ഒറ്റ മിനിറ്റില്‍ ഫിറ്റ് ചെയ്യാവുന്ന വെറും 700 രൂപയുടെ ഈ അഡാപ്റ്റര്‍ ജലം പാഴാവുന്നത് 95 % കുറയ്ക്കുന്നു

പ്ലംബര്‍ വേണ്ട, ജലം പാഴാവില്ല. വളരെ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാം. പ്രകൃതിക്കായി നിങ്ങള്‍ക്ക് ചെയ്യാവുന്ന ചെറിയൊരു കാര്യം ഇന്നുതന്നെ ചെയ്യാം. 

ടാപ്പ് വെറുതെ തുറന്നിട്ട് വെള്ളം കളയല്ലേ എന്നൊക്കെ നമ്മള്‍ ചെറുപ്പം മുതലേ പഠിക്കുന്നതും പഠിപ്പിക്കുന്നതുമാണ്.

വെള്ളം പരമാവധി ദുരുപയോഗം ചെയ്യാതിരിക്കാന്‍ ഭൂരിഭാഗം ആളുകളുമിപ്പോള്‍ ശ്രദ്ധിക്കുന്നുണ്ടാവും. കാരണം വെള്ളത്തിന്‍റെ വില എല്ലാവരും അറിഞ്ഞുതുടങ്ങിയിരിക്കുന്നു.

പക്ഷേ, എത്ര ശ്രദ്ധിച്ച് ടാപ്പ് ഉപയോഗിച്ചാലും പകുതിയോളം വെള്ളം പാഴായിപ്പോവും. നമ്മുടെ ടാപ്പുകള്‍ അങ്ങനെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. പെട്ടെന്ന് നല്ല ഫ്‌ളോയില്‍ വെള്ളം വന്നില്ലെങ്കില്‍ നമുക്കും മടുത്തുപോവും.

ഒരു ചെറിയ അഡാപ്റ്റര്‍ ടാപ്പില്‍ ഫിറ്റ് ചെയ്താല്‍ വെറുതെ ഒഴുകി പാഴാവുന്ന വെള്ളത്തിന്‍റെ 90 ശതമാനവും ലാഭിക്കാന്‍ കഴിഞ്ഞാലോ?

ഒരു ‘വാട്ടര്‍ ഹീറോ’ ആവാന്‍ നിങ്ങള്‍ക്ക് വേണ്ടത് ഏര്‍ത്ത് ഫോക്കുസിന്‍റെ ഈ ചെറിയ അഡാപ്റ്റര്‍ മാത്രം! ഇകോ മിസ്റ്റ്, ക്വാമിസ്റ്റ് എന്നീ രണ്ട് തരം അഡാപ്റ്ററുകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ടാപ്പുപയോഗിക്കുമ്പോള്‍ 95% ജലം ലാഭിക്കൂ.

ഏര്‍ത്ത് ഫോക്കൂസ് രണ്ട് മോഡലുകളിലുള്ള അഡാപ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടും നിങ്ങളുടെ വീട്ടില്‍ ജലം പാഴാവുന്നത് 90 മുതല്‍ 95 ശതമാനം വരെ കുറയ്ക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തതാണ്. രണ്ട് മോഡലുകള്‍ തമ്മിലുള്ള വ്യത്യാസം അത് ഫിറ്റുചെയ്യുന്ന രീതിയിലാണ്-ടാപ്പില്‍ ഫിറ്റ് ചെയ്യുന്നതും റിട്രോഫിറ്റും.

രണ്ട് അഡാപ്റ്ററുകളും ഒറ്റ മിനിറ്റുകൊണ്ട് ഫിറ്റ് ചെയ്യാം. പ്ലംബറെ വിളിക്കേണ്ട കാര്യമേയില്ല.

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ രണ്ട് അഡാപ്റ്ററിലേതെങ്കിലും തെരഞ്ഞെടുക്കാം.

550 രൂപയുടെ ഇകോമിസ്റ്റ് അഡാപ്റ്റര്‍

സാധാരണ ടാപ്പില്‍ മിനിറ്റില്‍ പത്ത് ലീറ്റര്‍ വെള്ളമാണ് ഒഴുകിവരിക. ഈ അഡാപ്റ്റര്‍ ഫിറ്റ് ചെയ്താല്‍ അത് മിനിറ്റില്‍ വെറും അര ലീറ്റര്‍ ആയി കുറയും. വാണിജ്യസ്ഥാപനങ്ങള്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ ഇത് ഉപയോഗിച്ചാല്‍ വാട്ടര്‍ ബില്ലില്‍ വലിയ കുറവുണ്ടാകും.

ബ്രാസ്സ് കൊണ്ടാണ് ഈ അഡാപ്റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വളരെ സുരക്ഷിതമായ ഈ അഡാപ്റ്റര്‍ ടാപ്പിനകത്ത് എളുപ്പത്തില്‍ ഫിറ്റ് ചെയ്യാം. മഞ്ഞുപോലെയാണ് വെള്ളം പുറത്തുവരിക. ഏര്‍ത്ത് ഫോക്കൂസിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഇതെന്ത് മായാജാലമാണെന്ന് നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാവില്ല.’

ഈ അഡാപ്റ്റര്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ, പ്രകൃതിയോടുള്ള കരുതലും കൂടിയാണത്.

റിട്രോഫിറ്റിങ് ക്വാമിസ്റ്റ് ഡിവൈസ്

അടുക്കളയിലെ സിങ്കിലും വാഷ് ബേസിനിലുമൊക്കെ ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തതാണിത്. ഇതും 95% വരെ വെള്ളം ലാഭിക്കുന്നു. ഇതിന് രണ്ട് സെറ്റിങ്‌സ് ഉണ്ട്. മിസ്റ്റ് മോഡും ജെറ്റ് മോഡും. ആദ്യത്തേതില്‍ നിന്നുള്ള ഫ്ലോ കൂടുതല്‍ വ്യാപ്തിയില്‍ പതിക്കും. രണ്ടാമത്തേത് നല്ല ശക്തിയിലുള്ള ഫ്‌ളോ നല്‍കും, വെള്ളം ലാഭിച്ചുകൊണ്ട് തന്നെ. ഇത് ടാപ്പില്‍ ഫിറ്റ് ചെയ്യാന്‍ 30 സെക്കന്‍റ് മതിയാവും.

വള്ളത്തിന് അത്യാവശ്യം നല്ല പ്രെഷര്‍ ഉണ്ടെങ്കില്‍ ഈ അഡാപറ്റര്‍ നന്നായി പ്രവര്‍ത്തിക്കും. ഒരു ബൂസ്റ്റര്‍ പമ്പോ ഓവര്‍ഹെഡ് ടാങ്കോ ഉണ്ടെങ്കില്‍ സ്വാഭാവികമായും വെള്ളത്തിന് ഇത്രയൊക്കെ പ്രെഷര്‍ ഉണ്ടാവും. ഫീമെയില്‍-മെയില്‍ ത്രെഡുകളില്‍ ഇത് ഫിറ്റാക്കാന്‍ കഴിയും. സ്റ്റാന്‍ഡേഡ് സൈസ് ടാപ്പുകളില്‍ (24 എം എം ഔട്ടര്‍ ഡയമീറ്റര്‍ ഉള്ളവ) ഇത് ഫിറ്റ് ചെയ്യാം.

660 രൂപയുള്ള ഈ അഡാപ്റ്റര്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ.


ഇതുകൂടി വായിക്കാം: വെറും 50 രൂപയുടെ ഈ ഉപകരണം നിങ്ങളുടെ വീട്ടിലെ ജല ഉപഭോഗം 80% വരെ കുറയ്ക്കും


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം