
teacher
More stories
-
സ്കൂളിലെ തെങ്ങ് കയറിയും പാറ പൊട്ടിച്ച് മതില് കെട്ടിയും കുളംകുത്തിയും പ്രധാനാധ്യാപകന്
Promotion സ്കൂള്‍ മുറ്റത്ത് പാറക്കെട്ട് കൂടം കൊണ്ട് അടിച്ചുപൊട്ടിച്ച് മതില് കെട്ടുകയാണ് സ്കൂളിലെ പ്രധാനാധ്യാപകന്. സ്കൂള്‍ പറമ്പിലെ തെങ്ങില്‍ കയറി തേങ്ങയിടുകയും പരിസരം കിളച്ച് വൃത്തിയാക്കി ചേനയും ചേമ്പും കപ്പയും നട്ടു വളര്‍ത്തുന്നതും കുളം കുത്തി മത്സ്യങ്ങളെ വളര്‍ത്തുന്നതുമൊക്കെ അദ്ദേഹം തന്നെ. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ മലമുകളിലെ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രധാനാധ്യാപകനാണ് ലൈജു തോമസ്. ഇരുവഴഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്ക് സമീപമാണ് ഈ സ്കൂള്‍. സ്വന്തമായി പിടിഎ ഫണ്ടും സ്കൂള്‍ ഫണ്ടും […] More
-
in Featured, Inspiration
ഒമ്പതില്‍ തോറ്റു, റോഡുപണിക്ക് പോയി…4 പി ജിയും ഡോക്റ്ററേറ്റും നേടിയ ഷെരീഫിന്റെ കഥ
Promotion മഹാവികൃതിപ്പയ്യനായിരുന്നു ഷെരീഫ്. സ്കൂളിലെ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളി. ഉപ്പാടെ കൈയില്‍ നിന്ന് കിട്ടിയ തല്ലിന് കണക്കില്ല. ടിവി കാണാന്‍ പോകരുതെന്ന് പറഞ്ഞാ പോകും, ആരെന്ത് പറഞ്ഞാലും അനുസരിക്കില്ല. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൂടെ പഠിച്ച പെണ്‍കുട്ടിയ തല്ലിയത്. അതോടെ സ്കൂളീന്ന് ഔട്ട്. പക്ഷേ, അവന്റെ ഉമ്മ സ്കൂളില്‍ വന്ന് മാഷ്മ്മാരോടൊക്കെ സംസാരിച്ചു പരീക്ഷയെഴുതിക്കാമെന്നു സമ്മതിപ്പിച്ചു. എന്നാല്‍ ഒമ്പതാം ക്ലാസിന്റെ റിസല്‍റ്റ് വന്നപ്പോ ജയിച്ചവരുടെ കൂട്ടത്തില്‍ ഇല്ല. ഒമ്പതാം ക്ലാസില്‍ തോറ്റതോടെ ഷെരീഫ് ഇനി സ്കൂളിലേക്ക് വരില്ലെന്നാ പലരും […] More
-
in Environment, Featured
‘റീസൈക്കിൾ’ ചെയ്തെടുത്ത മനോഹരമായ ഇരുനില മൺവീട്
Promotion മണ്ണിന്റെ നിറമുള്ള വീട്… കാഴ്ചയില്‍ മാത്രമല്ല ഈ വീടിന് മണ്ണിന്റെ മണവുമുണ്ട്. മരങ്ങളും പൂച്ചെടികളുമൊക്കെ നിറയുന്ന മുറ്റം പിന്നിട്ട് ഈ മണ്വീടിനുള്ളിലേക്ക് എത്തിയാല്‍ നല്ല തണുപ്പായിരിക്കും. തിരുവനന്തപുരം കരകുളത്തെ ഈ വീട്ടില്‍ കൊടുംചൂടിലും ഇളം തണുപ്പാണ്. മണ്ണും കുമ്മായവും പഴയവീടുകളുടെ ചുടുകട്ടയും കല്ലും ഓടും മരത്തടികളുമൊക്കെ ശേഖരിച്ച് പണിതെടുത്തതാണിത്. മുളംതൂണുകളും നീളന്‍ വരാന്തകളും മരഗോവണിയുമൊക്കെയുള്ള ഗംഭീരമായ ഒരു വീട്. സര്‍ക്കാര്‍ കോളെജുകളിലെ എന്‍ജിനീയറിങ്ങ് അധ്യാപനം പാതിവഴിയില്‍ അവസാനിപ്പിച്ച് നെല്ല് സംരക്ഷണവും പരിസ്ഥിതി പ്രവര്‍ത്തനവും എഴുത്തും വായനയുമൊക്കെയായി […] More
-
in Featured, Inspiration
‘വീണുപോയവര്‍ക്കൊപ്പമല്ലേ നില്‍ക്കേണ്ടത്?’ തോറ്റുപോയ ഒറ്റക്കുട്ടിയെ ഓര്‍ത്ത് സങ്കടപ്പെട്ട ആ അധ്യാപകന് ചോദിക്കുന്നു
Promotion “നൂറു ശതമാനം വിജയം ഞങ്ങളാഗ്രഹിച്ചിരുന്നു. പക്ഷേ എല്ലാ കുട്ടികളും വിജയിക്കുമെന്ന വിശ്വാസമുണ്ടായിരുന്നില്ല. എന്നാല്‍ ഇവന് വിജയിക്കില്ലെന്നു ഒരു നിമിഷം പോലും ചിന്തിച്ചിരുന്നില്ല. “വേറൊന്നുമല്ല ഇവന് പഠിക്കാന്‍ അത്രയേറെ പിന്നിലായിരുന്നില്ല. പഠിക്കാന്‍ വളരെ മോശമായ കുറച്ച് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് പ്രത്യേക പരിഗണന നല്കി പഠിപ്പിച്ചാണ് പരീക്ഷാഹാളിലേക്ക് അയച്ചത്,” കോഴിക്കോട് വടകര മടപ്പള്ളി ജി വി എച്ച് എസിലെ പത്താം ക്ലാസ് പരീക്ഷയെഴുതിയ 435 വിജയിച്ച 434 കുട്ടികളെ വിളിക്കാതെ തോറ്റുപോയ ഒരാളെ മാത്രം വിളിക്കാന്‍ കാരണവും ഈ […] More
-
in Featured, Inspiration
വീട്ടിലെ കഷ്ടപ്പാടുകൊണ്ട് സ്കൂള്‍ പഠനം നിലച്ചു, കടയില്‍ 700 രൂപയ്ക്ക് പണിക്കുനിന്നു; പ്രതിസന്ധികളെ അതിജീവിച്ച് അട്ടപ്പാടി ഊരില്‍ നിന്നും ഡോക്റ്ററേറ്റ് നേടിയ രങ്കസ്വാമിയുടെ ജീവിതകഥ
Promotion പ്ലസ്ടു കഴിഞ്ഞു നില്ക്കുമ്പോ രങ്കസ്വാമിയോട് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചോദിച്ചു ഇനിയെന്താ പരിപാടി? “ഡിഗ്രിക്ക് ചേരുകയാണ്. ബി എ ഹിന്ദിക്ക് പാലക്കാട് വിക്റ്റോറിയ കോളെജില്‍ കിട്ടിയിട്ടുണ്ട്.” രങ്കസ്വാമി പറഞ്ഞതു കേട്ട് പലരുടെയും നെറ്റി ചുളിഞ്ഞു. ഹിന്ദിക്കോ…? പ്ലസ് ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ചവന് ഹിന്ദി പഠിക്കാന്‍ പോകുന്നോ? ഹിന്ദി പഠിച്ചിട്ട് ഇപ്പോ എന്താ കിട്ടാനാ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. പക്ഷേ അതൊന്നും രങ്കസ്വാമി മൈന്‍ഡ് ചെയ്തില്ല. “ചെറിയേട്ടന് പറഞ്ഞിരുന്നു. ഹിന്ദിക്ക് ഷുവര്‍ കാര്‍ഡല്ലേ വന്നേക്കുന്നത്. അതെടുത്തു പഠിക്കാന്‍ […] More
-
in Agriculture
51 തരം പപ്പടങ്ങള്‍! തക്കാളിയും മത്തനും കാരറ്റും വെണ്ടയും… എന്തും പപ്പടമാക്കുന്ന മുന്‍ ടെക്നിക്കല്‍ അധ്യാപകന്
Promotion പപ്പടപ്രേമികളെ നിങ്ങള്‍ക്കറിയുമോ തക്കാളി പപ്പടത്തെക്കുറിച്ച്? ബീറ്റ്റൂട്ട് പപ്പടത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ..? ഇതുമാത്രമല്ല കാരറ്റും ഉള്ളിയുമൊക്കെ ഉപയോഗിച്ച് നല്ല അടിപൊളി പപ്പടമുണ്ടാക്കുന്ന നിലമ്പൂരുകാരന്‍. സ്വന്തം പച്ചക്കറി തോട്ടത്തില്‍ വിളയുന്ന ബീറ്റ്റൂട്ടും തക്കാളിയും മത്തനും പടവലവുമൊക്കെ കൊണ്ടു പപ്പടമുണ്ടാക്കി വില്‍ക്കുകയാണ് നാഗേശ്വരന്‍. ഒന്നോ രണ്ടോ അല്ല 51 വെറൈറ്റി പപ്പടങ്ങള്‍. പച്ചയും ചുവപ്പും വയലറ്റും…അങ്ങനെ പല നിറങ്ങളിലായി പലതരം പച്ചക്കറി പപ്പടങ്ങള്‍. അതുണ്ടാക്കാന്‍ പഠിപ്പിച്ചും കൊടുക്കുന്നുണ്ട് ഇദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തഞ്ചാവൂരില്‍ നിന്ന് നിലമ്പൂരിലേക്കെത്തിയവരുടെ പിന്മുറക്കാരനാണ് നാഗേശ്വരന്‍. നിലമ്പൂര്‍-പെരിന്തല്‍മണ്ണ റോഡില്‍ […] More
-
in Education
9 കുട്ടികളില്‍ നിന്ന് 48-ലേക്ക്! വിശുദ്ധ അല്ഫോണ്സാമ്മ പഠിച്ച ഗവ. സ്കൂളിനെ 3 വര്‍ഷംകൊണ്ട് പച്ചപിടിപ്പിച്ച പ്രകാശന് മാഷും സംഘവും
Promotion കോട്ടയം മുട്ടുച്ചിറ ഗവണ്മെന്റ് യു പി സ്കൂളിന് ഏറെ വര്‍ഷങ്ങളുടെ ചരിത്രം അവകാശപ്പെടാനുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മ പഠിച്ച സ്കൂളാണിത്. വിശേഷണങ്ങള്‍ ഏറെയുണ്ട്. പക്ഷേ, പാരമ്പര്യം പറഞ്ഞിട്ടെന്ത് കാര്യം. സ്കൂളില്‍ വെറും ഒമ്പത് വിദ്യാര്‍ത്ഥികള്‍ മാത്രം. അങ്ങനെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായിരുന്ന കാലത്താണ് മാന്നാര്‍ ഗവ. എല്‍ പി സ്കൂളില്‍ നിന്നും പ്രകാശന് സാര്‍ ഇവിടേക്ക് വരുന്നത്, ഹെഡ് മാഷായിട്ട്. മുണ്ടക്കയത്തും വാഴമനയിലുമൊക്കെ പഠിപ്പിച്ച അധ്യാപകനാണ് പ്രകാശന്. ആദ്യമായാണ് ഹെഡ് മാസ്റ്ററായി സ്ഥാനക്കയറ്റം കിട്ടുന്നത്. പ്രൊമോഷനോടൊപ്പമുള്ള ട്രാന്‍സ്ഫര്‍ […] More
-
in Environment
എത്യോപ്യന്‍ ഗ്രാമത്തിലിരുന്ന് കേട്ട മലയാള കവിത മാഷിനെ ‘മാവിസ്റ്റാ’ക്കി; പിന്നെ മരത്തില്‍ നിന്ന് സമരത്തിലേക്ക്…
Promotion തൃശ്ശൂര്‍ കൊടകരക്കാരന്‍ മോഹന്‍ ദാസ് മാഷ് ആഫ്രിക്കയില്‍ വെച്ചാണ് ആ കവിത ചൊല്ലിക്കേള്‍ക്കുന്നത്. വിഷ്ണു നാരായണന് നമ്പൂതിരിയുടെ യുഗളപ്രസാദന്‍ എന്ന കവിത. ചേട്ടന് നാരായണന് കുട്ടിയാണ് നല്ല ഈണത്തില്‍ അത് ചൊല്ലുന്നത്. ആ കവിത ഉള്ളിലിങ്ങനെ കുറെക്കാലം കിടന്നു. പിന്നെയും കുറെക്കാലം കഴിഞ്ഞാണ് അതിന് മുള പൊട്ടിയത്. ഇന്നത് കൊടകരയിലും പരിസരപ്രദേശങ്ങളിലും ആയിരക്കണക്കിന് നാട്ടുമാവുകളായി പച്ച പടര്‍ത്തി നില്ക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ ശരിക്കുമൊരു ഉള്‍ഗ്രാമത്തിലെ സ്കൂളിലെ അധ്യാപകനായിരുന്നു മോഹന്‍ ദാസ്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് […] More
-
in Environment
പഞ്ഞിയെത്തടയാന്‍ ചെസ്നട്ടും അക്കിയുമടക്കം 70 ഇനങ്ങളിലായി 300 മരങ്ങള്‍ കൊണ്ട് കാമ്പസിന് വൃക്ഷകവചം തീര്‍ത്ത അധ്യാപകന്
Promotion രണ്ട് വര്‍ഷം മുന്‍പാണ് ജോര്‍ജ്ജ് സാര്‍ ജോലിയില്‍ നിന്നു വിരമിക്കുന്നത്. ഏതൊരു അധ്യാപകനെയും പോലെ അദ്ദേഹത്തിനും വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ ചേര്‍ന്നൊരു യാത്രയയപ്പ് നല്കി. സാധാരണ അധ്യാപകര്‍ക്ക് കിട്ടാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരു സമ്മാനമാണ് സാറിന് അവര്‍ നല്‍കിയത്. സിവില്‍ പഠിപ്പിക്കാനെത്തിയ മാഷ് കൈയില്‍ തൂമ്പായുമെടുത്ത് ക്യാംപസിനെ പച്ചപ്പണിയിച്ചതിനുള്ള ആ സ്നേഹോപഹാരം ഒരു പുസ്തകമായിരുന്നു. വീടുകളിലെ ജലഉപയോഗം 80% വരെ കുറയ്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ വാങ്ങാം: karnival.com കോളെജ് പരിസരമാകെ തണല്‍ മരങ്ങളാലും ഫലവൃക്ഷങ്ങളാലും സമ്പന്നമാക്കിയ ജോര്‍ജ്ജിന് അദ്ദേഹത്തിന് ആ മരങ്ങളുടെ […] More
-
in Environment
കൊത്തും കിളയുമില്ലാതെ ഒന്നരയേക്കര്‍ ഭൂമി, അതില്‍ നിറയെ അപൂര്‍വ്വ ഔഷധങ്ങള്‍: നാട് ഔഷധഗ്രാമമാക്കാന്‍ ഒരധ്യാപകന്റെ ശ്രമങ്ങള്‍
Promotion ചെ ടിക്കൂട്ടങ്ങളെ മുട്ടിയുരുമ്മിവേണം ആ വീടിനകത്തേക്ക് കയറാന്‍. ഇലകള്‍ ഉടുപ്പിലുരുമ്മുമ്പോള് തന്നെ മരുന്നുമണം പരക്കും… തുളസിയും പനിക്കൂര്‍ക്കയും കരിനൊച്ചിയും…അകത്തെത്തിയാല്‍ നല്ല പച്ചമരുന്നിന്റെ മണമാണ്.. “വൈദ്യശാലയിലേക്കുള്ള മരുന്നുകൂട്ടുകളൊക്കെ വീടിനോട് ചേര്‍ന്ന മരുന്നുമുറിയിലാണ് തയാറാക്കുന്നത്,” കഴിഞ്ഞ ഒഴിവുദിനത്തില്‍ വീട്ടുമുറ്റത്തെ തുളസിക്കാറ്റേറ്റിരുന്ന് പ്രമോദ് മാഷ് പറയാന്‍ തുടങ്ങി. നാട്ടിലെ വൈദ്യര് കുടുംബത്തിലെ ഇളമുറക്കാരനാണ് മലപ്പുറംകാരനായ ഡോ. പ്രമോദ് ഇരുമ്പുഴി എന്ന മലയാളം അധ്യാപകന്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് വാങ്ങാം, നല്ല മാറ്റത്തിന് തുടക്കമിടാം. shop.thebetterindia.com പഠിപ്പിക്കാനും വായിക്കാനും എഴുതാനും യാത്ര ചെയ്യാനുമൊക്കെ ഇഷ്ടപ്പെടുന്ന […] More