1,799 രൂപയുടെ സോളാര്‍ ചാര്‍ജ്ജറും ലാമ്പും: വിദൂരയാത്രകളില്‍ തടസ്സമില്ലാതെ വെളിച്ചം പകരാന്‍

കാംപിങ്ങ്, വിദൂരഗ്രാമങ്ങളിലെ ഫാംഹൗസുകളിലെ താമസം തുടങ്ങി വൈദ്യുതിയില്ലാത്തതോ വൈദ്യുതിവിതരണത്തില്‍ തടസം നേരിടാന്‍ സാധ്യതയുള്ളതോ ആയ ഏത് സാഹചര്യത്തിലും ഇത് നിങ്ങളുടെ സഹായത്തിനെത്തും

നിങ്ങളേതെങ്കിലും വിദൂരഗ്രാമത്തിലേക്കുള്ള യാത്രയിലാണെന്ന് കരുതുക, വൈദ്യുതി കിട്ടാക്കനിയായ വനമേഖല. അതുമല്ലെങ്കില്‍ ദീര്‍ഘമായ പവര്‍കട്ടുള്ള സമയത്ത് ഒരു അന്യദേശത്ത് ചെന്നുപെട്ടുവെന്ന് വിചാരിക്കുക. ഫോണിലെ ബാറ്ററിയുടെ ചാര്‍ജ്ജ് പോലും തീര്‍ന്നുപോയി.
ഈ സന്ദര്‍ഭത്തിലാണ് എങ്ങനെയെങ്കിലും ഒരിറ്റ് വൈദ്യുതി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുക. ഫോണെങ്കിലും ഇത്തിരി ചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

സൗരോര്‍ജ്ജം ഉപയോഗിച്ച് ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനും നല്ല വെളിച്ചം പകരാനും കഴിയുന്ന ലൈറ്റും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും, അതും വെറും 1,799 രൂപയുടെ ഉപകരണം ഉപയോഗിച്ച്.

സണ്‍ സോളാറിന്‍റെ പോര്‍ട്ടബിള്‍ ചാര്‍ജ്ജറും വിളക്കും വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

എങ്ങനെയാണ് പോര്‍ട്ടബിള്‍ സൗരോര്‍ജ്ജ ചാര്‍ജ്ജര്‍ പ്രവര്‍ത്തിക്കുന്നത് ?

ഈ പ്രോ-200 ചാര്‍ജറില്‍ 2,200 mAh ലിഥിയം NMC ബാറ്ററികളാണ് ഉള്ളത്. പൂര്‍ണമായും ചാര്‍ജ്ജായാല്‍ അതുകൊണ്ട് മൂന്ന് ദിവസം മുഴുവന്‍ ലാമ്പ് പ്രവര്‍ത്തിപ്പിക്കാനോ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനോ കഴിയും. നീണ്ട ലോഡ്‌ഷെഡ്ഡിങ്ങ് ഉള്ള സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ പോലും വൈദ്യുതിയില്ലെന്ന പരാതി ഇനി വേണ്ട.

2.35 വാട്ട് സോളാര്‍ പാനലുകളാണ് ഇതിനൊപ്പം വരുന്നത്. ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ഇത് വെയിലത്ത് വെച്ചാല്‍ മാത്രം മതി.

1,799 രൂപയുടെ ഈ മോഡലില്‍ 5V യു എസ് ബി പോര്‍ട്ടുകള്‍ ഉണ്ട്. ഈ സെറ്റില്‍ സാധാരണ ഫോണ്‍ അഡാപ്റ്ററും യു എസ് ബി കേബിളും ഉണ്ട്. ലാമ്പ് മൂന്ന് മോഡലിലാണ് വരുന്നത്–16 ലൂമെന്‍സ് ലോ മോഡും, 100 ലൂമെന്‍സ് നോര്‍മല്‍ മോഡും 200 ലൂമെന്‍സ് ടര്‍ബോ മോഡും.

ഇനിയെന്തിന് കാത്തുനില്‍ക്കണം? നിങ്ങളുടെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ സൗരോര്‍ജ്ജ ചാര്‍ജ്ജറുകള്‍ സ്വന്തമാക്കൂ. വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

സൗരോര്‍ജ്ജ എംപി3 പ്ലെയറിലേക്ക് അപ്‌ഗ്രേഡ് ചെയ്യൂ!

ഇനി ഏകാന്തയാത്രകളില്‍, ഇരുട്ടില്‍ നിങ്ങള്‍ക്ക് കൂട്ടായി ഒരു എംപി3 പ്ലെയറും റേഡിയോയും കൂടിയുണ്ടെങ്കിലോ. സണ്‍ സോളാര്‍ അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നു.

സോളാര്‍ ലാമ്പിനൊപ്പം എംപി3 പ്ലെയറും റേഡിയോയും ഉള്‍പ്പെടുന്ന ഈ സെറ്റിന് 2,899 രൂപയാണ് വില. ഇത് മൂന്ന് മോഡലുകളിലാണ് വരുന്ന്ത്–ലോ 25 ലൂമെന്‍സ്, നോര്‍മല്‍ 75 ലൂമെന്‍സ് ടര്‍ബോ 160 ലൂമെന്‍സും. ഒറ്റത്തവണ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്താല്‍ പിന്നെ അടുത്ത 36 മണിക്കൂര്‍ അതിനെപ്പറ്റി ഓര്‍ക്കുകയേ വേണ്ട.

നേരിട്ടുള്ള സൂര്യപ്രകാശത്തിലേ ഇത് ചാര്‍ജ്ജ് ആവൂ. പക്ഷേ, ഒരു പകല്‍ ചാര്‍ജ്ജ് ചെയ്താല്‍ നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍, എഫ് എം റേഡിയോ അല്ലെങ്കില്‍ യു എസ് ബി/എസ് ഡി കാര്‍ഡില്‍ നിന്നും തടസ്സമില്ലാതെ സംഗീതം ആസ്വദിക്കാം.

ബൂം! മോഡല്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

രാത്രി മുഴുവന്‍ മുറിയില്‍ പ്രകാശം പരത്താന്‍…

സുസ്ഥിരവും പരിസ്ഥിതി സൗഹൃദമായ സൗരോര്‍ജ്ജം കൊണ്ട് നിങ്ങളുടെ മുറിയില്‍ പ്രകാശം പരത്താം, വൈദ്യുതിയെത്താത്ത ഇടത്താണെങ്കില്‍പോലും. ഇതിന്‍റെ ബാറ്റെറിക്ക് അഞ്ച് വര്‍ഷം ഗാരന്‍റിയുണ്ട്. കാംപിങ്ങ്, വിദൂരഗ്രാമങ്ങളിലെ ഫാംഹൗസുകളിലെ താമസം തുടങ്ങി വൈദ്യുതിയില്ലാത്തതോ വൈദ്യുതിവിതരണത്തില്‍ തടസം നേരിടാന്‍ സാധ്യതയുള്ളതോ ആയ ഏത് സാഹചര്യത്തിലും ഇത് നിങ്ങളുടെ സഹായത്തിനെത്തും. സണ്‍ സോളാറിന്‍റെ മറ്റ് ലൈറ്റിംഗ് സിസ്റ്റങ്ങളെക്കുറിച്ചറിയാന്‍ ക്ലിക്ക് ചെയ്യൂ.


ഇതുകൂടി വായിക്കാം: ഒറ്റ മിനിറ്റില്‍ ഫിറ്റ് ചെയ്യാവുന്ന വെറും 700 രൂപയുടെ ഈ അഡാപ്റ്റര്‍ ജലം പാഴാവുന്നത് 95 % കുറയ്ക്കുന്നു


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം