കൊറോണ വ്യാപനം മൂലം സ്കൂളുകളും കോളെജുകളും അടച്ചു. തൊഴില്‍ രംഗത്ത് കനത്ത മ്ലാനതയാണ്.
ഈ സമയത്ത് പുതിയ അറിവുകള്‍ പഠിച്ചെടുത്ത് കോവിഡിന് ശേഷമുള്ള കാലത്തേക്ക് തയ്യാറെടുക്കുകയാണ് പലരും.
ഭാവിയില്‍ ഏതൊക്കെ തരം തൊഴില്‍ മേഖലകളിലാവും അവസരങ്ങളുണ്ടാവുക എന്നതിനെ സംബന്ധിച്ച ് വ്യാപകമായ ചര്‍ച്ചകളും ഊഹാപോഹങ്ങളും നടക്കുന്നുണ്ട്. എന്തുതന്നെയായാലും നമ്മുടെ കഴിവുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്നത് പ്രധാനമാണ്. അതിനായി ടെക്-ഭീമനായ ഗൂഗിള്‍ ഒരു 5-കോഴ്സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയിട്ടുണ്ട്.
ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി സപ്പോര്‍ട്ട് സ്പെഷ്യലിസ്റ്റ് (എന്‍ട്രി ലെവല്‍ റോള്‍) ആവുന്നതിന് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതാണ് ഈ കോഴ്സ്. തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാവര്‍ക്കും അവസരം നല്‍കുന്നതിനും ലക്ഷ്യമിടുന്ന ഗ്രോ വിത്ത് ഗൂഗിള്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ കോഴ്സ്.
ഗൂഗിള്‍ ഐ ടി പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ്സ്.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്ത് തൊഴിലുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ സന്നദ്ധരാക്കുന്ന (തുടക്കക്കാര്‍ക്കും അല്ലാത്തവര്‍ക്കും) കോഴ്സുകളാണ് ഗൂഗിള്‍ ഐ ടി പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍. ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ കോഴ്സുകള്‍ നിങ്ങളെ ഇന്‍ഫോസിസ്, കൊഗ്നൈസന്‍റ്, ഗൂഗിള്‍ തുടങ്ങി ഐ ടി രംഗത്തേക്ക് റിക്രൂട്ട്മെന്‍റ് നടത്തുന്ന അമ്പതിലധികം തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുത്തുന്നു.
കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ്, നെറ്റ് വര്‍ക്ക് പ്രോട്ടോക്കോളുകളിലെ പ്രശ്നപരിഹാരം (ട്രബിള്‍ ഷൂട്ടിങ്ങ്), ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങി പല വിധത്തിലുള്ള സ്കില്ലുകളാണ് നിങ്ങള്‍ ഈ കോഴ്സിലൂടെ നേടുന്നത്.
പ്രത്യേകതകള്‍:
- ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ നല്‍കുന്നത് Coursera-യില്‍ ആണ്ആര്‍ക്കും ചേരാം, പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ല
- ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ഏഴ് ദിവസം ഫ്രീ ട്രയല്‍ ഉണ്ട്. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആണ്.
- കോഴ്സിന്‍റെ ഫീസ് മാസം 3,669 രൂപയാണ്. എല്ലാ കോഴ്സുകളും ( അഞ്ച് എണ്ണം) പൂര്‍ത്തിയാക്കാന്‍ ഒരാള്‍ ഏകദേശം അഞ്ച് മാസം എടുക്കും.
- ഈ കോഴ്സുകളെല്ലാം പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് കിട്ടും. ഇത് നിങ്ങളുടെ പ്രൊഫഷണല്‍ നെറ്റ് വര്‍ക്കില്‍ പങ്കുവെയ്ക്കാവുന്നതാണ്.
- ഈ സര്‍ട്ടിഫിക്കറ്റ് നിങ്ങളുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലിലും ചേര്‍ക്കാവുന്നതാണ്. കാരണം നിരവധി തൊഴില്‍ ദാതാക്കള്‍ ഈ സര്‍ട്ടിഫിക്കറ്റിന്‍റെ സാധുത അംഗീകരിച്ചിട്ടുണ്ട്.
- ഇതിനുപുറമെ, പഠിതാക്കള്‍ക്ക് തൊഴില്‍ അന്വേഷണം, ഇന്‍റെര്‍വ്യൂവിന് തയ്യാറെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഒരു പാട് റിസോഴ്സസുകള്‍ ഉപയോഗിക്കാനും കഴിയും.കോഴ്സിന് ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഇതുകൂടി വായിക്കാം: ബക്കറ്റില്‍ മുത്ത് കൃഷി ചെയ്ത് ഈ മലയാളി കര്‍ഷകന്‍ നേടുന്നത് ലക്ഷങ്ങള്‍