ഇനി കടയില്‍ നിന്ന് പ്ലാസ്റ്റിക് വീട്ടില്‍ കൊണ്ടുവരേണ്ട; ആറ് അറകളുള്ള കോട്ടണ്‍ബാഗ് 165 രൂപയ്ക്ക്

വളരെ സൗകര്യപ്രദം. ഫ്രിഡ്ജില്‍ നേരിട്ട് വെയ്ക്കാം. പച്ചക്കറികള്‍ കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കും. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം. #LiveGreen #PlasticFreeIndia

രു തവണ സൂപ്പര്‍മാര്‍ക്കെറ്റിലോ പച്ചക്കറിക്കടയിലോ പോയി വന്നാല്‍ ഒരു കുന്ന് പ്ലാസ്റ്റിക് ബാഗുകള്‍ വീട്ടിലെത്തും. പച്ചക്കറികളാണെങ്കില്‍ അതെല്ലാം വെവ്വേറെ കവറിലാക്കി വേണം ഫ്രിഡ്ജില്‍ കയറ്റാന്‍.

എന്നാല്‍ ഈ കോട്ടണ്‍ ഗ്രോസറി ബാഗ് വളരെ സൗകര്യപ്രദമാണ്. കാരണം, വാങ്ങുമ്പോള്‍ തന്നെ ഓരോ പച്ചക്കറിയും ഓരോ പോക്കറ്റിലേക്ക് വെയ്ക്കാം. കൂടുതല്‍ സമയം ഫ്രെഷ് ആയി ഇരിക്കുകയും ചെയ്യും.

ആറ് അറകള്‍ ഉള്ള 165 രൂപയുടെ ഗ്രോസറി ബാഗ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ.

പച്ചക്കറികള്‍ കൂടുതല്‍ ദിവസം എങ്ങനെ പുതുമയോടെ സൂക്ഷിക്കാം?

ശരിയായ താപനിലയില്‍ സൂക്ഷിച്ചാല്‍ തക്കാളി പോലുള്ള പച്ചക്കറികള്‍ ഒരാഴ്ചയൊക്കെ കേടുകൂടാതെ ഇരിക്കും. പക്ഷേ, കറിവേപ്പില പോലുള്ളവ അപ്പോഴേക്കും വാടിക്കൊഴിയും. പ്ലാസ്റ്റിക് കവറുകളിലാണ് വെയ്ക്കുന്നതെങ്കില്‍ അതില്‍ വായുസഞ്ചാരമില്ലാത്തതിനാല്‍ പച്ചക്കറികള്‍ പെട്ടെന്ന് കേടാവും. നന്നായി വായുസഞ്ചാരമുള്ള പരുത്തി ബാഗുകളില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കും.

ചില പഴങ്ങളും പച്ചക്കറികളും പുറപ്പെടുവിക്കുന്ന വാതകങ്ങള്‍ മറ്റ് പച്ചക്കറികള്‍ കൂടി പെട്ടെന്ന് പഴുത്തുപോവാനും ചീയാനും കാരണമാകും. അതുകൊണ്ട് പ്രത്യേകം പ്രത്യേകം അറകളില്‍ സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

താമസിക്കേണ്ട, 6 ആറ് അറകള്‍ ഉള്ള ഗ്രോസറി ബാഗ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ.

വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന ഗ്രോസറി ബാഗുകള്‍

ലളിതമായി പറഞ്ഞാല്‍ ഈ ബാഗുകള്‍ നിങ്ങളുടെ പണി എളുപ്പമാക്കുകയും പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുകയും ചെയ്യുന്നു.

കാര്‍ണിവെലിന്‍റെ കഴുകിയുപയോഗിക്കാവുന്ന ഈ ബാഗുകള്‍ ഗ്രോസറി സ്‌റ്റോറേജ് എളുപ്പമാക്കുന്നു. ഏഴ് കിലോ വരെ ഭാരം താങ്ങുന്ന ഈ ബാഗിന്‍റെ മധ്യഭാഗത്ത് കൂടുതല്‍ സ്ഥലം ഉണ്ട്, ഒപ്പം സൗകര്യപ്രദമായ അഞ്ച് അറകളും. സൂപ്പര്‍മാര്‍ക്കെറ്റില്‍ പോകുമ്പോള്‍ ഈ ബാഗുണ്ടെങ്കില്‍ വാങ്ങലും സൂക്ഷിക്കലും വളരെ എളുപ്പം.

ഫ്രിഡ്ജിലെ പച്ചക്കറി ബോക്‌സില്‍ കൊള്ളുന്ന തരത്തിലാണ് ഈ ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരെ അതിലേക്ക് കയറ്റിവെയ്ക്കാം. ഫ്രിഡ്ജും വൃത്തിയായിരിക്കും.

വെറും 165 രൂപ മാത്രമേ ഇതിന് വിലയുള്ളു എന്നതാണ് മറ്റൊരു സവിശേഷത. ഈ ബാഗ് വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ബാഗ് എങ്ങനെ സൂക്ഷിക്കാം:

അഴുക്കും കറയും പറ്റിയിരിക്കുന്നത് കണ്ടാല്‍ ബാഗ് നേരെ വാഷിങ് മെഷീനിലിട്ട് കഴുകാം. വളരെ എളുപ്പം കഴുകി വീണ്ടും ഉപയോഗിക്കാം.

ഈ ബാഗ് വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ.


ഇതുകൂടി വായിക്കാം:ഈ ടീ-ഷര്‍ട്ട് വാങ്ങുമ്പോള്‍ നിങ്ങള്‍ 12 പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്യുന്നു; 2,700 ലീറ്റര്‍ വെള്ളം ലാഭിക്കുന്നു


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter.

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം