ഇനിയെന്തുചെയ്യുമെന്നറിയാതെ ഹൃദയം വിങ്ങിനിന്ന ആ നേരത്ത് ആ കെ എസ് ആര്‍ ടി സി ബസിന്‍റെ ഹോണടി വീണ്ടും കേട്ടപ്പോൾ മൊയ്തീന്‍റെ ഹൃദയത്തിൽ ഏതൊക്കെ വികാരങ്ങൾ നിറഞ്ഞിട്ടുണ്ടാവുമെന്ന് ഊഹിക്കാനാവില്ല.
പാസ്പോർട്ടും ടിക്കറ്റും അടങ്ങിയ ബാഗ് എവിടെ നഷ്ടപ്പെട്ടുവെന്നറിയാതെ, വിദേശത്തേക്കുള്ള യാത്ര മുടങ്ങുമെന്നുറപ്പിച്ച്, പാതിരയോടടുക്കുന്ന നേരത്ത് എന്തു ചെയ്യണമെന്നറിയാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിരാശനായി നിൽക്കുകയായിരുന്നു മൊയ്തീൻ.
അപ്പോഴാണ് പാസ്പോർട്ടുമായി കെ യു ആർ ടി സിയുടെ വോൾവോ ബസ് വിമാനത്താവളത്തില്‍ അയാളെ തിരക്കിയെത്തുന്നത്. ഹൃദയം നിറയ്ക്കുന്ന ആ കഥ സഹയാത്രികനായ അനീഷ് അഷറഫ് പങ്കുവെയ്ക്കുമ്പോഴാണ് ലോകം അറിയുന്നത്.
ഇപ്പോഴിതാ, കോഴിക്കോട്-എറണാകുളം റൂട്ടിലോടുന്ന കെ യു ആർ ടി സി വോൾവോ ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും വീണ്ടും മനസ്സിലിടം നേടുന്നു.
രാത്രി വിജനമായ വഴിയിൽ ഒരു സ്ത്രീയെ ഒറ്റയ്ക്കിറക്കി വിടാൻ മനസ്സനുവദിക്കാത്തതുകൊണ്ട് കൂട്ടുനിന്ന കെ എസ് ആർ ടി സി ബസിനെയും ജീവനക്കാരെയും നമുക്കറിയാം, മുറുമുറുപ്പില്ലാതെ ആ നല്ല കാര്യത്തിന് സമ്മതം മൂളിയ യാത്രക്കാരെയും.
ഇതുകൂടി വായിക്കാം: മെറ്റനോയ: 8 പണിക്കാര്‍ 8 ദിവസം കൊണ്ട് ഒന്നരലക്ഷം രൂപയ്ക്ക് പണിത റിസോര്‍ട്ടിന്‍റെ ഉടമ
ഇപ്പോഴിതാ, കോഴിക്കോട്-എറണാകുളം റൂട്ടിലോടുന്ന കെ യു ആർ ടി സി വോൾവോ ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും വീണ്ടും മനസ്സിലിടം നേടുന്നു.
“ജനുവരി ആറ് രാത്രിയാണ് സംഭവം. രാത്രി പതിനൊന്നുമണിയായിക്കാണും,” എന്ന് അനീഷ് കുറിക്കുന്നു.
അനീഷിന്‍റെ കുറിപ്പിൽ നിന്ന്.
” ഇന്നലെ (ജനുവരി ആറ്) കോഴിക്കോട്ട് നിന്ന് ഈ ബസിലാണ് ഞാൻ കൊച്ചീലോട്ട് യാത്ര തിരിച്ചത്. യാത്രക്കാർ നിറയെ ഉണ്ടായിരുന്നു ബസിൽ. ബസ് നെടുമ്പാശേരി എയർപോർട്ടിൽ എത്തി ഗൾഫ് യാത്രയ്ക്കുള്ളവർ എയർപോർട്ടിലിറങ്ങി.”
കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്
മൊയ്തീനും അവിടെ ഇറങ്ങി. പിന്നീടുള്ള കാര്യങ്ങള്‍ അനീഷ് വിവരിക്കുന്നതിങ്ങനെ.
“ബസ് യാത്ര തുടങ്ങി കുറച്ച് ഓടിയപ്പോൾ കണ്ടക്ടർ നിസാർ സാറിനോട് എന്‍റെ മൊബൈൽ ചാർജ് ചെയ്യണമെന്ന് പറഞ്ഞു പുള്ളി ചാർജ് ചെയ്യാൻ സ്ഥലം കാണിച്ചപ്പോൾ അവിടെ നിന്നും ഒരു കിറ്റ് കിട്ടി യാത്രക്കാരിൽ ഒരാൾ കിറ്റ് തുറന്നു നോക്കി. കുടുംബം പുലർത്താൻ ഗൾഫിലേക്ക് ജോലിക്ക് പോകുന്ന മൊയ്ദീൻ എന്നയാളുടെ പാസ്പോർട്ടും വിസയും മറ്റു രേഖകളും അടങ്ങുന്ന കിറ്റായിരുന്നു അത്..”
ബസിലെ കണ്ടക്ടര്‍ നിസാര്‍
അതെങ്ങനെ തിരിച്ചെത്തിക്കും എന്ന വേവലാതിയായി എല്ലാവര്‍ക്കും. മൊയ്തീനെ ബന്ധപ്പെടാനുള്ള നമ്പര്‍ ആ രേഖകളിലെന്തെങ്കിലും ഉണ്ടോ എന്ന് തെരഞ്ഞുവെങ്കിലും കിട്ടിയില്ല. അനീഷ് തന്നെ മുന്‍കൈ എടുത്തു.
മൊയ്തീന്‍റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു.
“ബസ് സൈഡൊതുക്കി. മൊയ്തീന്‍റെ ഫോൺ നമ്പർ ഇല്ലായിരുന്നു. ബസ് വെയിറ്റ് ചെയ്യുമെങ്കിൽ ഞാൻ എയർപോർട്ടിൽ കൊണ്ട് പോയി കൊടുക്കാമെന്ന് പറഞ്ഞു. കുറച്ചു നേരം ബസിൽ ചർച്ചയായിരുന്നു. ബസിന്‍റെ സാരഥി കൃഷ്ണദാസും കണ്ടക്ടർ നിസാർ നിലമ്പൂരും കൂടി യാത്രക്കാരോട് ചോദിച്ചു കൊണ്ട് തീരുമാനമെടുത്തു ബസ് ഒന്നുകൂടി എയർപോർട്ട് ലക്ഷ്യം വെച്ചു നീങ്ങി.
ഇതുകൂടി വായിക്കാം: കടലാമക്കുഞ്ഞുങ്ങള്‍ക്ക് കൂട്ടിരിക്കുന്ന ഒരു ഗ്രാമം
“എയർ പോർട്ടിലെത്തി ബസ് ഹോണടി തുടങ്ങി.ഞാനുൾപ്പെടെ രണ്ട് മൂന്ന് യാത്രക്കാർ പുറത്തിറങ്ങി അന്വേഷിച്ചു കുറച്ചു സമയത്തിനുള്ളിൽ മൊയ്തീനെ കണ്ടു പാസ്പോർട്ടും രേഖകളും കൈമാറി.”
ഡ്രൈവര്‍ കൃഷ്ണദാസ്
അനീഷ് തന്‍റെ കുറിപ്പ് ഇങ്ങനെ അവസാനിപ്പിക്കുന്നു.
“അയാൾക്ക് (മൊയ്തീന്) സമാധാനമായി നമുക്ക് സന്തോഷവും. ഈ ബസിലെ ഡ്രൈവർ കൃഷ്ണദാസിനെയും കണ്ടക്ടർ നിസാർ നിലമ്പൂരിനെയും മൊയ്തീനും യാത്രക്കാരായ ഞങ്ങളും മറക്കില്ല നിങ്ങൾക്കൊരു… ബിഗ് സല്യൂട്ട്.”
മൊയ്തീൻ മാത്രമല്ല ഈ സംഭവകഥ വായിക്കുന്ന എല്ലാവരും നന്ദി പറയുന്നു, കൃഷ്ണദാസിന്, നിസാറിന്, അനീഷ് അടക്കമുള്ള യാത്രക്കാർക്ക്… മറക്കാനാവില്ല നിങ്ങളെ. എല്ലാവര്‍ക്കും ഹൃദയം നിറയെ ലൈക്കുകള്‍.