ പേര്. ഫാക്വള്‍ട്ടി അംഗങ്ങളുടെ വിവരങ്ങള്‍ ഇവിടെ.
– നിങ്ങള്‍ ഗവേഷണം നടത്താന്‍ ആഗ്രഹിക്കുന്ന മേഖല സംബന്ധിച്ച വിശദാംശങ്ങള്‍ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുകകൂടുതല്‍ വിവരങ്ങള്‍ക്ക് +91-44-22578980 എന്ന നമ്പരിലോ contact@rbcdsai.org എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.
ഇതുകൂടി വായിക്കാം: 3 ലക്ഷം കൊണ്ട് 960 സ്ക്വയര്‍ ഫീറ്റ് വീട്, ഫാനും ഫ്രിജ്ജും ഗ്യാസ് കണക്ഷനും വേണ്ട; ചുറ്റും ജൈവഭക്ഷ്യവനം
വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.