ഒറ്റ ദിവസം കൊണ്ട് നല്ലൊരു ജൈവവളം അടുക്കളയില്‍ തയ്യാറാക്കാം, കംപോസ്റ്റിങ്ങ് ആവശ്യമില്ല

കംപോസ്റ്റ് വളം ഉണ്ടാക്കുന്നവര്‍ക്കും അതുണ്ടാക്കാന്‍ മടിയുള്ളവര്‍ക്കും പിന്തുടരാവുന്ന രണ്ട് എളുപ്പവിദ്യകള്‍

വശ്യമുള്ള പച്ചക്കറികള്‍ വീട്ടില്‍ തന്നെ വിളയിച്ചെടുക്കുന്നത് ഒരു അന്തസ്സാണ്. മാത്രമല്ല സന്തോഷപ്രദവുമാണ്.

പക്ഷെ, പച്ചക്കറിത്തോട്ടത്തിനും പൂന്തോട്ടത്തിനും ആവശ്യമായ ജൈവവളം ഉണ്ടാക്കിയെടുക്കുന്നത് പലപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണെന്നാണ് നമ്മളില്‍ പലരും കരുതിയിരിക്കുക.

എന്നാല്‍ അടുക്കളയില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ എങ്ങനെ  ഒറ്റദിവസം കൊണ്ട് ജൈവവളമായി മാറ്റാം എന്ന്  നോക്കാം.

പച്ചക്കറികളുടെയും പഴങ്ങളുടെയും കിഴങ്ങുകളുടെയും തൊലികള്‍, എന്തിനേറെ ഇതെല്ലാം കഴുകിയെടുക്കുന്ന വെള്ളം പോലും പോഷകസമ്പുഷ്ടം തന്നെ.

പ്രോട്ടീനും, പൊട്ടാസ്യവും കാല്‍സ്യവും ഒക്കെ അടങ്ങിയ പോഷകസമ്പുഷ്ടമായ ഇവ നമുക്ക് ഉപയോഗശൂന്യമായ വസ്തുക്കളാണെങ്കിലും അടുക്കളത്തോട്ടത്തിനും പൂന്തോട്ടത്തിനും ഗുണം ചെയ്യും.

ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ ഇതുകൊണ്ട് നല്ല പച്ചക്കറി നമുക്ക് വിളയിച്ചെടുക്കാം. വീട്ടുമുറ്റം പൂങ്കാവനവുമാക്കാം.

പക്ഷെ, അപ്പോഴും കമ്പോസിറ്റിംഗ് ആണ് നാം സാധാരണ പിന്തുടരുന്ന രീതി.  കുറച്ചധികം സമയവും അധ്വാനവും ഇതിനാവശ്യമായി വരും.

നിങ്ങള്‍ കംപോസ്റ്റിങ്ങ് ചെയ്യുന്ന ആളാണെങ്കില്‍ ഈ എളുപ്പവിദ്യയിലൂടെ തോട്ടത്തിന് പുതുജീവന്‍ നല്‍കാം.

തയ്യാറാക്കുന്ന വിധം

  • പച്ചക്കറികളും അരിയും കഴുകുന്ന വെള്ളം ഒരു വലിയ പാത്രത്തിലോ ബക്കറ്റിലോ ശേഖരിക്കുക
  • പച്ചക്കറികളും മറ്റും പൈപ്പുവെള്ളത്തില്‍ നേരിട്ടു കഴുകുന്ന രീതി മാറ്റി ഒരു പാത്രത്തില്‍ വെള്ളമെടുത്തു കഴുകി ഈ വെള്ളം ഒരു ബക്കറ്റില്‍ ശേഖരിക്കുക. (ഇതുവഴി ജലനഷ്ടവും ഒരുപാട് കുറയ്ക്കാം)
  • അരിയും ധാന്യങ്ങളും കഴുകുന്ന വെള്ളവും ബക്കറ്റില്‍ ശേഖരിക്കുക. ഇവയില്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ആശങ്കയുണ്ടെങ്കില്‍ ആദ്യമൊരു തവണ കഴുകിയ വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷം വീണ്ടും കഴുകുന്ന വെള്ളം ബക്കറ്റില്‍ ശേഖരിക്കുക
  • പച്ചക്കറിത്തൊലിയും പഴത്തൊലിയും മറ്റും വെള്ളം ശേഖരിക്കുന്ന ഈ ബക്കറ്റിലിട്ടു വെയ്ക്കുക. ഈച്ചയൊന്നും കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബക്കറ്റ് നന്നായി മൂടി വെയ്ക്കുക.
  •  എല്ലാ ദിവസവും ഒരിക്കല്‍ ഈ ബക്കറ്റില്‍ നിന്ന് പച്ചക്കറിമാലിന്യങ്ങള്‍ എടുത്തുമാറ്റുക. ഒരു സമയം നിശ്ചയിക്കുക, വൈകുന്നേരം ആവുന്നതാണ് നല്ലത്. പച്ചക്കറി മാലിന്യങ്ങള്‍ 24 മണിക്കൂറിലധികം ഈ വെള്ളത്തില്‍ കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മാത്രം. ഉറപ്പുവരുത്തുക. കമ്പോസ്റ്റിലെ ഈര്‍പ്പം ഇല്ലാതാക്കാന്‍ അതു സഹായിക്കും.
  • നിങ്ങളുടെ തോട്ടത്തിലെ ചെടികള്‍ നനയ്ക്കാന്‍ ജൈവാസമ്പുഷ്ടമായ ഈ വെള്ളം ഉപയോഗിക്കാം. ചെടികള്‍ ചട്ടികളിലോ ഗ്രോബാഗുകളിലോ ആണ് നട്ടിരിക്കുന്നതെങ്കില്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് ആ വെള്ളം മതിയാകും. കൂടുതല്‍ വെള്ളം ആവശ്യമെങ്കില്‍ ചേര്‍ത്തുകൊടുക്കാം.
  • വെള്ളം ഊറ്റിയെടുത്ത ശേഷം ബാക്കി വരുന്ന പച്ചിക്കറി മാലിന്യങ്ങള്‍–പഴത്തൊലിയും മറ്റും–കമ്പോസ്റ്റിംഗ് ബിന്നിലേക്ക് നിക്ഷേപിക്കുക. ധാരാളം ഉണക്ക ഇലകളും ഈര്‍ച്ചപ്പൊടിയോ കു‍ഞ്ഞുകമ്പുകളോ മറ്റോ  കമ്പോസ്റ്റിങ്ങിനായി ചേര്‍ത്തുകൊടുക്കണം, കാരണം ഊറ്റിയെടുത്ത ജൈവമാലിന്യങ്ങളില്‍ ജലാംശം കൂടുതലായിരിക്കും. അതുവലിച്ചെടുക്കാനാണ് കരിയിലയും മറ്റും ചേര്‍ത്തുകൊടുക്കുന്നത്.

മുകളില്‍ വിവരിയ്ക്കുന്ന തരത്തില്‍ ചെടി നനച്ചുകൊടുക്കുന്ന ആദ്യ ആഴ്ചകളില്‍ ചെടിയുടെ വളര്‍ച്ച നിരീക്ഷിക്കുക. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും കഴുകുന്ന വെള്ളം ചെടിയുടെ വളര്‍ച്ചയ്ക്ക് മതിയാകും. എന്നാല്‍ ഇതെല്ലാം ഇവ നട്ടിരിക്കുന്ന മണ്ണിന്‍റെ  പി എച്ച് മൂല്യം, കാലാവസ്ഥ, മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം  എന്നിവയെ ആശ്രയിച്ചിരിക്കും.

പച്ചക്കറികള്‍ക്കൊരു ആരോഗ്യപാനീയം

ഇനി നിങ്ങള്‍ കംപോസ്റ്റിങ്ങ് ഇനിയും തുടങ്ങിയിട്ടില്ലെങ്കില്‍ മറ്റൊരു എളുപ്പവഴിയുണ്ട്.

  • പച്ചക്കറികള്‍ കഴുകുന്ന വെള്ളം (തക്കാളി,ഉള്ളി,ഉരുളക്കിഴങ്ങ് എന്തുമാകാം) പാത്രത്തില്‍ ശേഖരിക്കുക.
  • പച്ചക്കറി മാലിന്യങ്ങള്‍ ചെറുതായി അരിഞ്ഞ് വേണം പാത്രത്തില്‍ ഇട്ടുവെയ്കക്കാന്‍.  (ഇരുപത്തിനാലു മണിക്കൂറിലധികം ഈ മാലിന്യങ്ങള്‍ ഈ പാത്രത്തില്‍ സൂക്ഷിക്കാന്‍ പാടില്ല).
  • അരിഞ്ഞ പച്ചക്കറിമാലിന്യങ്ങള്‍ മിക്‌സിയിലിട്ട് വെള്ളമൊഴിച്ച് അരച്ചെടുക്കുക. ഈ മിശ്രിതം നീണ്ടതോ കുറുകിയതോ ആകരുത്)
  • ഈ മിശ്രിതം വെള്ളവുമായി യോജിപ്പിച്ച് ചെടികള്‍ക്ക് നല്‍കുക.
  • ദീര്‍ഘകാലമായി നിങ്ങളുടെ തോട്ടത്തില്‍ ആവശ്യമായ വളം നല്‍കാത്ത പക്ഷം തയ്യാറാക്കിയ ജൈവമിശ്രിതം ഒരാഴ്ചയില്‍ രണ്ടു ദിവസം നല്‍കാം.
  • ഈച്ചകളും മറ്റും ചെടികളിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഈ മിശ്രിതം കുറച്ചു മണ്ണുമാറ്റി ഒഴിച്ചുകൊടുത്തതിന് ശേഷം മൂടിയിടുക.

    ഇതുകൂടി വായിക്കാം: സൂപ്പര്‍ ഫുഡ് ആയ മൈക്രോഗ്രീന്‍സ് എങ്ങനെ എളുപ്പം വളര്‍ത്തിയെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം