
Kerala agriculture
More stories
-
in Featured, Innovations
പഴയ പത്രക്കടലാസുകള്‍ കൊണ്ട് മണ്ണില്ലാകൃഷി, ഒപ്പം തിരിനനയും: മട്ടുപ്പാവ് കൃഷിയുടെ ഭാരം കുറയ്ക്കാനും വിളവ് കൂട്ടാനും ഷിബുകുമാറിന്റെ പരീക്ഷണം
Promotion കൊല്ലം ജില്ലയിലെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ ഒരു കൂട്ടം കര്‍ഷകര്‍ മണ്ണില്ലാകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കാര്യമായ ഭൂമിയില്ലാത്തവരാണ് അവരിലധികവും. ഓരോ വീട്ടിലേയ്ക്കും ആവശ്യമായ പച്ചക്കറി സ്വയം ഉത്പ്പാദിപ്പിച്ച് പച്ചക്കറിയില്‍ സ്വയംപര്യാപ്തത ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെറസില്‍ കൃഷി ചെയ്ത് പരമാവധി പച്ചക്കറികള്‍ വിളയിക്കാനാണ് ശ്രമം. മണ്ണില്ലാകൃഷി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് അക്വാപോണിക്സും ഹൈഡ്രോപോണിക്സുമൊക്കെയല്ലേ. എന്നാലിത് അതൊന്നുമല്ല. മണ്ണിന് പകരം പഴയ ന്യൂസ്പേപ്പറുകളാണ് ഉപയോഗിക്കുന്നത്. “സാധാരണ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗില്‍ പോട്ടിങ്ങ് മിശ്രിതം നിറച്ച് […] More
-
in Welfare
നാലുമാസം കൊണ്ട് 800 കിലോ ജൈവപച്ചക്കറി വിളയിച്ച് നൂറുകണക്കിന് രോഗികളെ ഊട്ടിയ കോളെജ് വിദ്യാര്‍ത്ഥികള്‍
Promotion ഇപ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും കോളെജുകളിലും ഒരു കുഞ്ഞ് പച്ചക്കറിത്തോട്ടമെങ്കിലും കാണും. പച്ചക്കറി മാത്രമല്ല, നെല്ലും മീനുമൊക്കെ വിളവെടുത്ത് ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കുന്ന സ്കൂളുകള്‍ ഏറെയാണ്. ആലുവ എടത്തല അല്‍ അമീന് കോളെജിലും വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ പച്ചക്കറികൃഷിയുണ്ട്. എന്നാല്‍ ഈ വര്‍ഷം അവിടെ പാവലും തക്കാളിയും വെണ്ടയ്ക്കയുമൊക്കെ ആവേശത്തോടെ വിളഞ്ഞത് മറ്റൊരു കാരണം കൂടിയാകാം–ഇത്തവണ കൂടുതല്‍ സ്നേഹവും കരുണയും നല്‍കിയാണ് കുട്ടികള്‍ അതൊക്കെ വളര്‍ത്തിയെടുത്തത്. കാരണം ആ കായ്കനികളെല്ലാം എറണാകുളം ഗവ. ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കായുള്ള ഊട്ടുപുരയിലേക്ക് ഉള്ളതായിരുന്നു! […] More
-
in Agriculture
ഈ 15-കാരന്റെ തോട്ടത്തില്‍ 18 ഇനം പച്ചക്കറികള്‍, 27 പഴവര്‍ഗങ്ങള്‍: ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ജൈവകൃഷിയിലേക്കിറങ്ങിയ കുട്ടിക്കര്‍ഷകന്റെ വിശേഷങ്ങള്‍
Promotion “ഒരു കുഴിക്ക് അന്‍പത് ഗ്രാം കുമ്മായപ്പൊടി എന്ന കണക്കില്‍ ചേര്‍ത്തുകൊടുത്താണ് തൈകള്‍ നടാനായി മണ്ണ് പാകപ്പെടുത്തിയിരിക്കുന്നത്. കുമ്മായപ്പൊടി നമുക്കറിയാലോ കാല്‍ഷ്യത്തിനു സൂപ്പറാണ്. ഞങ്ങള്‍ അത് പഠിച്ചിട്ടുണ്ട്,” പറയുന്നത് മലപ്പുറം കല്പകഞ്ചേരി സ്വദേശി സയ്യിദ് ഷാദില്‍. “ചേര്‍ക്കേണ്ട അളവൊക്കെ ഉപ്പ പറഞ്ഞു തരും,” ആ പതിനഞ്ചുകാരന് കൂട്ടിച്ചേര്‍ക്കുന്നു. നിങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഹൈഡ്രോപോണിക്സ് കൃഷി പരീക്ഷിച്ചുനോക്കാം. മിനി ഹൈഡ്രോപോണിക്സ് കിറ്റ് വാങ്ങാം: Karnival.com ചോദിച്ചറിഞ്ഞും പരീക്ഷിച്ചും ഷാദില്‍ വളരെ താല്പര്യത്തോടെയാണ് കൃഷിയിറക്കുന്നത്. മറ്റ് കുട്ടികള്‍ കളിക്കാനിറങ്ങുമ്പോള്‍ ഷാദില്‍ തൂമ്പായുമെടുത്ത് മണ്ണിലിറങ്ങും. ഇന്ന് അരയേക്കറില്‍ […] More
-
in Agriculture, Featured
കിണറില്ല, മഴവെളളം കൊണ്ടുമാത്രം ജോളി വളര്‍ത്തുന്നത് കരിമീനും വാളയും കൊഞ്ചുമടക്കം 8,500 മീനുകള്‍, മുറ്റത്തും ടെറസിലും നിറയെ പച്ചക്കറി
Promotion മഴവെള്ളം മാത്രം ആശ്രയിച്ചു മത്സ്യകൃഷിയോ? വേണമെങ്കില്‍ വര്‍ഷം മുഴുവന്‍ മീനും പച്ചക്കറിയും ഉണ്ടാക്കാന്‍ ടെറസില്‍ വീഴുന്ന മഴവെള്ളം തന്നെ ധാരാളമാണെന്ന് തൊടുപുഴക്കാരന് ജോളി വര്‍ക്കി ഉറപ്പിച്ചു പറയും. ടെറസിലും പറമ്പിലും വീഴുന്ന മഴവെള്ളം ഒരു തുള്ളി പോലും പാഴാക്കാതെയാണ് ജോളി വര്‍ക്കി എല്ലാം നേടിയത്. “ഞാന്‍ മുമ്പ് താമസിച്ചിരുന്നത് തൊടുപുഴയിലെ മയില്കൊമ്പ് എന്ന സ്ഥലത്തായിരുന്നു. അവിടെ നല്ല ജലക്ഷാമം നേരിട്ടിരുന്നു. വണ്ടിയില്‍ വെള്ളം കൊണ്ടന്നിറക്കിയാണ് കാര്യങ്ങളെല്ലാം നടത്തിയിരുന്നത്,” ജോളി കുറച്ചുവര്‍ഷം പുറകില്‍ നിന്നാണ് ആ പരീക്ഷണകഥ […] More
-
in Agriculture
പഴയ ടെലഫോണ്‍ തൂണുകള്‍ കൊണ്ട് 40 പശുക്കള്‍ക്ക് തൊഴുത്ത്, ചെലവുകുറഞ്ഞ കൃഷിരീതികള്‍…പ്രളയം തകര്‍ത്തിട്ടും വീണുപോകാതെ ഈ കര്‍ഷകനും കുടുംബവും
Promotion പാലക്കാട് നെന്മാറയിലെ എലവഞ്ചേരിയിലെ ഷാജി ഏലിയാസിന് പത്തേക്കര്‍ പുരയിടമുണ്ട്. അതിലില്ലാത്തതൊന്നുമില്ല. കൃഷിയാണ് ഏക ജീവിതമാര്‍ഗ്ഗം. പച്ചക്കറികൃഷിക്കൊപ്പം പശുവും ആടും കോഴിയും താറാവും മുതല്‍ പന്നിയെയും മുയലുമൊക്കെയുണ്ട്. പക്ഷേ, കഴിഞ്ഞ പ്രളയത്തില്‍ കൃഷിയും വളര്‍ത്തുമൃഗങ്ങളുടെ കൂടുകളെല്ലാം നശിച്ചു. കൃഷിയിലും ഒരുപാട് നഷ്ടം വന്നു. കൃഷിച്ചെലവും പണിക്കൂലിയും പ്രളയം അടക്കമുള്ള പ്രശ്നങ്ങളും നോക്കൂമ്പോള്‍ ഈ കഷ്ടപ്പാടൊക്കെ സഹിച്ചാലും ലാഭമൊന്നുമില്ല എന്ന് പറയാന്‍ വരട്ടെ. ഷാജിയുടെ വിജയരഹസ്യം ഇതാണ്–ചെലവുകുറച്ചാല് ലാഭം കൂടും. അതിന് അദ്ദേഹത്തിന് സ്മാര്‍ട്ടായ ചില തന്ത്രങ്ങളൊക്കെയുണ്ട്. എങ്കിലും […] More
-
in Agriculture
ഒന്നര സെന്റില്‍ നിന്ന് മൂന്ന് വീട്ടിലേക്കുള്ള 26 ഇനം പച്ചക്കറികള്‍ വിളയിക്കുന്ന എന്‍ജീനീയര്‍: അക്വാപോണിക്സിലൂടെ രക്തശാലി നെല്ലും മീനും പച്ചക്കറികളും
Promotion കെല്‍ട്രോണില്‍ ഡെപ്യൂട്ടി എന്‍ജിനീയറാണ് ആലപ്പുഴ അരൂക്കുറ്റിക്കാരനായ നാസര്‍. ക്വാളിറ്റി അനാലിസിസ് ആണ് ജോലി. നാസറിന്റെ വീട്ടില്‍ കുറേക്കാലമായി പച്ചക്കറിയൊന്നും പുറത്തുനിന്ന് വാങ്ങാറേയില്ല. മിക്കവാറും വീട്ടിലേക്കാവശ്യമുള്ള എല്ലാ പച്ചക്കറിയും മുറ്റത്തുനിന്നു തന്നെ കിട്ടും. കൃഷിക്കായി ആകെ മാറ്റി വെച്ചിരിക്കുന്നത് വെറും ഒന്നര സെന്റ് സ്ഥലം. അവിടെ 26 ഇനം പച്ചക്കറികള്‍ വിളയുന്നു. ദിവസം അരമണിക്കൂര്‍ അദ്ദേഹം കൃഷിയിടത്തില്‍ ചെലവഴിക്കും, അത്രമാത്രം! ഇതെല്ലാവര്‍ക്കും ചെയ്യാവുന്നതേയുള്ളൂ എന്നാണ് നാസര്‍ പറയുന്നത്. “ജോലിയോടൊപ്പം കൃഷിയെയും എന്റെ കൂടെ കൂട്ടിയിട്ട് ഇരുപത്തിയൊന്ന് വര്‍ഷമായി,” നാസര്‍ […] More
-
in Agriculture, Featured
മഞ്ജു വാര്യരുടെ സിനിമ കണ്ട ആവേശത്തില്‍ ടെക്നോപാര്‍ക്കിലെ ജോലി രാജിവെച്ച മുന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റിന്റെ കൃഷിവിശേഷങ്ങള്‍
Promotion ‘ഹൗ ഓള്‍ഡ് ആര് യു.’ സിനിമയില്‍ നിന്ന് ഏറെക്കാലെ മാറിനിന്ന മഞ്ജു വാര്യര്‍ തിരിച്ചുവരവ് ഗംഭീരമാക്കിയ റോഷന് ആന്‍ഡ്രൂസ് ചിത്രം. ഈ സിനിമ കണ്ട് ഒരു യുവാവ് ജോലി രാജിവച്ചു. പാലക്കാട് ആലത്തൂരുകാരന് സനല്‍ ആണ് സിനിമ കണ്ടതിനു പിന്നാലെ ടെക്നോപാര്‍ക്കിലെ ജോലിയും രാജിവച്ച് നാട്ടിലേക്ക് വണ്ടി കയറിയത്. സിനിമാഭ്രാന്തനല്ല… സിനിമയെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതുമല്ല. സിനിമ കണ്ട് മറ്റൊരു ഭ്രാന്ത് കൂടെക്കൂടി–കൃഷി! കൃഷിക്കാരനാകണമെന്നെ ആഗ്രഹത്തോടെയാണ് ജോലിയും കളഞ്ഞ് നാട്ടിലേക്ക് പോകുന്നത്. ഈ പിരാന്തിനെല്ലാം വളംവെച്ചുകൊടുക്കാന്‍ ഭാര്യ ശ്രുതിയും. […] More
-
in Agriculture
ജലക്ഷാമം രൂക്ഷമായ കുന്നില്‍ ഉറുമാമ്പഴവും മുന്തിരിയും പച്ചക്കറികളും വിളയുന്ന തോട്ടം: രാഘവന്റെ വിജയരഹസ്യം വെറും 1,500 രൂപയ്ക്ക് സ്വയം നിര്‍മ്മിച്ച മഴവെള്ള സംഭരണി
Promotion മഴ പെയ്യുകയാണ്.. തോരാതെയുള്ള മഴ കണ്ടാല്‍ ഉള്ളുലയുന്നവരാണിപ്പോള് മലയാളികള്‍. ആ ദുരിതപെയ്ത്ത് കാണുമ്പോള്‍ ഈ കര്‍ഷകനും കണ്ണ് നനയും. നട്ടുനനച്ചുണ്ടാക്കിയതൊക്കെ ഈ പെയ്ത്തില്‍ നഷ്ടപ്പെട്ടേക്കാം. പക്ഷേ ഈ പെയ്യുന്ന വെള്ളത്തെ കരുതലോടെ സംരക്ഷിക്കുകയാണ് ഈ കാസര്ഗോഡുകാരന്. മഴ മാറി മാനം തെളിയും. അന്നേരം പൊള്ളുന്ന വെയില് മാത്രമായേക്കാം. പയറും മത്തനുമൊക്കെ കരിഞ്ഞുണങ്ങാതെ കാത്തുസൂക്ഷിക്കാന്‍ ഈ മഴവെള്ളം സംഭരിച്ചുവയ്ക്കുകയാണ് ഇദ്ദേഹം. മികച്ച കര്‍ഷകനുള്ള അംഗീകാരം സ്വന്തമാക്കിയ പി.വി. രാഘവന് സ്വന്തം വീട്ടുവളപ്പില്‍ രണ്ട് മഴവെള്ള സംഭരണികളാണ് നിര്‍മ്മിച്ചിരിക്കുന്നത്, അതും വളരെ […] More
-
in Agriculture
‘പശുക്കിടാങ്ങളേയും പട്ടികളേയും രാത്രി കടുവ കൊണ്ടുപോകും. പരാതിയില്ല, അവര്‍ക്കും അവകാശപ്പെട്ടതല്ലേ’: കാടിറമ്പില്‍, പ്രകൃതിയിലലിഞ്ഞ് ഒരു കര്ഷകന്
Promotion മാ നന്തവാടിയില്‍ നിന്ന് 32 കിലോമീറ്റര്‍ ദൂരം. തിരുനെല്ലി ബസ് സ്റ്റോപ്പിലിറങ്ങി ഏതാണ്ട് ഒരു കിലോമീറ്റര്‍ നടക്കണം. കാടും കാട്ടാറും ഒന്നിക്കുന്ന ബ്രഹ്മഗിരിയുടെ താഴ്വാരത്തിലെത്താം.. ഇവിടെ നിന്നു കടുവയും പുലിയും ആനയും കാട്ടുപന്നിയൊക്കെ ഇടയ്ക്കിടെ ഇറങ്ങിവരുന്ന കീഴേപ്പാട്ടില്ലത്തിന്റെ മുറ്റത്തേക്ക് ഏറെ നടക്കാവുന്ന ദൂരമേയുള്ളൂ. വയലിനക്കരെ കവുങ്ങും കാപ്പിയും നിറഞ്ഞുനില്ക്കുന്ന ഒരു ജൈവകര്‍ഷകന്റെ വീട്ടിലേക്കാണ് ഈ ദൂരം താണ്ടിയെത്തുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com കീഴേപ്പാട്ടില്ലം സുകുമാരനുണ്ണി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവധിക്കാലമാഘോഷിക്കാന്‍, മുത്തശ്ശിക്കൊപ്പം കൃഷി […] More
-
in Agriculture, Featured
കൃഷി ചെയ്യാന്‍ വെള്ളമില്ല; കുളം വെട്ടാന്‍ ഒറ്റയ്ക്ക് തൂമ്പയുമായിറങ്ങിയ കുട്ടിക്കര്‍ഷകന്റെ വിശേഷങ്ങള്‍
Promotion ഉ ണ്ണിക്കുട്ടന് ഒരു ആട്ടിന്‍കുട്ടിയെ വേണം… പൈസ കൂട്ടി വയ്ക്കാന്‍ തുടങ്ങിയിട്ട് കുറേയായി.. ദാ ഇപ്പോ ഏതാണ്ട് നാലായിരം രൂപയുണ്ടാകും. ആട്ടിന്‍കുട്ടിയെ എന്നു വാങ്ങാന്‍ പറ്റുമെന്നൊന്നും ഒരു പിടിയുമില്ല.. ആടിനെ വാങ്ങണമെങ്കില്‍ എത്ര രൂപ വേണ്ടി വരുമെന്നറിയില്ല. പണ്ടൊരിക്കല്‍ വീട്ടിലുണ്ടായിരുന്ന സുന്ദരി ചത്തു പോയപ്പോള്‍ അച്ഛമ്മ കരഞ്ഞതു കണ്ട് മനസില്‍ തോന്നിയതാണിത്. സുന്ദരി.. ആ ആട്ടിന്‍ കുട്ടിയുടെ പേരാണ്. പതിനഞ്ചുകാരന്റെ കുഞ്ഞു സ്വപ്നമാണിത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com ആട്ടിന്‍കുട്ടിയെ മാത്രമല്ല നെല്ലും […] More
-
in Agriculture
1,600 കർഷകര്‍, 80 കോഴ്സുകൾ! കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ പഠിപ്പിക്കുന്ന ദമ്പതികള്‍
Promotion നല്ല ജോലി…മികച്ച വരുമാനം… ഈ സ്വപ്നം സഫലമാക്കാനാണല്ലോ നാടും വീടും വിട്ട് മരുഭൂമിയിലൊക്കെ പോയി വിയര്‍പ്പൊഴുക്കുന്നത്. എന്നാൽ വിദേശത്തൊന്നും പോവണ്ട, നാട്ടില്‍ തന്നെ കൃഷി ചെയ്ത് നല്ല വരുമാനം നേടാമെന്നാണ് ദമ്പതികളായ ഈ ശാസ്ത്രജ്ഞര്‍ പറയുന്നത്. “കേരളത്തിലോ? കടംകയറി കുത്തുപാളയെടുക്കും!” എന്നല്ലേ ഇപ്പോള്‍ ഉള്ളില്‍ ചിരിച്ചത്? പക്ഷേ, ഡോ. രോഹിണി അയ്യരും (75) ഭര്‍ത്താവ് രാജ ദുരൈ അയ്യരും (84) പന്ത്രണ്ട് വര്‍ഷമായി കൊല്ലത്ത് ഇതിനുള്ള സൂത്രങ്ങള്‍ നാട്ടിലെ കര്‍ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നു.. ഇതിനോടകം 1,600 കർഷകരെ […] More
-
in Agriculture, Featured
മലപ്പുറംകാര്‍ക്ക് ഇപ്പോള്‍ ആ വത്തക്കാപ്പേടിയില്ല; അതിനുകാരണം ഈ കൂട്ടുകാരാണ്
Promotion ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായിരുന്നു മലപ്പുറത്തെ മക്കരപ്പറമ്പ് കരിഞ്ചാപടിയിലെ അമീര്‍ ബാബു. മൊബൈല്‍ ഫോണുകള്‍ ലാന്‍ഡ് ഫോണുകളെ മ്യൂസിയത്തിലേക്ക് പറഞ്ഞുവിട്ടപ്പോള്‍ അമീര്‍ ബാബുവടക്കം നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അങ്ങിനെയാണ് ക്യഷിയിലേക്ക് ഇറങ്ങുന്നത്. ആദ്യം വീട്ടാവശ്യത്തിന് മാത്രമുള്ള കൃഷിയായിരുന്നു. പിന്നെ കൃഷി തന്നെയായി. ശരിക്കും അധ്വാനിച്ചാല്‍ മണ്ണ് ചതിക്കില്ലെന്നൊരു തോന്നലില്‍ കൃഷിയിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത് പത്തുവര്‍ഷം മുമ്പാണ്. ഗള്‍ഫില്‍ നിന്ന് പല കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരെ സംഘടിപ്പിച്ച് 18 അംഗങ്ങള്‍ ഉള്ള സംഘം […] More