ആയിരക്കണക്കിന് തൊഴിലവസരങ്ങളിലേക്ക് വഴി തുറന്ന് ഗൂഗിള്‍ കോര്‍മോ ജോബ്സ് ആപ്പ്

20 ലക്ഷം എന്‍ട്രി ലെവല്‍ ജോലി ഒഴിവുകള്‍ ഈ ആപ്ലിക്കേഷനില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. #Jobs #KormoJobs

ജോ ലികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തകൃതിയായി നടക്കുമ്പോള്‍ അയച്ച അപേക്ഷകളുടെയും പ്രധാനപ്പെട്ട ഫയലുകളുടെയും ട്രാക്ക് സൂക്ഷിക്കുന്നത് പ്രയാസമാണ്.

ഈ ജോലി എളുപ്പമാക്കുന്നതിനും ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ കൊറോണക്കാലത്തിന് ശേഷം എൻട്രി ലെവൽ ജോലികളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുന്നതിനുമായി ടെക് ഭീമനായ ഗൂഗിളിന്‍റെ കോര്‍മോ എന്ന ആപ് സഹായിക്കും. 2018-ല്‍ പുറത്തുവന്ന ഒരു ആപ്ലിക്കേഷനാണിത്.

റിപ്പോർട്ടുകൾ പ്രകാരം ഈ അപ്ലിക്കേഷൻ വരുന്നത് ബംഗ്ലാദേശില്‍ നിന്നാണ്. വിജയകരമായ പൈലറ്റിംഗിന് ശേഷം ഇത് ഇന്‍ഡോനേഷ്യയിലെത്തി. പിന്നീടാണ് ഇന്‍ഡ്യയില്‍ ഇത് Google Pay- ൽ ഒരു സ്പോട്ടായി (അപ്ലിക്കേഷനുള്ളിലെ ഒരു ഡിജിറ്റൽ സ്റ്റോർഫ്രണ്ട്) എത്തുന്നത്.

സോമാറ്റോ, ഡൻസോ പോലുള്ള കമ്പനികളിൽ നിന്ന് 2 ദശലക്ഷം എൻ‌ട്രി ലെവൽ ജോബ് ലിസ്റ്റിംഗുകൾ കോര്‍മോയ്ക്ക് ലഭിച്ചു. അതിന് ശേഷം, കമ്പനി വലിയ ആത്മവിശ്വാസത്തിലാണ്. കൂടുതൽ യുവാക്കൾ ഈ ആൻഡ്രോയിഡ് ആപ്ലിക്കേഷന്‍  പ്രയോജനപ്പെടുത്തുമെന്ന് കമ്പനി വിശ്വസിക്കുന്നു, കൂടാതെ കോർമോ ജോബ്സ് എന്ന പേരിൽ ഇത് വീണ്ടും അവതരിപ്പിക്കുകയും ചെയ്തു.

അപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം:

ഘട്ടം 1: പ്ലേ സ്റ്റോർ സന്ദർശിച്ച് അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക.

ഘട്ടം 2: നിങ്ങളുടെ ഇമെയിൽ വിലാസം ഉപയോഗിച്ച് ഒരു പാസ്‌വേഡ് വെച്ച് ഒരു പ്രൊഫൈൽ സൃഷ്ടിക്കുക.

ഘട്ടം 3: ആവശ്യമായ വ്യക്തിഗത വിവരങ്ങൾ നൽകുക.

ഘട്ടം 4: നിങ്ങളുടെ തൊഴിൽ താൽപ്പര്യങ്ങൾ, വിദ്യാഭ്യാസം, ജോലി ചരിത്രം എന്നിവ തിരഞ്ഞെടുക്കുക.

ഘട്ടം 5: ഇനി ഡിജിറ്റൽ സി വി സമർപ്പിച്ച് ജോലികൾക്ക് അപേക്ഷിക്കാം

നിങ്ങൾക്ക് ഈ ബയോഡാറ്റ ഡൗ ൺലോഡ് ചെയ്യാം, തൊഴിലുടമകളുമായോ സഹപ്രവർത്തകരുമായോ പങ്കിടുകയുംചെയ്യാം.

കോർമോ ജോബ്‌സ് എന്താണ് വാഗ്ദാനം ചെയ്യുന്നത്?

ഇന്‍ഡ്യയിലുടനീളമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാൻ തൊഴിലന്വേഷകരെ സഹായിക്കാനും തൊഴിലുടമകളുമായി അവരെ ബന്ധപ്പെടുത്താനും ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നു.

ഇത് ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടമുള്ള ജോലികൾ കണ്ടെത്താൻ സഹായിക്കുന്നു. ലഭ്യമായ ജോലികൾ ലിസ്റ്റുചെയ്യുന്നു, കൂടാതെ ഉപയോക്താക്കളുടെ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ജോലികൾ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ബയോഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനനുസരിച്ച്  യോജിച്ച തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.


ഇതുകൂടി വായിക്കാം: യുവസംരംഭകരുടെ മാസ് എന്‍ട്രി! കൊറോണക്കാലത്തും ₹23 കോടി നിക്ഷേപം, വരുമാനവർദ്ധന 150%


നിങ്ങളുടെ താൽപ്പര്യങ്ങളനുസരിച്ചുള്ളതോ ഇഷ്ടപ്പെട്ട സ്ഥലത്തെ അടിസ്ഥാനമാക്കിയോ ഉള്ള ജോലികൾ തിരയാനും കഴിയും.

അതിനുപുറമെ ഒരു ഡിജിറ്റൽ റെസ്യൂമെ തയ്യാറാക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ഒപ്പം, അവരുടെ സോഫ്റ്റ് സ്കില്ലുകള്‍, ഇന്‍റെര്‍പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍  കഴിവുകൾ എന്നിവ വികസിപ്പിക്കുന്നതിന് ചെറിയ കോഴ്സുകൾ നല്‍കുകയും ചെയ്യുന്നു.

കമ്പനികള്‍ക്കും ഇത് ഗുണം ചെയ്യും, കാരണം അവർക്ക് ജോലി ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പോസ്റ്റ് ചെയ്യാനും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ  അപേക്ഷകൾ കാണാനും എത്ര പേർ അപേക്ഷിച്ചുവെന്ന് പരിശോധിക്കാനും കഴിയും. ഈ പ്ലാറ്റ്‌ഫോമിൽ തന്നെ  അഭിമുഖം ഷെഡ്യൂൾ ചെയ്യാനും ഒഴിവ് നികത്തിക്കഴിഞ്ഞാല്‍ ആ പോസ്റ്റ് ക്ലോസ് ചെയ്യാനും കഴിയും.

ഈ ആപ്ലിക്കേഷന്‍ കൂടുതല്‍ മെച്ചപ്പെടുത്താനും യൂസര്‍ എക്സ്പീരിയന്‍സ് കൂടുതല്‍ നന്നാക്കാനുമായി പല ഫീച്ചറുകളും തയ്യാറാക്കുന്നുണ്ടെന്നും അതിനായി കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗിലൂടെ അറിയിക്കുന്നു.


ഇതുകൂടി വായിക്കാം: ഐ എ എസ് ഇട്ടെറിഞ്ഞ് ഈ മലയാളി തുടങ്ങിയ സംരംഭം ലോകത്തെ മുന്‍നിര കമ്പനിയായതിങ്ങനെ


അഭിപ്രായം അറിയിക്കൂ:malayalam@thebetterindia.com, നമുക്ക് സംസാരിക്കാം Facebook ,Twitter 
സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം