കോവിഡ്-19 പ്രയാസങ്ങള്‍ നേരിടാന്‍ പ്രത്യേക ഇളവ്: പി എഫില്‍ നിന്നും 3 ദിവസം കൊണ്ട് എങ്ങനെ പണം പിന്‍വലിക്കാം

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പി എഫ് സേവിങ്സില്‍ നിന്ന് പണം പെട്ടെന്ന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നു. പണം പിന്‍വലിക്കുന്നതെങ്ങനെയെന്ന് വിശദമായി.

കോവിഡ്-19 പടര്‍ന്നുപിടിച്ചതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്ക് ആശ്വാസമായി പ്രോവിഡന്‍റ് ഫണ്ട് അക്കൗണ്ടിലെ റിട്ടയര്‍മെന്‍റ് സേവിങ്ങ്‌സില്‍ കുറച്ചുഭാഗം ഉടനടി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു.

2020 മാര്‍ച്ച് 29-നാണ് തൊഴില്‍ മന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

പി എഫില്‍ നിന്നും സേവിങ്‌സിന്‍റെ 75 ശതമാനം വരെയോ അല്ലെങ്കില്‍ മൂന്ന് മാസം വരെ അടിസ്ഥാനശമ്പളത്തിനും ഡിയര്‍നസ് അലവന്‍സിനും തത്തുല്യമായ തുകയോ (ഇതിലേതാണോ കുറവ്) നിങ്ങള്‍ക്ക് പിന്‍വലിക്കാം.

പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോള്‍ പിന്‍വലിച്ചാല്‍ പിന്നീട് സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ അത് തിരിച്ചടയ്ക്കാന്‍ കഴിയില്ല.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍:

  • പിന്‍വലിക്കാനുള്ള അപേക്ഷ നല്‍കി മൂന്ന് ദിവസത്തിനകം പണം കിട്ടും
  • പി എഫില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അപേക്ഷകളെല്ലാം ഇ പി എഫ് ഓയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ ആയി ഇവിടെ സമര്‍പ്പിക്കാം.
  • കെ വൈ സി സമര്‍പ്പിച്ചിട്ടുള്ളതും യുനീക് അക്കൗണ്ട് നമ്പര്‍ (UAN) ആധാറുമായും ബാങ്ക് അക്കൗണ്ടുമായും ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനാവൂ.

എങ്ങനെ പണം പിന്‍വലിക്കാം

  • ഇ പി എഫ് ഓ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക. ഇവിടെ ക്ലിക് ചെയ്യൂ.
  • നിങ്ങളുടെ യു എ എന്‍ അക്കൗണ്ട് വഴി പോര്‍ട്ടലില്‍ പ്രവേശിക്കുക. ലിങ്ക്
  • Online Services എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. ‘Claim Form’- ല്‍ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ഉള്ള പേജിലേക്ക് നിങ്ങള്‍ എത്തും. അതില്‍ നിങ്ങളുടെ ബാങ്കിന്‍റെ വിവരങ്ങളും കാണും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറിന്‍റെ അവസാനത്തെ നാല് ഡിജിറ്റ് എന്റര്‍ ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തണം.
  • അതിന് ശേഷം ഓണ്‍ലൈന്‍ ആയി ക്ലെയിം ചെയ്യുന്നത് തുടരാം.
  • PF Advance Form 31- എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതില്‍ പണം പിന്‍വലിക്കാനുളള കാരണങ്ങള്‍ ഒരു ഡ്രോപ്-ഡൗണ്‍ ലിസ്റ്റായി കാണും.
    അതില്‍ ‘Outbreak of Pandemic COVID-19’ എന്നത് സെലക്ട് ചെയ്യുക.
  • അതിന് ശേഷം ബാങ്ക് പാസ് ബുക്കിന്‍റെ ആദ്യപേജിന്‍റേയോ ചെക്ക് ബുക്കിന്‍റേയോ സ്‌കാന്‍ഡ് കോപ്പി അപ് ലോഡ് ചെയ്യേണ്ടി വരും.
    (Note: ഈ സ്‌കാന്‍ കോപ്പി കുറഞ്ഞത് 100 KBയും പരമാവധി 500 KBയും ആയിരിക്കണം .JPG, .JPEG എന്നീ ഫോര്‍മാറ്റുകളില്‍ ഏതെങ്കിലും ആയിരിക്കണം. ഡോക്യുമെന്‍റില്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, IFSC കോഡ്, അക്കൗണ്ട് ഹോള്‍ഡറുടെ പേര് എന്നിവ രേഖപ്പെടുത്തിയിരിക്കണം)
  • ഒരു ആധാര്‍ OTP വഴി പിന്‍വലിക്കാനുള്ള അപേക്ഷ നിങ്ങള്‍ സാക്ഷ്യപ്പെടുത്തണം.

ഈ സ്റ്റെപ്പുകള്‍ എല്ലാം കൃത്യമായാല്‍ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം എത്തും.


കൊറോണക്കാലത്ത് അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍,  നല്ല വാര്‍ത്തകള്‍… വായിക്കാം


 

ഈ വാര്‍ത്ത ഇഷ്ടമായോ? അഭിപ്രായം
അറിയിക്കൂ:malayalam@thebetterindia.com,
നമുക്ക് നേരിട്ട് സംസാരിക്കാം Facebook ,Twitter,Helo.

 

 

 

സൈന്‍ ഇന്‍ ചെയ്യൂ, കൂടുതല്‍ സൗജന്യങ്ങള്‍ക്കായി
  • നല്ല വാര്‍ത്തകള്‍ എന്നും ഇ-മെയിലില്‍
  • പോസിറ്റീവ് അംബാസഡര്‍മാരുടെ കൂട്ടായ്മയില്‍ നിങ്ങള്‍ക്കും ചേരാം
  • നല്ലതിനായുള്ള മുന്നേറ്റത്തില്‍ പങ്കാളിയാകാം