പനിയോ ചുമയോ ഉണ്ടെങ്കില്‍ കോവിഡ്-19 ടെസ്റ്റ് ചെയ്യണോ? ICMR മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പറയുന്നത് ഇതാണ്

“വീട്ടില്‍ തന്നെ ഇരിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക. ഇതുവഴി കോവിഡ് 19 ബാധ വലിയൊരു പരിധി വരെ കുറയ്ക്കാം.”

ഞാന്‍ താമസിക്കുന്ന അപാര്‍ട്ട്‌മെന്‍റില്‍ കഴിഞ്ഞ ദിവസം വലിയ പ്രശ്‌നമുണ്ടായി. അവിടെ ജോലി ചെയ്യുന്ന ഒരു കുക്കിന് പനിയും ശരീരവേദനയും ഭയങ്കര ക്ഷീണവും.

വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഭീതി നിറഞ്ഞു; ചാറ്റുകളില്‍ കോവിഡ് 19 എന്ന വാക്ക് പല തവണ കയറിവന്നു.

അപാര്‍ട്ട്‌മെന്‍റിലെ പലരും കോവിഡ് 19 ടെസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്തു. കാരണം, ആ പാചകക്കാരി അവിടെയുള്ള അഞ്ച് വീടുകളില്‍ ജോലി ചെയ്തിരുന്നു.

അവര്‍ക്ക് സാധാരണ ജലദോഷപ്പനിയാണെന്നാണ് അടുത്തുള്ള ഒരു ഡോക്റ്ററെ കണ്ടപ്പോള്‍ പറഞ്ഞു. മരുന്നുകൊടുത്ത്, രണ്ടുദിവസത്തെ വിശ്രമവും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ മറ്റൊരു  സംശയം ഉയര്‍ന്നുവരുന്നു. ഏതൊക്കെ ലക്ഷണങ്ങള്‍ കണ്ടാലാണ് കോവിഡ്-19 പരിശോധന നടത്തേണ്ടത്.

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR) അതു സംബന്ധിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

കോവിഡ് 19 ടെസ്റ്റ് എപ്പോള്‍ ചെയ്യണം?

1. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ വിദേശത്ത് പോയ ആളുകളിലാര്‍ക്കെങ്കിലും പനി, ചുമ, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവയുണ്ടെങ്കില്‍.

2. കോവിഡ് 19 സ്ഥിരീകരിച്ചിട്ട ആരെങ്കിലുമായി അടുത്ത സമ്പര്‍ക്കത്തില്‍ നിങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍, അയാളുമായി സമ്പര്‍ക്കത്തിലായതിന് ശേഷം 5 മുതല്‍ 14 വരെ ദിവസങ്ങള്‍ക്കിടയില്‍ പരിശോധന നടത്തണം, ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ പോലും

3. കോവിഡ് 19 ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലുമോ സ്ഥിരീകരിച്ച ആളുകളുമായി അടുത്തിടപഴകുന്ന ആളുകള്‍ക്കോ ലക്ഷണങ്ങള്‍ കണ്ടാല്‍.

4. കോവിഡ് 19 ബാധിച്ചവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള അവര്‍ക്കൊപ്പം താമസിക്കുന്നവരോ, അവരുമായി വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാതെ ബന്ധപ്പെട്ടിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരോ, ലക്ഷണങ്ങളില്ലെങ്കില്‍ കൂടി കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാവണം.

5. ശ്വാസകോശത്തില്‍ കടുത്ത അണുബാധയുമായി (Severe Acute Respiratory Infections-SARI) ആശുപത്രിയില്‍ പ്രവശിപ്പിക്കപ്പെടുന്ന 38 ഡിഗ്രി സെന്‍റിഗ്രേഡ് (100.4 ഫാരന്‍ഹീറ്റ്) പനിയും പത്ത് ദിവസത്തിലേറെയായി ചുമയും ഉള്ള രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം.

കോവിഡ്-19 ന്‍റെ ലക്ഷണങ്ങള്‍

1. പനി
2. വരണ്ട ചുമ
3. ശ്വാസംമുട്ടല്‍ (സീരിയസ് കേസുകളില്‍)
4. ക്ഷീണം
5. വയറിളക്കം (ചില കേസുകളില്‍)

“പ്രധാനപ്പെട്ട കാര്യം നമ്മള്‍ ഭയപ്പെടാതിരിക്കുക എന്നതാണ്,” മുംബൈയില്‍ നിന്നുള്ള ഡോ. എസ് പണ്ഡിറ്റ് പറയുന്നു. “വീട്ടില്‍ തന്നെ ഇരിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കുക. ഇതുവഴി കോവിഡ് 19 ബാധ വലിയൊരു പരിധി വരെ കുറയ്ക്കാം.”

വീട്ടിലിരിക്കുക, വീട്ടിലുണ്ടാക്കിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, സാമൂഹ്യമായ അകലം പാലിക്കുക, മദ്യപാനവും പുകവലിയും ഒഴിവാക്കുക എന്നീ കാര്യങ്ങളാണ് ഡോക്റ്റര്‍ നിര്‍ദ്ദേശിക്കുന്നത്.

എപ്പോഴാണ് ആശുപത്രിയില്‍ പോകേണ്ടത്?

പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്റ്ററുടെ ഉപദേശം തേടുക. “പനിയും ജലദോഷമടക്കമുള്ള ലക്ഷണങ്ങളുള്ളവര്‍ക്ക് പാരസെറ്റമോളാണ് ഞങ്ങള്‍ കൊടുക്കുന്നത്. പനി വിട്ടുമാറാതെ നില്‍ക്കുകയാണെങ്കിലോ ശ്വസനപ്രശ്‌നങ്ങള്‍, നെഞ്ചില്‍ തുടര്‍ച്ചയായ വേദനയോ പ്രഷറോ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ പോകണം,” ഡോ. പണ്ഡിറ്റ് പറയുന്നു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെട്ടതിന് ശേഷം മാത്രം തുടര്‍ നടപടികള്‍ എടുക്കുക.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍
1056
0471 255 2056
0471 230 9250
0471 230 9251
0471 230 9252
0471 230 9253
0471 230 9254
0471 230 9255

 


കോവിഡ്-19 സംബന്ധിച്ച കൂടുതല്‍ വാര്‍‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക. 


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം