ബാറ്ററിയുടെ ആയുസ്സ് 80,000 കിലോമീറ്റര്‍: ഈ ഇലക്ട്രിക് മോപെഡില്‍ ഒറ്റച്ചാര്‍ജ്ജില്‍ 180 കിലോമീറ്റര്‍ യാത്ര ചെയ്യാം

ഗൂഗു എനര്‍ജി ഡിസൈന്‍ ചെയ്ത ലിഥിയം-നിക്കല്‍ ബാറ്ററിയുടെ ആയുസ്സ് 80,000 കിലോമീറ്ററോ 1,100 റീച്ചാര്‍ജ്ജ് സൈക്കിള്‍സോ ആയിരിക്കും. അതായത് ആറ് വര്‍ഷം നില്‍ക്കും.

കോയമ്പത്തൂരില്‍ നിന്നുള്ള 23-കാരന്‍ ഗുഹന്‍ ആര്‍ പി ഒരു ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട് അപിന്‍റെ കോ-ഫൗണ്ടര്‍ ആണ്. എലോണ്‍ മസ്‌കിന്‍റെ ടെസ്‌ല എനര്‍ജിയാണ് പ്രചോദനം.

“എന്‍ജിനീയറിങ്ങ് പഠനത്തിന്‍റെ രണ്ടാം വര്‍ഷത്തിലാണ് ഞാന്‍ കൂട്ടുകാരൊടൊപ്പം ടെസ്‌ലയുടെ ഒരു വീഡിയോ കണ്ടത്. അതെന്നെ ആഴത്തില്‍ സ്വാധീനിച്ചു. 20015-ല്‍ എന്‍റെ വീട്ടിലെ ഗാരേജില്‍ ഞങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി,’ ഗുഹന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് പറഞ്ഞുതുടങ്ങുന്നു.

രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഗുഹന്‍ കോയമ്പത്തൂരില്‍ നിന്നുള്ള വ്യവസായിയും നിക്ഷേപകനുമായ കണ്ണന്‍ എ-യെ ലിങ്ക്ഡിന്‍ വഴി ബന്ധപ്പെട്ടു. ഒപ്പം വേറെയും ചില ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിനേയും ബന്ധപ്പെടാന്‍ ശ്രമിച്ചു. ഗുഹന്‍റെ പ്രോജക്ട് കണ്ണന് വളരെ ഇഷ്ടപ്പെട്ടു. വൈകാതെ തന്നെ രണ്ടുപേരും ചേര്‍ന്ന് ഗുഗു എനര്‍ജി (Gugu Energy) സ്ഥാപിച്ചു. സീഡ് കാപിറ്റല്‍ ആയി അദ്ദേഹം 250,000 ഡോളറും അദ്ദേഹം കൊണ്ടുവന്നു.


വൈദ്യുതി ഉപയോഗം വളരെയേറെ കുറയ്ക്കുന്ന ഫാനുകള്‍… സന്ദര്‍ശിക്കുക- karnival.com

വൈകാതെ അവര്‍ക്ക് ദുബായിലെ ഒരു സ്വകാര്യ ഓയില്‍-ഗ്യാസ് കോര്‍പറേഷന്‍റെ സി ഇ ഒ-യെക്കൂടി സ്റ്റാര്‍ട്ട് അപ്പിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. അദ്ദേഹം 500,000 ഡോളര്‍ നിക്ഷേപിച്ചു.

ഗുഗു ഇലക്ട്രിക് മോപെഡ് ഡിസൈന്‍- Image source: GUGU Energy

ഇന്ന് ഈ സ്റ്റാര്‍ട്ട് അപ് ബാറ്ററി സാങ്കേതികവിദ്യയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തുകയാണ്. R-SUV (സ്‌കൂട്ടറും മോട്ടോര്‍ സൈക്കിളും തമ്മിലുള്ള ഒരു ക്രോസ് ആണിത്) അവര്‍ വികസിപ്പിച്ചു. ഇതിന് പുറമെ ഗൂഗു എന്ന ഒരു മോപെഡും. ഇത് കോയമ്പത്തൂരിലെ അവരുടെ റിസേര്‍ച്ച് ആന്‍റെ ഡെവലപ്‌മെന്‍റ് സെന്‍ററില്‍ പ്രീ- പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

ഈ മോപെഡിന്‍റെ പരമാവധി സ്പീഡ് 45 മുതല്‍ 50 കിലോമീറ്റര്‍ വരെയാണ്. രണ്ട് മോഡലുകളിലാണ് ഈ മോപെഡ് വരുന്നത്–ഒന്ന് ബാറ്ററി റേഞ്ച് 80 കിലോമീറ്റര്‍ വരെ കിട്ടുന്ന സ്റ്റാന്‍ഡേഡ് മോഡലും മറ്റൊന്ന് ലോങ് റേഞ്ച് മോഡലാണ്. ഇത് മുഴുവന്‍ ചാര്‍ജ്ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ വരെ ഓടും.

മൂന്ന് മാസത്തിനകം ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ (ARAI) അംഗീകാരം ലഭിക്കും. എട്ട് മാസത്തിനകം ഇത് നിരത്തിലിറക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

റിമോട്ട് ഡയഗ്നോസിറ്റിക്‌സ്, സ്മാര്‍ട്ട് ഫോണുകളുമായി കണക്ട് ചെയ്യാവുന്ന സംവിധാനങ്ങള്‍, കാര്യക്ഷമമായ ബാറ്ററി മാനേജ്‌മെന്‍റ്, കൂളിങ്ങ് സംവിധാനങ്ങള്‍, ഓണ്‍ബോര്‍ഡ് ചാര്‍ജ്ജര്‍…അങ്ങനെ ഒരു ലൈറ്റ് വെയ്റ്റ് വാഹനത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമുണ്ട് ഇതില്‍. ഡിസൈന്‍ കാണുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിച്ചത്. ഇത് ഒരേസമയം വ്യക്തിഗതമായ ഉപയോഗത്തിനും ബൈക്ക് ഷെയറിങ്ങ് കമ്പനികള്‍ക്കും പറ്റിയ ഡിസൈനാണ്. ഒപ്പം, ഫുഡ് ഡെലിവറി, കൊറിയര്‍ സര്‍വ്വീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കും യോജിക്കുന്ന രൂപകല്‍പനയാണ്.

ഗുഗു എനെര്‍ജിയുടെ സീനിയര്‍ മാനേജ്മെന്‍റ് ടീം

ഇത് സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ വാങ്ങാന്‍ കഴിയുമെന്നതാണ് സൗകര്യപ്രദമായ മറ്റൊരു കാര്യം. “റീഫണ്ടബിള്‍ ആയ 20,000 രൂപയുടെ ഡെപ്പോസിറ്റ് ആയി നല്‍കണം. പിന്നീട് സബ്‌സ്‌ക്രിപ്ഷന്‍ മോഡലില്‍ മാസം 2,000 രൂപ കുറഞ്ഞത് 15 മാസത്തേക്ക് നല്‍കിയാല്‍ കമ്പനി സര്‍വീസ്, മെയ്ന്റനന്‍സ് ഒക്കെ ഏറ്റെടുക്കും. 15 മാസം കഴിഞ്ഞ് നിങ്ങള്‍ക്ക് വണ്ടി ആവശ്യമില്ലെങ്കില്‍ ഞങ്ങളുടെ സര്‍വ്വീസ് അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാം. അപ്പോള്‍ നേരത്തെ അടച്ച 20,000 രൂപ പലിശ സഹിതം തിരിച്ച് തരും,” ഗുഹന്‍ വിശദമാക്കുന്നു.


ഇതുകൂടി വായിക്കാം: ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് കാര്‍ നിര്‍മിച്ചത് എറണാകുളം മുന്‍ കലക്റ്ററുടെ മകന്‍; മൈക്രോവേവ് അവന്‍ അടക്കം പലതും ആദ്യം അവതരിപ്പിച്ച സാഹസികന്‍


“R-SUV-യിലും മോപെഡിലും ഉപയോഗിക്കുന്ന ടെക്‌നോളജി അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. പക്ഷേ, ഡിസൈന്‍റെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ടാകും,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഗൂഗു എനര്‍ജി ഡിസൈന്‍ ചെയ്ത ലിഥിയം-നിക്കല്‍ ബാറ്ററിയാണ് R-SUV-വിന്‍റെ ഹൃദയം. ഈ ടൂ-വീലര്‍ 0-80% ചാര്‍ജ്ജ് ചെയ്യാന്‍ വെറും അരമണിക്കൂര്‍ മതി, നൂറ് കിലോമീറ്റര്‍ വരെ ഒറ്റച്ചാര്‍ജ്ജില്‍ ഓടിക്കാം.

“ബാറ്ററിയുടെ ആയുസ്സ് 80,000 കിലോമീറ്ററോ 1,100 റീച്ചാര്‍ജ്ജ് സൈക്കിള്‍സോ ആയിരിക്കും. അതായത് ആറ് വര്‍ഷം നില്‍ക്കും. 1,200 റീച്ചാര്‍ജ്ജ് കഴിഞ്ഞാല്‍ ബാറ്ററി ഡീഗ്രഡേഷന്‍ 85% ആയിരിക്കും. സാധാരണ ഒറ്റച്ചാര്‍ജ്ജില്‍ ശരാശരി 70 കിലോമീറ്റര്‍ ഓടുന്ന വണ്ടി 1,200 റീച്ചാര്‍ജ്ജ് സൈക്കിള്‍സ് കഴിഞ്ഞാല്‍ 55-60 കിലോമീറ്റര്‍ വരെ നല്‍കും; അതായത് പെര്‍ഫോമന്‍സില്‍ 20% മാത്രം കുറവ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ വണ്ടിയുടെ ആയുസ്സ് മുഴുവന്‍ ബാറ്ററി നില്‍ക്കും. അധികം വൈകാതെ തന്നെ ഗൂഗൂ 1,500 ചാര്‍ജ്ജ് സൈക്കിള്‍ നിലനില്‍ക്കുന്ന ബാറ്ററി വികസിപ്പിക്കും. അതോടെ ബാറ്ററിയുടെ ആയുസ്സിനെക്കുറിച്ച് വേവലാതിപ്പെടേണ്ടി വരില്ല,” ഗുഹന്‍ ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഗുഗു R-SUV ഡിസൈന്‍. Image source: Gugu Energy

ഇതെക്കുറിച്ച് ഗുഹന്‍ ദ് ബെറ്റര്‍ ഇന്‍ഡ്യയോട് കൂടുതല്‍ വിശദീകരിച്ചു. “ബാറ്ററി പാക്ക് സാങ്കേതികവിദ്യയില്‍ ഞങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ 20 പേറ്റന്‍റുകളുണ്ട്. ബാറ്ററികളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒപ്പം അത് വാട്ടര്‍ പ്രൂഫും ഫയര്‍പ്രൂഫും ആയിരികക്കണം. ചാര്‍ജ്ജുകഴിഞ്ഞ ബാറ്ററി മാറ്റി ചാര്‍ജ്ജുചെയ്ത വേറെ ബാറ്ററി മാറ്റിയിടുന്ന ടെക്‌നോളജി ഇതിലുണ്ടാവില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഈ ബാറ്ററി ഓഫീസിലോ വീട്ടിലോ സൗകര്യമായി ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. മാത്രമല്ല, ചാര്‍ജ്ജ് സൈക്കിള്‍ 1,500 ആയി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍.”

സാധാരയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് 600 മുതല്‍ 800 ആണ് ചാര്‍ജ് സൈക്കിള്‍. അതായത് പരമാവധി 3 കൊല്ലം.

“ഞങ്ങള്‍ ശ്രമിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് അ്ഞ്ച് വര്‍ഷമായി ഉയര്‍ത്താനാണ്. അതോടൊപ്പം തന്നെ ബാറ്ററി സെല്ലിന്‍റെ വില 1KWH ന് 170-200 ഡോളറായി കുറയ്ക്കാനും ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. മാര്‍ക്കെറ്റില്‍ ശരാശരി വില് 200-250 ഡോളര്‍ ആണ്. ഞങ്ങളുടെ ബാറ്ററിക്ക് ഇപ്പോഴത്തെ വില 185 ഡോളറും,” ഗുഹന്‍ അവകാശപ്പെടുന്നു.

ചെലവ് കുറയ്ക്കുക എന്നതാണ് ഗൂഗൂവിന്‍റെ ആദ്യപരിഗണന. ഒപ്പം ബാറ്ററി അതിന്‍റെ ആയുസ്സില്‍ എത്ര തവണ ചാര്‍ജ്ജുചെയ്ത് ഉപയോഗിക്കാം എന്നതും. നിര്‍മ്മാണപ്രക്രിയ ഓട്ടോമേറ്റഡ് ആക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

“ബാറ്ററി പാക്ക് നിര്‍മ്മിക്കുമ്പോള്‍ അതില്‍ ഏറ്റവും ചെലവേറിയ ഘടകം കൊബാള്‍ട്ട് ആണ്. ഇത് പരമാവധി ഒഴിവാക്കിയുള്ള സാങ്കേതിക വിദ്യയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ബാറ്ററിയുടെ താപനിയന്ത്രണസംവിധാനത്തില്‍ കൊബാള്‍ട്ടിന് പ്രധാന റോള്‍ ഉണ്ട്. കൊബാള്‍ട്ട് കുറയ്ക്കാനായി ഞങ്ങള്‍ നിക്കല്‍ കൂട്ടി പരീക്ഷിക്കുകയാണ്. മറ്റൊരു പ്രധാനപ്പെട്ട ഊന്നല്‍ സുരക്ഷിതത്വത്തിനാണ്–ബാറ്ററി വാട്ടര്‍ പ്രൂഫും ഫയര്‍ പ്രൂഫുമാക്കുക എന്നത്,” ഗുഹന്‍ വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കാം: പെട്രോള്‍ ബൈക്കുകളോട് കൊമ്പുകോര്‍ക്കാന്‍ ഒരു ഇലക്ട്രിക് ബൈക്ക്: സ്റ്റാര്‍ട്ടാക്കാന്‍ ഹെല്‍മെറ്റിലൂടെ വോയ്സ് കമാ‍ന്‍ഡ്, ഒറ്റച്ചാര്‍ജ്ജില്‍ 150 km


ഈ ഫീച്ചറുകളും പുതുമകളുമായി ഗൂഗു ഇലക്ട്രിക് ടൂ-വീലര്‍ രംഗത്തില്‍ വലിയ മാറ്റം കൊണ്ടുവരുന്നതിനും പെട്രോളിയം ഇന്ധന ഉപയോഗം കുറയ്ക്കുന്നതില്‍ സഹായിക്കുമെന്നും പ്രതീക്ഷിക്കാം.

 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:< a href=”mailto:malayalam@thebetterindia.com” target=”_blank” rel=”noopener noreferrer”>malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം