കലാറി ക്യാപിറ്റൽ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു പ്രാരംഭ ഘട്ട വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമാണ്. യുവ പ്രൊഫഷണലുകള്‍ക്ക് ഇന്‍ഡ്യന്‍ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കുന്നതിനും ആദ്യ അനുഭവം നേടുന്നതിനുമായി ഈ സ്ഥാപനം ഒരു ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു.
വെഞ്ച്വർ ക്യാപിറ്റൽ, സംരംഭകത്വം എന്നിവയെക്കുറിച്ച് അറിയുന്നതിനും ഇന്‍ഡ്യന്‍ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതിനും രണ്ട് വർഷത്തെ ഈ പ്രോഗ്രാം അവസരമൊരുക്കുന്നു.
സെക്ടർ റിസർച്ച്, പോർട്ട്‌ഫോളിയോ മാനേജ്മെന്‍റ്, നിക്ഷേപ പിന്തുണ എന്നിവ ഉൾപ്പെടെയുള്ളവയെക്കുറിച്ച് ഘടനാപരമായ അറിവ് ഫെല്ലോകള്‍ക്ക് നല്‍കുന്ന വിധത്തിലാണ് കരിക്കുലം. ഫിനാൻഷ്യൽ മോഡലിംഗ്, നിക്ഷേപ വിശകലനം, ഉള്ളടക്ക എഴുത്ത്, മാർക്കറ്റിംഗ്, ബ്രാൻഡിംഗ് എന്നിവയിലും പ്രാവീണ്യം നല്‍കുന്നതാണ് ഈ പദ്ധതി.
ആർക്കൊക്കെ അപേക്ഷിക്കാം?
വെൻചർ ക്യാപിറ്റലിൽ ഒരു കരിയർ ആഗ്രഹിക്കന്നവരും വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ 1-6 വർഷത്തെ പരിചയവുമുള്ള പ്രൊഫഷണലുകളെയാണ് സ്ഥാപനം ഈ ഫെല്ലോഷിപ്പ് പ്രോഗ്രാമിനായി തെരഞ്ഞെടുക്കുക.
ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച്, അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥി ഒരു സെല്‍ഫ്-സ്റ്റാർട്ടറും, ഗ്രൂപ്പുകളില്‍ ഫലപ്രദമായി ഇടപെടാനും സഹകരിക്കാനും കഴിയുന്ന ഒരു ടീം പ്ലെയറുമായിരിക്കണം. ഏറ്റവും പുതിയ സാങ്കേതിക പ്രവണതകളെക്കുറിച്ചും വിപണികളിലും സമ്പദ്‌വ്യവസ്ഥയിലും ഭാവിയിലും അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അപേക്ഷകര്‍ക്ക് ധാരണ ഉണ്ടായിരിക്കണം.
ഫെലോഷിപ്പിനെക്കുറിച്ച്
ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടവർ കലാരിയിലെ മുതിർന്ന അംഗങ്ങളോടൊപ്പം പ്രവർത്തിക്കും.
ഈ പ്രോഗ്രാം 1 + 1 വർഷ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിങ്ങൾ രണ്ട് വർഷം പൂർത്തിയാക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെങ്കിലും ഒരു വർഷം പൂരത്തിയാവുമ്പോല്‍ നിങ്ങളുടെ ഭാവി താൽപ്പര്യത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ മറ്റ് മേഖലകളിലേക്ക് തിരിയാനുള്ള സ്വാതന്ത്ര്യമുണ്ട്.
ഫെലോഷിപ്പിന്റെ ആദ്യ വർഷത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പന്‍റ് ലഭിക്കും. സ്ഥാനാർത്ഥി രണ്ടാം വർഷവും തുടർന്നാൽ സ്റ്റൈപൻഡ് അവരുടെ പ്രകടനത്തിനനുസരിച്ച് പുനരവലോകനം ചെയ്യും.
ഫെലോഷിപ്പ് കാലാവധി പൂര്‍ത്തിയായാലും ഭാവിയിലെ കരിയർ താൽപ്പര്യങ്ങൾ പിന്തുടരാൻ കലാരി വലിയ പിന്തുണ നൽകും. കൂടുതലറിയാൻ, മുമ്പ് ഈ ഫെലോഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുള്ള പ്രൊഫഷണലുകളുമായി നിങ്ങൾക്ക് ബന്ധപ്പെടാം.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒക്ടോബർ 30-ന് മുമ്പ് ഇവിടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക. നിങ്ങൾ തെരഞ്ഞെടുത്തിട്ടാൽ, കൂടുതൽ അഭിമുഖങ്ങൾ ഘട്ടങ്ങളായി നടത്തും.
കൂടുതലറിയാൻ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.