More stories

 • in

  പെട്രോള്‍/ഡീസല്‍ കാര്‍ ഇലക്ട്രിക് ആക്കാന്‍ കണ്‍വെര്‍ഷന്‍ കിറ്റ്; ഒറ്റച്ചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ റേഞ്ച്

  ചെന്നൈയില്‍ എസ് ആര്‍ എം യൂനിവേഴ്‌സിറ്റിയിലായിരുന്ന കാലത്താണ് (2014-’18) ഹൈദരാബാദുകാരായ അക്ബര്‍ ബെയ്ഗും അഷ്ഹര്‍ അഹമ്മദ് ഷെയ്ഖും ഒരു മാരുതി 800-ഉം മാരുതി എസ്റ്റീമും ഇലക്ട്രിക് ആയി കണ്‍വെര്‍ട്ട് ചെയ്തത്. അതിന് ശേഷവും കാറുകളുടെ മൊത്തത്തിലുള്ള പെര്‍ഫോര്‍മെന്‍സിന് വലിയ കുറവൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കി. ഇനിയുള്ളത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണെന്ന് മനസ്സിലാക്കിയതോടെ പഴയ കാറുകള്‍ ഇലക്ട്രിക് ആക്കി മാറ്റുന്ന സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു. യൂനിവേഴ്‌സിറ്റിയില്‍ നിന്നിറങ്ങിയതിന് ശേഷം ഹൈദരാബാദില്‍ ഭാരത് മൊബി എന്ന ഒരു […] More

 • in

  1,000 കിലോമീറ്റര്‍ റേഞ്ച്, 30-40% വിലയും കുറയും! ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം പുതിയ കണ്ടുപിടുത്തവുമായി ഇന്‍ഡ്യന്‍ കമ്പനി

  ഇലക്ട്രിക് വാഹനത്തിലേക്ക് മാറിയാലോ എന്നാലോചിക്കുമ്പോഴേ മനസ്സില്‍ വരുന്ന ഒരുപാട് ചോദ്യങ്ങളും സംശയങ്ങളുമുണ്ട്. അതില്‍ പ്രധാനം ബാറ്ററി റേഞ്ചിനെപ്പറ്റിയും സര്‍വീസിനെപ്പറ്റിയുമുള്ള ആശങ്കകളാണ്. ചാര്‍ജ്ജ് തീര്‍ന്ന് വഴിയില്‍ കിടന്നാല്‍ എന്തുചെയ്യും? ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം നഗരങ്ങളില്‍ പോലും കുറവല്ലേ!? ബാറ്ററിയുടെ റേഞ്ച് മാത്രമല്ല വിലയും പ്രശ്നമാണ്.  ഇതിന് പുറമെയാണ് ലിഥിയം അയോണ്‍, ലിഥിയം ഫെറോ ഫോസ്ഫേറ്റ്, ലെഡ് ആസിഡ് ബാറ്ററികള്‍ എന്നിവ കാലാവധി കഴിഞ്ഞ ശേഷം ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍. ബെംഗളുരുവില്‍ നിന്നുള്ള നാനോ  ടെക്നോളജി കമ്പനി ഈ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം […] More

 • in

  അടിയന്തരാവസ്ഥക്കാലത്തെ പ്രണയം: ഈ ദമ്പതികള്‍ തടവിലിരുന്ന് കൈമാറിയത് 200 കത്തുകള്‍

  സ്വാതന്ത്ര്യമില്ലാതെ പ്രണയം സാധ്യമാണോ? രാഷ്ട്രീയം വ്യക്തിജീവിതങ്ങളെ എങ്ങനെയാണ് നിര്‍വ്വചിക്കുന്നത്? മഹാരാഷ്ട്രയിലെ രാജാപ്പൂരില്‍ നിന്ന് അഞ്ച് തവണ പാര്‍ലമെന്‍റിലെത്തിയ മധു ദന്തവാതെയും അദ്ദേഹത്തിന്‍റെ ഭാര്യയും ധീരയായ ആക്ടിവിസ്റ്റുമായിരുന്ന പ്രമീള ദന്തവാതെയും തടവറയിലായിരിക്കുമ്പോള്‍ പരസ്പരം അയച്ച കത്തുകളാണ് ഈ ചോദ്യങ്ങള്‍ മനസ്സിലേക്ക് കൊണ്ടുവന്നത്. മധുവിനെ ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രമീളയെ യേര്‍വാദ സെന്‍ട്രല്‍ ജയിലിലുമായിരുന്നു അടിയന്തരവാസ്ഥക്കാലത്ത് 18 മാസം പാര്‍പ്പിച്ചത്. 1975 ജൂണില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അവരെ 800 കിലോമീറ്ററിലധികം ദൂരെയുള്ള രണ്ട് ജയിലുകളിലാക്കുകയായിരുന്നു. 23 വര്‍ഷക്കാലത്തെ ദാമ്പത്യജീവിതത്തിനാണ് […] More

 • in ,

  എ സിയും ഫാനും വേണ്ട! പൂനെ നഗരത്തിന് നടുവില്‍ മണ്‍വീട് നിര്‍മ്മിക്കുന്ന ദമ്പതികള്‍

  നാല് മാസം കൂടി കഴിഞ്ഞാല്‍ അന്‍വിത് പാഥക്കിന്‍റെയും ഭാര്യ നേഹയുടെയും വീട് പണിപൂര്‍ത്തിയായി താമസിക്കാറാകും. പൂനെ നഗരത്തിലാണ് അവരുടെ രണ്ടുനില വീട് ഉയരുന്നത്–ഒരു മണ്‍വീട്. “ഞങ്ങള്‍ക്ക് ഒരു പ്ലോട്ട് ഉണ്ടായിരുന്നു. വീടുപണിയാന്‍ ആലോചിച്ചപ്പോള്‍ മണ്‍വീടുകളെക്കുറിച്ചും കേട്ടറിഞ്ഞു. പല നല്ല കാര്യങ്ങളും മനസ്സിലാക്കി-ശ്വസിക്കുന്ന ചുമരുകള്‍, കുറഞ്ഞ മെയിന്‍റനന്‍സ്, പ്രകൃതിദത്തമായ വസ്തുക്കളുടെ ഉപയോഗം അങ്ങനെയങ്ങനെ. ഒരു പ്രമുഖ ആര്‍കിടെക്റ്റ് മണ്‍വീടുകളെപ്പറ്റി വിശദമായി സംസാരിക്കുന്നത് കേട്ടതോടെ എന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു,” പൂനെയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയ അന്‍വിത് ദ് […] More

 • in

  ഒറ്റച്ചാര്‍ജ്ജില്‍ 130km റെയ്ഞ്ചുള്ള ഇ-ബൈക്ക്, ഇലക്ട്രിക് ക്വാഡ് ബൈക്ക്, ഇ-ബസുകള്‍… ഇലക്ട്രിക് വാഹന വിപണി പിടിക്കാന്‍ മുന്‍ സൈനികരുടെ സ്റ്റാര്‍ട്ട് അപ്

  “ഏതൊരു ടെക്‌നോളജിയും ആദ്യം പരിചയപ്പെടാനുള്ള ഒരു അവസരം പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്,” റിട്ടയേഡ് സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രേരണ ചതുര്‍വേദി പറയുന്നു. “ഒരു പുതിയ സാങ്കേതിക വിദ്യ–ഉദാഹരണത്തിന് ജി പി എസ് (Global Positioning System) പൊതുജനങ്ങളുടെ ഉപയോഗത്തിനായി എത്തുന്നതിന് വളരെ മുമ്പുതന്നെ അതിന്‍റെ സാങ്കേതിക വിദ്യ സൈനിക ആവശ്യങ്ങള്‍ക്കായാണ് സാധാരണ പ്രയോജനപ്പെടുത്തുന്നത്.” പ്രേരണയും റിട്ട. കേണല്‍ അജയ് അഹ്‌ലാവത്തും സംരംഭകരാവുന്നതിന് മുമ്പ് തികഞ്ഞ സൈനികരായിരുന്നു. അതുകൊണ്ട് അവര്‍ക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും പല സാങ്കേതിക വിദ്യകളും പൊതുജനങ്ങളിലേക്കെത്തുന്നതിന് മുമ്പ് […] More

 • in

  ആളുകളെ ആക്രമിച്ചു കൊന്നിട്ടുണ്ട്, ദിവസവും 5 പേരെയെങ്കിലും കടിക്കുന്നുമുണ്ട്… എന്നിട്ടും ലേ നഗരം തെരുവുപട്ടികളോട് പെരുമാറുന്നത് ഇങ്ങനെയാണ്

  ‘ദേ, നീ രാത്രി ഒറ്റയ്ക്ക് പുറത്തൊന്നും നടക്കാനിറങ്ങരുത്, പ്രത്യേകിച്ചും മാര്‍ക്കെറ്റിന്‍റെ ഭാഗത്തേക്കൊന്നും പോകരുത്…’ എന്‍റെ വീട് ലഡാക്കിലെ ലേയിലാണ്. അവധിക്ക് വീട്ടില്‍ ചെല്ലുമ്പോഴൊക്കെ ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന മുന്നറിയിപ്പാണിത്. ‘അതെന്താ’ എന്ന് ചോദിച്ചാല്‍ അച്ഛനും അമ്മയും ഒരുപോലെ പറയും: “എന്തിനാ വെറുതെ നായ്ക്കളുടെ കടിയേല്‍ക്കുന്നത്?” തെരുവുനായ്ക്കളുടെ ശല്യം ഞങ്ങളുടെ നാട്ടില്‍ വളരെ രൂക്ഷമാണ്. അവ കൂട്ടംകൂടി വന്ന് ആളുകളെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുമുണ്ട്. പട്ടികളുടെ കടിയേല്‍ക്കുന്നതും സ്ഥിരം സംഭവമാണ്. അതുകൊണ്ടാണ് ഈ ഭയം. നിങ്ങളുടെ അരുമ മൃഗങ്ങള്‍ മെച്ചപ്പെട്ട […] More

 • Malaksing Gill Green architect
  in

  സ്റ്റീലും സിമെന്‍റുമില്ല, പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന വീടുകള്‍: മണ്ണും കല്ലും പ്രകൃതിസൗഹൃദ വസ്തുക്കളും ഇഷ്ടപ്പെടുന്ന ആര്‍കിടെക്റ്റ്

  പുതിയ വീടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരോട് ആര്‍കിടെക്റ്റ് മലാക്‌സിങ് ഗില്‍ പറയുന്ന ഒരു കാര്യമുണ്ട്. മണ്ണും മുളയും മരവുമടക്കം പ്രകൃതിക്കിണങ്ങുന്ന ഒരു വീട്ടിലേക്കാണ് നിങ്ങള്‍ താമസം മാറ്റുന്നതെന്ന് വിചാരിക്കൂ. പ്രദേശത്തുനിന്നു തന്നെ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാം, പണിക്കാരെയും നാട്ടില്‍ നിന്നുതന്നെ കിട്ടും. അങ്ങനെ ചെലവ് കുറയ്ക്കാം. എഴുപത് വര്‍ഷം കഴിഞ്ഞാലും നിങ്ങളുടെ വീട് പാറപോലെ നില്‍ക്കും. ഇനി, അത് പൊളിച്ച് വേറെ പണിയണം എന്ന് തോന്നിയാലോ? വീട് പൊളിച്ചാലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ മുഴുവന്‍ പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്നതും പ്രകൃതിക്ക് ഭാരമാകെ മണ്ണില്‍ […] More

 • in

  നിങ്ങളുടെ സ്കൂട്ടര്‍ വൈദ്യുതിയിലും പെട്രോളിലും ഓടിക്കാം: ഇലക്ട്രിക്-ഹൈബ്രിഡ് കിറ്റുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്

  രാകേഷും ഭാര്യ വിന്നി ഗംഗാധരനും ചേര്‍ന്ന് ബെംഗളുരുവില്‍ ഒരു സ്റ്റാര്‍ട്ട് അപ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ മനസ്സിലുണ്ടായിരുന്നത് ഐ സി എന്‍ജിന്‍ (Internal combustion) സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളായിരുന്നു. വ്യവസായങ്ങളെ മാത്രം (ബിസിനസ്-ടു-ബിസിനസ്) ഉന്നം വെച്ചുള്ളതായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്ന പ്രോജക്ട്. എന്നാല്‍ നിക്ഷേപകരെ തേടിയപ്പോള്‍ മിക്കവരും ചോദിച്ചത് ഒറ്റക്കാര്യം: ഓട്ടോമൊബൈല്‍ വ്യവസായം അധികം വൈകാതെ ഇലക്ട്രികിലേക്ക് മാറുമ്പോള്‍ ഈ ഐ സി എന്‍ജിന്‍ ടെക്‌നോളജി കൊണ്ട് എന്താണ് കാര്യം? ഈ ചോദ്യം അവരെ ചിന്തിപ്പിച്ചു. പെട്രോളും ഡീസലും […] More

 • in

  എങ്ങനെയാണ് ഒരാള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം കിട്ടുന്നത്?

  1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് (പൗരത്വനിയമം) അനുസരിച്ച് ഇന്‍ഡ്യന്‍ പൗരത്വം നേടാന്‍ നാല് വഴികളാണ് ഉള്ളത്. ജനനം പാരമ്പര്യം രെജിസ്‌ട്രേഷന്‍ നാച്വറലൈസേഷന്‍ ഇതു സംബന്ധിച്ച കൂടുതല്‍ വ്യവസ്ഥകള്‍ പൗരത്വനിയമം 1955-ന്‍റെ 3,4,5,6 സെക്ഷനുകളിലാണ് കൊടുത്തിരിക്കുന്നത്. 1. ജനനം വഴിയുള്ള പൗരത്വം. (സെക്ഷന്‍ 3) i) 1950 ജനുവരി 26-നു ശേഷവും 1987 ജൂലൈ 1-ന് മുമ്പും ഇന്‍ഡ്യയില്‍ ജനിച്ച ഏതൊരാളും–അയാളുടെ മാതാപിതാക്കള്‍ ഏത് രാജ്യക്കാരായാലും–ഇന്‍ഡ്യന്‍ പൗരനാണ്. ii) 1987 ജൂലൈ 1-ന് ശേഷവും 2004 ഡിസംബര്‍ 3-ന് മുമ്പും […] More

 • in

  പൂജ്യത്തില്‍ നിന്ന് 100 KM വേഗത നേടാന്‍ വെറും 3 സെക്കന്‍ഡ്! ഇന്‍ഡ്യയിലെ ആദ്യ ഇലക്ട്രിക് സൂപ്പര്‍ ബൈക്കുമായി ബെംഗളുരുവിലെ സ്റ്റാര്‍ട്ട് അപ്

  ഇന്‍ഡ്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണി 2023-ഓടെ 161 മില്യണ്‍ ഡോളറായി വളരുമെന്നാണ് ഒരു പഠനം പറയുന്നത്. അതിന് പല കാരണങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. യുവതലമുറയുടെ ആശയാഭിലാഷങ്ങളിലെ മാറ്റം, പ്രതിശീര്‍ഷവരുമാനത്തിലെ വര്‍ദ്ധനവ്, ഒപ്പം പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ റേഞ്ചിലുള്ള വര്‍ദ്ധനയും പെട്ടെന്ന് ലോണ്‍കിട്ടാനുള്ള സാധ്യതകളും എല്ലാം ഇതില്‍പ്പെടും. ഇതൊക്കെ മുന്നില്‍ കണ്ടാണ് ബെംഗളുരു ആസ്ഥാനമായുള്ള എംഫ്‌ളക്‌സ് മോട്ടോഴ്സ് ഒരു പക്ഷേ, രാജ്യത്തെ തന്നെ ആദ്യത്തെ ഇലെക്ട്രിക് സൂപ്പര്‍ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നത്. 2020-21-ഓടെ കമ്പനിയുടെ എംഫ്‌ളക്‌സ് വണ്‍ (Emflux ONE) എന്ന […] More

 • Strom R-3 - affordable electric car in India
  in

  ഒറ്റച്ചാര്‍ജ്ജില്‍ 200km, കിലോമീറ്ററിന് 40 പൈസ മാത്രം ചെലവ്: മുംബൈ കമ്പനിയുടെ വില കുറഞ്ഞ ഇലക്ട്രിക് കാര്‍

  ഈ ഇലക്ട്രിക് കാറില്‍ ആദ്യം ശ്രദ്ധ പിടിച്ചുപറ്റുന്നത് അതിന്‍റെ രൂപമാണ്. ഒരു മുച്ചക്രവാഹനം തിരിച്ചുവെച്ചതുപോലെയാണ്. മുന്‍പില്‍ രണ്ട് ചക്രങ്ങള്‍, പുറകില്‍ ഒരൊറ്റ ടയറും. ‘റിവേഴ്‌സ് ട്രൈക്ക് കോണ്‍ഫിഗറേഷന്‍’ എന്ന് പറയും. മുംബൈ ആസ്ഥാനമായുള്ള സ്‌ട്രോം മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് ആണ് പുതുമയുള്ള ഈ ഇലക്ട്രിക് കാറിന്‍റെ നിര്‍മ്മാതാക്കള്‍. സ്റ്റാര്‍ട്ടപ്പിന്‍റെ കോ-ഫൗണ്ടര്‍മാരായ പ്രതീക് ഗുപ്ത, ജീന്‍-ലുക് അബാസിയോ എന്നിവരുടെ അഭിപ്രായത്തില്‍ ഈ ‘തലതിരിഞ്ഞ മുച്ചക്ര’ പ്ലാറ്റ് ഫോം തിരക്കുപിടിച്ച ഇന്‍ഡ്യന്‍ നഗരങ്ങള്‍ക്ക് തികച്ചും യോജിച്ചതാണ്. സാധാരണ ഹാച്ച്ബാക്കിന്‍റെ അതേ സ്‌റ്റെബിലിറ്റി […] More

 • in

  200-ലധികം ഇസ്തിരിപ്പണിക്കാരുടെ വരുമാനം 27% ഉയര്‍ത്തിയ പ്രകൃതിസൗഹൃദ മാറ്റം

  റോഡരികിലും ഉന്തുവണ്ടികളിലും തുണികള്‍ ഇസ്തിരിയിട്ട് ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് നമുക്ക് എന്തുമാത്രം അറിയാം? കേരളത്തിന് പുറത്ത് ഇവരെ ‘അയേണ്‍ വാലാ’ എന്നും ‘പ്രെസ് വാലാ’ എന്നുമൊക്കെ വിളിക്കും. ഒരു മേശയും ഇസ്തിരിപ്പെട്ടിയുമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തുടങ്ങാവുന്ന സ്വയം തൊഴില്‍. എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേര്‍ നഗരങ്ങളിലെത്തി അയേണ്‍വാലകളാകുന്നു. അതില്‍ ഭൂരിഭാഗം പേര്‍ക്കും സ്വന്തമായൊരു കടയോ സ്ഥലമോ ഒന്നുമുണ്ടാകണമെന്നില്ല. റോഡരികിലോ മറ്റോ ഒരു മറ… അതുമാത്രമായിരിക്കും കട. വൈദ്യുതി വേണ്ട, ഉപ്പുകൊണ്ട് പ്രവര്‍ത്തിക്കുന്ന പോര്‍ട്ടബിള്‍ ലാമ്പ്: Karnival.com […] More

Load More
Congratulations. You've reached the end of the internet.